Tuesday, October 12, 2010

[www.keralites.net] 'മുസ്‌ലിപവര്‍ എക്‌സ്ട്ര'യില്‍ ഇംഗ്ലീഷ് മരുന്ന് ചേര്‍ത്തതായി പരിശോധനാ...



'മുസ്‌ലിപവര്‍ എക്‌സ്ട്ര'യില്‍ ഇംഗ്ലീഷ് മരുന്ന് ചേര്‍ത്തതായി പരിശോധനാ റിപ്പോര്‍ട്ട് :
നൂറുശതമാനം ആയുര്‍വേദ മരുന്നെന്ന് അവകാശപ്പെടുന്ന 'മുസ്‌ലിപവര്‍ എക്‌സ്ട്ര' ഗുളികയില്‍ അലോപ്പതി ഉത്തേജകമരുന്നായ 'തഡാലാഫില്‍' 32 മില്ലിഗ്രാം അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി റിപ്പോര്‍ട്ട്. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വെളിച്ചത്തോട് അലര്‍ജി (ഫോട്ടോ ഫോബിയ), വയര്‍ സംബന്ധമായ രോഗം, ബോധംനശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദക്കുറവ് തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന 'തഡാലാഫില്‍' അമിതമായി പൊടിച്ച് ചേര്‍ത്തതായാണ് ദല്‍ഹി ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് യൂനിവേഴ്‌സിറ്റിയുടെ കണ്ടെത്തല്‍. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന വൈദ്യശാസ്ത്ര മാസികയായ 'ക്രോണിക്കിള്‍ ഫാര്‍മബിസി'ല്‍ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോഗ്യമുള്ള പുരുഷന് ഉപയോഗിക്കാവുന്ന തഡാലാഫില്‍ 20 മില്ലിഗ്രാം മാത്രമാണെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു. ലൈംഗിക ഉത്തേജനത്തിന് ലോകത്തിലെ അദ്ഭുതമരുന്നെന്ന് അവകാശപ്പെടുന്ന തഡാലാഫില്‍ അടങ്ങുന്ന ഗുളികകള്‍ കാഡില, ഡോ. റെഡ്ഡീസ്, അജന്ത ഫാര്‍മ തുടങ്ങി നിരവധി ഇന്ത്യന്‍ മരുന്നു കമ്പനികള്‍ വിപണിയിലിറക്കിയിട്ടുണ്ട്. ഉത്തേജകമരുന്നായ വയാഗ്രക്കു ശേഷം ലോകവിപണിയില്‍ എത്തിയ ഇംഗ്ലീഷ് മരുന്നാണ് തഡാലാഫില്‍. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി രാജ്യങ്ങളില്‍ തഡാലാഫില്‍ അടങ്ങിയ ഗുളികകള്‍ ചൂടപ്പംപോലെ വിറ്റുപോകുന്നുണ്ട്. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് വിപണിയിലിറക്കിയ മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ എം.പി/058/09 ബാച്ച് നമ്പറിന്റെ സാമ്പിളാണ് ലബോറട്ടറിയില്‍ പരിശോധിച്ചത്. മായം ചേര്‍ത്തതിനെക്കുറിച്ച് ദല്‍ഹിയില്‍ ചേര്‍ന്ന എ.എസ്.യു ഡ്രഗ് കണ്‍സള്‍ട്ടിവ് കമ്മിറ്റി ചര്‍ച്ച ചെയ്ത് കേരള സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായും 'ഫാര്‍മബിസ്' വെളിപ്പെടുത്തുന്നു.
1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ 33 ഇ.ഇ.ഡി വകുപ്പു പ്രകാരം കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഡ്രഗ് ലൈസന്‍സ് പിന്‍വലിക്കുകയോ റദ്ദ് ചെയ്യുകയോ വേണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നാണ് കേരള ലൈസന്‍സിങ് അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ജനത്തെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം ചെയ്ത കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമം ലംഘിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. മുസ്‌ലിപവര്‍ എക്‌സ്ട്രയുമായി ബന്ധപ്പെട്ട് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ നല്‍കിയ രണ്ടു കേസുകള്‍ മൂവാറ്റുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ളതായും 'ഫാര്‍മബിസ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പച്ചമരുന്നായ സഫേദ് മുസ്‌ലി അടങ്ങുന്ന മുസ്‌ലിപവര്‍ എക്‌സ്ട്ര നൂറുശതമാനം പച്ചമരുന്നാണെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം, മുസ്‌ലിപവര്‍ എക്‌സ്ട്രക്കെതിരെ 'ക്രോണിക്കിള്‍ ഫാര്‍മാബിസി'ല്‍ വന്ന ലേഖനത്തിലെ പരാമര്‍ശങ്ങളില്‍ കഴമ്പില്ലെന്ന് കമ്പനിയുടെ ഓണ്‍ലൈന്‍ വിഭാഗം ജനറല്‍ മാനേജര്‍ ജോസ് മാത്യു 'മാധ്യമ'ത്തോടു പറഞ്ഞു. 'കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഹെല്‍ത്ത് ഒഫിഷ്യലായി മുസ്‌ലിപവര്‍ എക്‌സ്ട്രയെ സംഘാടകര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കായികതാരങ്ങള്‍ക്ക് ഇത് യഥേഷ്ടം ഉപയോഗിക്കാം. ഒന്നും കാണാതെ സംഘാടകര്‍ 'മുസ്‌ലിയെ' ഹെല്‍ത്ത് ഒഫിഷ്യലാക്കില്ലല്ലോ എന്നും' -ജോസ് മാത്യു ചോദിച്ചു.

കടപ്പാട് ;മാധ്യമം


YOONUS VARIKKOLI

ABU DHABI


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment