
ഇതുമാത്രമിതുമാത്രം ഓർമ്മവേണം അകലുമെൻ പൂങ്കുയിലേ ദൂരെ മറയുമെൻ പൂങ്കുയിലേ കവിളത്തു കണ്ണുനീർച്ചാലുമായ് രാപ്പകൽ ഇവിടേഞാൻ കാത്തിരിക്കും നിന്നെ ഇവിടേഞാൻ കാത്തിരിക്കും എവിടെനീ പോയാലുമെത്രനാൾ പോയാലും എരിയുന്ന മോഹത്തിൻ തിരിയുമേന്തി ഒരുകൊച്ചുഹൃദയം നിൻ വരവും പ്രതീക്ഷിച്ചീ കുടിലിന്റെ മുറ്റത്തു കാവൽ നിൽക്കും ചിരകാലമായാലും ചെല്ലക്കുയിലേ നിൻ ചിറകടിയോർത്തുഞാൻ കാത്തിരിക്കും
എൻ ഉയിരുള്ളനാൾ വരെ കാത്തിരിക്കും ഇതുമാത്രമിതുമാത്രം ഓർമ്മവേണം അകലുമെൻ പൂങ്കുയിലേ ദൂരെ മറയുമെൻ പൂങ്കുയിലേ |
No comments:
Post a Comment