Wednesday, January 11, 2012

[www.keralites.net] സ്വര്‍ണത്തില്‍ ഗായത്രീമന്ത്രം

 

സ്വര്‍ണത്തില്‍ ഗായത്രീമന്ത്രം

Fun & Info @ Keralites.net

തിരുവനന്തപുരം മധുര, നാഗര്‍കോവില്‍ അടക്കമുള്ള വിവിധ ഭീമ ജൂവലറിയുടെ ഉടമയായ ബി.ഗോവിന്ദന്റെ മകളും ഷോറൂം മേധാവി കൂടിയായ സുഹാസിന്റെ ഭാര്യയുമായ ഗായത്രിയുടെ സ്വര്‍ണജീവിത വിശേഷങ്ങള്‍

''എന്താണ്‌ ബ്ലാക്ക്‌ ഡയമണ്ട്‌'' തിരുവനന്തപുരം ഭീമയില്‍ ഒരു കസ്‌റ്റമര്‍ തേടിയെത്തിയത്‌ ആഭരണവിപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡായ ബ്ലാക്ക്‌ ഡയമണ്ട്‌ ആഭരണം. ബ്ലാക്ക്‌ ഡയമണ്ട്‌ ആഭരണം തേടിയെത്തിയ കസ്‌റ്റമറെ ഭീമയുടെ സാരഥി ഗായത്രി കൂട്ടിക്കൊണ്ട്‌ പോയത്‌ ലിഫ്‌ടിലേയ്‌ക്ക്.മുകള്‍ നിലയില്‍ ഗായത്രി അവര്‍ക്ക്‌ മുന്നില്‍ സ്‌നേഹത്തോടെ നിരത്തിയ ആഭരണം കണ്ട്‌ വാങ്ങാനെത്തിയവരുടെ കണ്ണ്‌ നിറഞ്ഞുപോയി.

''ഇത്രയും സെലക്ഷന്‍ ഞാന്‍ പ്രതീക്ഷിച്ചില്ല''കസ്‌റ്റമര്‍ പറയുമ്പോള്‍ ഗായത്രിയുെട മനസ്‌ നിറഞ്ഞിരിക്കണം. കസ്‌റ്റമറുടെ മനസ്‌ സ്വപ്‌നം കാണുന്നതിനേക്കാള്‍ മുമ്പേ പറക്കാന്‍ കഴിഞ്ഞതിന്‍െറ സന്തോഷം ഗായത്രിയില്‍.

സ്വര്‍ണവിപണി കണ്ടു വളര്‍ന്നവളാണ്‌ ഭീമ ഭട്ടരുടെ ചെറു മകള്‍ ഗായത്രി.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണഷോറൂമായ തിരുവനന്തപുരം ഭീമ ഷോറൂമിന്‌ പുറമേ നാഗര്‍കോവില്‍,മധുര, അടൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണകടകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഭീമ സാരഥി ബി.ഗോവിന്ദന്‍െറ മകളും സുഹാസിന്റെ ഭാര്യയുമായ ഗായത്രി കുട്ടിക്കാലത്ത്‌ ആലപ്പുഴയിലെ തറവാട്ടു വീട്ടിലും പിന്നീട്‌ അച്‌ഛനൊപ്പം ഭീമയുടെ കടകളില്‍നിന്നും അടുത്തറിഞ്ഞതാണ്‌ സ്വര്‍ണ്ണക്കച്ചവടം. കോളജ്‌ പഠനം കഴിഞ്ഞു ഏതൊരു സമ്പന്നകുടുംബത്തിലെ പെണ്ണിനേയും പോലെ വീട്ടില്‍ അടങ്ങിയൊതുങ്ങി വീട്ടമ്മയായി മാത്രം കഴിയാമെന്നു കരുതിയ ഗായത്രിയെ കടയില്‍ ശ്രദ്ധിക്കൂവെന്നു പറഞ്ഞു സ്വര്‍ണക്കടയിലേയ്‌ക്ക് പൂര്‍വാധികം ശക്‌തിയോടെ കൊണ്ടു വന്നത്‌ ഭര്‍ത്താവ്‌ സുഹാസ്‌.എങ്കിലും സ്വര്‍ണവിപണിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്‌ അച്‌ഛനില്‍ നിന്നാണെന്ന്‌് ഗായത്രി.

