Sunday, October 24, 2010

[www.keralites.net] "പ്രവാസീ അവധി എടുക്കരുത്.".!!!!



പ്രവാസീ അവധി എടുക്കരുത്.".!!!

ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നാണല്ലോ..എന്തെല്ലാം വാഗ്ദാനങ്ങള്‍ ആയിരുന്നു .പ്രവാസിക്ക് വോട്ട്,പ്രവാസ ഇന്‍ഷുര്‍ ,പ്രവാസിക്ക് നാട്ടില്‍ ചെന്നാല്‍ വ്യവസായം തുടങ്ങാന്‍ ഏക ജാലകം,ആണ്ടുകള്‍ തോറും കോടികള്‍ ചെലവിട്ടു മുടങ്ങാതെ നടക്കുന്ന പ്രവാസ ഭാരതീയ സമ്മേളനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രവാസിക്ക് നല്‍കുന്നത് വാഗ്ദാനങ്ങളുടെ പെരുമഴയാണ്.ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്‍ത്തുക്കള്‍ (പ്രവാസികളുടെ പ്രതിനിധികള്‍ ചമയുന്ന മുതലാളിമാര്‍ )കിട്ടുന്ന അവാര്‍ഡുകളും വാങ്ങി, കിട്ടുന്ന ഭക്ഷണവും കഴിച്ചു,ഏമ്പക്കവും ഇട്ടു വരുന്നു എന്നല്ലാതെ പാവപ്പെട്ട പ്രവാസികള്‍ക്ക് ഒരു ചുക്കും വാങ്ങിത്തരാന്‍ ശ്രമിക്കുന്നില്ല ,അവര്‍ക്ക് അതിനു കഴിയുന്നില്ല എന്നാവും കൂടുതല്‍ ശെരി അല്ലെ?


Fun & Info @ Keralites.net
ഈ വാഗ്ദാനങ്ങളില്‍ സര്‍ക്കാര്‍ പാലിക്കാന്‍ പോകുന്നു (അതോ പാലിച്ചു കഴിഞ്ഞു എന്നോ)എന്ന് പറയുന്ന ഒരു പ്രധാന കാര്യം, പ്രവാസിക്ക് വോട്ടവകാശം നല്‍കുന്നു എന്നുള്ളതാണ്.കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം വന്നപ്പോഴേക്കും സര്‍ക്കാര്‍ അനുകൂലമായതും അല്ലാത്തതും ആയ പ്രവാസ ലോകത്ത്, മുക്കിനു മുക്കിനു മുളച്ചു പൊന്തുന്ന സംഖടനകള്‍ എല്ലാം മുന്നും പിന്നും നോക്കാതെ വലിയ ആര്‍പ്പു വിളികളോടെയും മറ്റും ആഖോഷിച്ചു. എങ്ങിനെയാണ് ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ഭാരതീയ പ്രവാസികള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരും ചിന്തിച്ചില്ലേ?..

പുറം രാജ്യങ്ങളില്‍

Fun & Info @ Keralites.net 
ചെറിയ ശമ്പളത്തിന് പണി എടുക്കുന്ന പ്രവാസികള്‍, നമ്മുടെ നാട്ടില്‍ ജനാധിപത്യം നില നിര്‍ത്തിപ്പോരാന്‍ (?)നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി വോട്ട് ചെയ്യാന്‍, ആയിരങ്ങള്‍ തോര എണ്ണി ടിക്കെറ്റും എടുത്തു നാട്ടില്‍ പോകുക!!അവിടെ നമ്മുടെ ഭാഗ്യത്തിന് (നിര്‍ഭാഗ്യത്തിനോ)വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെങ്കില്‍ വോട്ട് ചെയ്യാം എന്നാണു പറയുന്നത്.. റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും പ്രവാസിയെ ഒഴിവാക്കുന്ന ഈ കാലത്ത് എങ്ങനെ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടാകാനാ എന്‍റെ പ്രവാസീ.. അപ്പൊ അത് ഇത്ര നാളും ചെയ്തിരുന്നത് തന്നെ അല്ലെ ? ഇതില്‍ എന്താണ് പുതിയതായി ഉള്ളത്? ഇതിനെയാണ് മുന്നും പിന്നും നോക്കാതെ ആഖോഷിച്ച്ചത് എന്‍റെ പ്രവാസീ..

ഇനി ഇപ്പൊ ഇതാ വീണ്ടും ഒരു ബില്ലും കൂടി വരുന്നു.. NRI DTC BILL ഇത് എന്താണ് എന്നല്ലേ.. കൊല്ലത്തില്‍ 182 ദിവസം വരെ നാട്ടില്‍ നിന്നാലും NRI ആയി കണക്കാക്കിയിരുന്ന പ്രവാസികളെ 61 ദിവസം നിന്നാല്‍ പ്രവാസികള്‍ അല്ലാതാക്കുന്ന ബില്ല്, ഇത് വരെ നികുതി നല്‍കാതിരുന്ന പ്രവാസി ഇനി അതും കൊടുക്കണം എന്ന് സാരം. പ്രവാസ ലോകത്ത് പണിയെടുത്തു കിട്ടുന്ന തുച്ചം വരുമാനക്കാര്‍ക്ക് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്കാലം ഇനി സ്വസ്ഥമായി ആഖോഷിക്കാന്‍ കഴിയില്ല എന്ന് സാരം. നിങ്ങള്‍ അവധിക്കു വരരുത്,!! അഥവാ വന്നാല്‍ തന്നെ പെട്ടെന്ന് തിരിച്ചു പോകണം, പോയി കിട്ടുന്ന കാശ് അയച്ചു താ എന്നാണു ഇപ്പൊ സര്‍ക്കാരും പറയുന്നത്. (സ്വന്തം വീട്ടുകാര്‍ അങ്ങനെ പറയാന്‍ ആഗ്രഹിച്ചു, നേരിട്ട് പറയാറില്ലെങ്കിലും) ഇനി മരിച്ചു ശവമായി നാലാം നാള്‍ നാട്ടില്‍ വന്നാല്‍ മതി എന്ന്, സ്വന്തം എന്ന് കരുതിയ സര്‍ക്കാര്‍ അത് പറഞ്ഞു കളഞ്ഞു .!!

Fun & Info @ Keralites.net

ചില പ്രവാസി സുഹുര്‍ത്തുക്കള്‍ മുതലാളിമാരോട് കരഞ്ഞു പിടിച്ചിട്ടാണ് ലീവ് നീട്ടികിട്ടിക്കുന്നത്. ഇനി അങ്ങനെ വേണ്ട എന്തെ? സാമ്പത്തിക മാന്ദ്യം മൂലം അവധി നാല് മാസം തന്നാല്‍ അയ്യോ മുതലാളീ ചതിക്കല്ലേ കൂടിയാല്‍ രണ്ട് മാസം മതി എന്നാക്കാം അല്ലെ? ചില കമ്പനികള്‍ മാന്ദ്യം മൂലം കുറച്ചു മാസങ്ങള്‍ അവധി എടുത്തോളാന്‍ ജോലിക്കാരോട് പറയും, അവര്‍ കിട്ടാത്ത ശമ്പളവും കാത്തു കടത്തിന്‍ മേല്‍ കടം കേറി നാട്ടില്‍ നില്‍ക്കുമ്പോളാണ്, ഇടിത്തീ പോലെ ഇത്രനാളും അയച്ച കാശിന്റെ നികുതിയും ചോദിച്ചോണ്ട് ആള് വരുന്നത് എന്താ ചെയ്ക എന്‍റെ പ്രവാസീ.. അതാണ്‌ പറഞ്ഞത് ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന്.. ഈ ഒരിക്കലും നടക്കാത്ത പ്രവാസി വോട്ടും ആയി വന്നു പ്രവാസികളെ മോഹിപ്പിച്ചിട്ട് ഇപ്പോള്‍ പിഴിയാന്‍ നോക്കുന്നു, ഇനി തുടങ്ങിക്കോളൂ ആഖോഷിച്ചവര്‍ ഇനി എതിര്‍ത്തു തുടങ്ങിക്കോളൂ. ഒരു നക്കാപ്പിച്ച വോട്ടും കാട്ടി സമ്മേളനങ്ങള്‍ നടത്തിയവര്‍ ഇനി നികുതിക്കെതിരെ സല്‍ക്കാര സമ്മേളനങ്ങള്‍ കൂടി നടത്തിക്കോളൂ. ഇനിയും അന്ധമായി സര്‍ക്കാരുകളെ വിശ്വസിക്കല്ലേ എന്‍റെ പ്രവാസീ.. പണ്ട് നമ്മുടെ വലിയപ്പാന്റെ കൂട്ടര്‍ ഉരുവില്‍ കടല്‍ കടന്നു വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ സര്‍ക്കാരുകളുടെ വാഗ്ദാനപ്പെരുമഴകള്‍, ഇന്നും ഈ ഇലക്ട്രോണിക് യുഗത്തിലും അതേപോലെ തുടരുന്നു എന്തെ,


വാല്‍: ഏത് സര്‍ക്കാര്‍ വന്നാലും ആര് ഭരിച്ചാലും 'പ്രവാസിക്ക് യാത്ര":  

 



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment