ചിരിപ്പിക്കാന്‍ സരോജ്കുമാര്‍ എത്തുന്നു
ഹിറ്റ് ചിത്രമായ 'ഉദയനാണ് താര'ത്തിലെ കഥാപാത്രം സരോജ്കുമാറിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍'. ശ്രീനിവാസന്‍ തന്നെ സരോജ്കുമാറിനെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിന്‍ രാഘവനാണ്. വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.
മുകേഷ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസന്‍, സലിംകുമാര്‍, ഫഹദ് ഫാസില്‍, സുബി സുരേഷ്, ശാരി, ദീപിക തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം മീരാ നന്ദന്‍, സരയൂ, രൂപശ്രീ, നിമിഷ എന്നിവര്‍ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. തിരക്കഥ-ശ്രീനിവാസന്‍, ഛായാഗ്രഹണം-എസ്. കുമാര്‍, ഗാനരചന-അനില്‍ പനച്ചൂരാന്‍, സംഗീതം-ദീപക് ദേവ്, വാര്‍ത്താപ്രചാരണം-എ. എസ്.ദിനേശ്. വൈശാഖാ റിലീസ്. ചിത്രം ജനവരി 14-ന് തിയേറ്ററിലെത്തും.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment