ഹ്യുണ്ടായ് നെക്‌സ്റ്റ്‌ജെന്‍ ഐ 10
ന്യൂഡല്‍ഹി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 'ഐ10' കാറിന്റെ പരിഷ്‌കരിച്ച മോഡല്‍ പുറത്തിറക്കി. 'നെക്സ്റ്റ്‌ജെന്‍ ഐ10' എന്ന പേരിലുള്ള ഈ മോഡലിന് പുതിയ കാലത്തിനാവശ്യമായ എല്ലാ സവിശേഷതകളുമുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. നവീനമായ ഡിസൈനും ഇന്‍റീരിയറും കരുത്തും പ്രത്യേകതകളാണ്.
ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ശേഷിയില്‍ വ്യത്യാസമുള്ള രണ്ട് പെട്രോള്‍ എന്‍ജിനുകളില്‍, ഈ മോഡല്‍ ലഭ്യമാണ്. ഭാരത് സ്‌റ്റേജ്4 പ്രകാരം നിര്‍മിച്ച എന്‍ജിനുകള്‍ ഇന്ധനക്ഷമതയിലും ശക്തിയിലും മലിനീകരണ നിയന്ത്രണത്തിലും മുന്നിലാണ്. ഇതില്‍ '1.1 ഐ.ആര്‍.ഡി.ഇ2' എന്‍ജിന് 19.81 കിലോമീറ്ററാണ് മൈലേജ്. '1.2 കാപ്പ2 വിടി.വി.ടി.' എന്‍ജിന് 20.36 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നും കോംപാക്ട് വിഭാഗത്തില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ എന്‍ജിനാണിതെന്നും കമ്പനി അവകാശപ്പെട്ടു.
2007 ഒക്ടോബറില്‍ പുറത്തിറക്കിയ 'ഐ10' മോഡലിന് ഇന്ത്യന്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നുവെന്ന് 'നെക്സ്റ്റ് ജെന്‍ ഐ10' പുറത്തിറക്കല്‍ ചടങ്ങില്‍ ഹ്യുണ്ടായ് ഇന്ത്യ എം.ഡി.യും സി.ഇ.ഒ.യുമായ എച്ച്.ഡബ്ല്യു. പാര്‍ക്ക് പറയുന്നു. കാഴ്ചയ്ക്കും സുഖസൗകര്യത്തിനും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയ പുതിയ മോഡലും അത് ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ആന്‍റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഫ്രന്‍റ് ഡിസ്‌ക് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഗിയര്‍ ഷാഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍, ബ്ലൂടൂത്ത്, മൈക്രോ റൂഫ് ആന്‍റിന തുടങ്ങിയവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. പുതിയ അഞ്ചെണ്ണമുള്‍പ്പെടെ എട്ടുനഗരങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. ഹ്യുണ്ടായ് 'ഐ10' ഇതിനകം 10 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. 3.49 ലക്ഷംമുതല്‍ 5.91 ലക്ഷംവരെയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
www.keralites.net |
__._,_.___






No comments:
Post a Comment