''പപ്പ പണ്ടേ പറയും ഓരോ ഡിപ്പാര്‍ട്ട്‌മെന്‍റായി പഠിച്ചെടുക്കാന്‍ . കസ്‌റ്റമേഴ്‌സുമായി നേരിട്ടു കാര്യങ്ങള്‍ പഠിക്കണമെന്ന്‌ നിര്‍ബന്ധമായിരുന്നു പപ്പയ്‌ക്ക് .ആദ്യം കൊച്ചിയിലെ കടയില്‍ നിന്നാണ്‌ ഇതൊക്കെ പഠിച്ചത്‌. സെയില്‍സില്‍ നിന്ന്‌ കാര്യങ്ങള്‍ മനസിലാക്കിയാണ്‌ തുടക്കം. ബില്ലിംഗ്‌ പഠിച്ചു .ഇപ്പോള്‍ പ്രൊഡക്ഷനും മീഡിയ ആന്‍ഡ്‌ മാര്‍ക്കറ്റിംഗും പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ഫലത്തില്‍ ബിസിനസില്‍ ഞാനൊരു വിദ്യാര്‍ത്ഥി. കണ്ടുവളര്‍ന്നതുകൊണ്ടാവണം കാര്യങ്ങളൊക്കെ എനിക്ക്‌ മനസിലാക്കാന്‍ കഴിയുന്നുണ്ട്‌.''

സ്വര്‍ണം പണിയിച്ചെടുക്കുന്ന സമ്പ്രദായത്തില്‍ നിന്നു റെഡിമെയ്‌ഡ് ആഭരണമെന്ന ചിന്തയിലേയ്‌ക്ക് കേരളത്തിലെ സ്വര്‍ണവിപണിയെ ആദ്യമായി കൊണ്ടെത്തിച്ച ഭീമ ഭട്ടരുടെ ചെറുമകള്‍ക്ക്‌ സ്വര്‍ണക്കച്ചവടം രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്നത്‌ .അതുകൊണ്ട്‌ വാങ്ങുന്നവരുടെ മനസറിഞ്ഞു സ്വര്‍ണം വില്‍ക്കണമെന്നതാണ്‌ ആദ്യപാഠമായി ഗായത്രി പഠിച്ചത്‌.

'' കടയില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ അല്‌പം അക്ഷമയോടെ പെരുമാറിയെന്നു വരാം.എങ്കിലും സ്‌നേഹത്തോടെയേ തിരിച്ചു പെരുമാറാവൂ'' കടയില്‍ നിന്നു പഠിച്ചെടുത്ത ഈ പാഠമാണ്‌ കച്ചവടത്തില്‍ ഏറ്റവും വലിയ പാഠമെന്ന്‌ ഗായത്രി.

അപ്പൂപ്പനില്‍ നിന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞ പാഠമെന്താണ്‌?

അപ്പൂപ്പന്‍ മരിക്കുമ്പോള്‍ എനിക്ക്‌ പതിനൊന്ന്‌ വയസേയുളളൂ. അന്നും കടയുടെ കാര്യത്തില്‍ അപ്പൂപ്പന്‍ കാണിക്കുന്ന അമിത ശ്രദ്ധ മനസിലാക്കിയിട്ടുണ്ട്‌. ബിസിനസില്‍ എത്തിയപ്പോഴാണ്‌ അപ്പൂപ്പന്‍െറ മൂല്യം കൂടുതല്‍ തിരിച്ചറിഞ്ഞത്‌.ഈ മേഖലയിലെ അതികായകനായിരുന്നു അപ്പൂ പ്പന്‍.

അദ്‌ദേഹം തന്ന സ്വര്‍ണസമ്മാനം?

അപ്പൂപ്പന്‍ എപ്പോഴും സ്വര്‍ണനാണയങ്ങളാണ്‌ തന്നിട്ടുള്ളത്‌. അപ്പൂപ്പന്‍ സ്വര്‍ണത്തെ സമ്പാദ്യമായി കണ്ടൂവെന്നതാണ്‌ അതിന്‍െറ തെളിവ്‌.

20 വര്‍ഷം മുന്‍പ്‌ തിരുവനന്തപുരത്തും പിന്നീട്‌ നാഗര്‍കോവില്‍, മധുര...,,ഏറ്റവും ഒടുവില്‍ അടൂരിലുമായി ഭീമയുടെ കടകള്‍ തുറക്കുമ്പോള്‍ പപ്പയ്‌ക്കൊപ്പം അമ്മയും താനും സഹോദരിമാരായ ദീപ,ആരതി എന്നിവരും കൂട്ടായി നിന്നതാണ്‌ തങ്ങളുടെ ഏറ്റവും വലിയ വിജയമായി ഗായത്രി കാണുന്നത്‌

ഗായത്രിയുടെ കുട്ടിക്കാലം?

അമ്മയുടെ വീട്‌ ഊട്ടിയിലായിരുന്നു. അതിനാല്‍ ഊട്ടിയിലും ഇടയ്‌ക്ക് ആലപ്പുഴയിലുമായുള്ള കുട്ടിക്കാലം. നാലാം ക്ലാസുവരെ ഊട്ടിയിലായിരുന്നു.പിന്നീട്‌ കൊച്ചിയിലെ ഷോറൂം ആരംഭിക്കുന്നകാലത്ത്‌ കൊച്ചിയില്‍ എത്തി. ഡിഗ്രി കഴിഞ്ഞ്‌ എം.എയ്‌ക്ക് പഠിച്ചത്‌ ബാംഗ്ലൂരിലാണ.്‌്

അമ്മ നല്‍കിയ ബിസിനസ്‌ പാഠമെന്താണ്‌?

അമ്മയും ബിസിനസില്‍ ശ്രദ്ധിക്കുന്നത്‌ കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. ഒപ്പം സ്വര്‍ണം എങ്ങനെ ഉപയോഗിക്കണം സമ്പാദിക്കണമെന്നതിലൊക്കെ അമ്മ ഒരു പാഠം തന്നെയായിരുന്നു. ചെറിയ ഒരു തുക കൈയില്‍ കിട്ടിയാല്‍ ഉടന്‍ അത്‌ സ്വര്‍ണമാക്കാന്‍ ശ്രമിച്ചിരുന്നു. പണം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്‌ ഏറ്റവും നല്ല മാര്‍ഗമെന്ന്‌ പഠിപ്പിച്ച അമ്മയുടെ വഴികള്‍ പിന്‍തുടരാനാണ്‌ എനിക്കുമിഷ്‌ടം.കണക്കില്‍ അമ്മയ്‌ക്ക് നല്ല കഴിവുണ്ട്‌. ആ ബുദ്ധി അമ്മയെ സഹായിച്ചെന്ന്‌ കരുതാം. സ്വര്‍ണാഭരണങ്ങളുടെ തെരഞ്ഞെടുപ്പ്‌ മുതല്‍ പപ്പയ്‌ക്കൊപ്പം അമ്മയുണ്ടാകാറുണ്ട്‌. ഇന്നും കല്ലുകളുടെ തെരഞ്ഞെടുപ്പില്‍ അമ്മ തന്നെയാണ്‌ മുന്നില്‍.

ഇന്ന്‌ സ്വര്‍ണമെന്നത്‌ ഡയമണ്ട്‌ ആഭരണള്‍ എന്നതിലേയ്‌ക്ക് വരെ മാറിയിരിക്കുന്നു വിപണി?

അത്‌ വളരെ മുന്‍പേ വിദേശരാജ്യങ്ങളില്‍ വന്നു കഴിഞ്ഞതാണ്‌. ഇപ്പോള്‍ കേരളത്തിലും ആ ട്രെന്‍ഡ്‌ എത്തിക്കഴിഞ്ഞു. വൈറ്റ്‌ മെറ്റല്‍ അടക്കം എന്തിനും ഇനിയും വില കൂടാന്‍ സാധ്യതയേയുള്ളൂ.നിറത്തിനല്ല മെറ്റലിന്റെ മൂല്യത്തിനാണ്‌ ഇനി മുന്‍തൂക്കം.

പലരും എം.ബി.എ യ്‌ക്കുശേഷം ബിസിനസില്‍ എത്തുന്നു .പക്ഷേ ഗായത്രി എം.എയ്‌ക്ക് ശേഷം...?

എന്റെ പപ്പയും എം.ബി.എ എടുത്തിട്ടില്ല. എനിക്ക്‌ തോന്നുന്നു ബിസിനസ്‌ ഒരു കലയാണ്‌. അത്‌ ജന്മനാ രക്‌തത്തില്‍ ഉണ്ടാവുകയാണ്‌ വേണ്ടത്‌.

അടുത്ത തലമുറയും?

എന്‍െറ മക്കള്‍ക്കും സ്വര്‍ണത്തിനോട്‌ താല്‍പര്യമാണ്‌.സ്വര്‍ണം അണിയാനും സ്വര്‍ണം സൂക്ഷിക്കാനും താല്‍പര്യമുള്ളവര്‍ക്കേ സ്വര്‍ണം വില്‍ക്കാനും ആകൂവെന്നാണ്‌ എന്‍െറ പക്ഷം. ഞാനൊക്കെ സ്വര്‍ണ്ണക്കച്ചവടം കണ്ടുവളരുകയായിരുന്നു. അത്‌ ഡാഡിക്കും നിര്‍ബന്ധമായിരുന്നു. കുട്ടിക്കാലത്തേ ഡാഡി എന്നേയും അനിയത്തിമാരേയും കടയില്‍ കൊണ്ടുവരുമായിരുന്നു.അവിടെ കളിച്ചു നടക്കും ഞങ്ങള്‍. എന്നാലും അതിനിടയില്‍ ഞങ്ങള്‍ കൂടി അറിയാതെ ബിസിനസും മനസിലാക്കിയെന്ന്‌ വേണം കരുതാന്‍. എന്‍െറ അനിയത്തി ദീപ ഷിക്കാഗോയില്‍ നിന്നു എം.ബി.എ എടുത്തതിനു ശേഷം ഭര്‍ത്താവിനൊപ്പം മധുരയിലെ കട നോക്കിനടത്തുന്നു.അവള്‍ക്ക്‌ ഒരുപെണ്ണും രണ്ട്‌ ആണ്‍കുട്ടികളുമാണ്‌.ഇളയ അനിയത്തി ആരതിക്ക്‌ രണ്ട്‌ പെണ്‍മക്കള്‍.ആരതിയും എനിക്കൊപ്പം തിരുവനന്തപുരത്തെ കടയുടെ നേതൃത്വം നല്‍കാനുണ്ട്‌.

ബിസിനസില്‍ പെണ്‍കുട്ടികള്‍ വരുന്നതിനോട്‌ വലിയ താല്‍പര്യം കാണിക്കാത്തവരാണ്‌ മലയാളികള്‍?

അക്കാര്യത്തില്‍ പഴയ ചിന്താഗതിയില്ല പപ്പയ്‌ക്ക്. മക്കളെ പ്രസവിച്ച ശേഷം അല്‌പനാള്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ ഭര്‍ത്താവും എന്നെ നിര്‍ബന്ധിച്ചത്‌ ബിസിനസില്‍ വരാനാണ്‌. നിനക്ക്‌ ഈ ബിസിനസ്‌ പറ്റുമെന്ന ആത്മവിശ്വാസം തന്നത്‌ അദ്‌ദേഹ മാണ്‌.

സ്വര്‍ണം സേന്താഷത്തിന്‍െറ കാര്യമാണ്‌. എപ്പോഴെങ്കിലും സങ്കടം തോന്നിയ അനുഭവം?

അന്ന്‌ ഞാന്‍ കോളജില്‍ പഠിക്കുന്ന കാലമാണ്‌. കൊച്ചിയിലെ കടയില്‍ ഞാനുള്ള സമയം ഒരു കുടുംബം സ്വര്‍ണം വാങ്ങാന്‍ വന്നു. ചെറുക്കന്‍െറ വീട്ടുകാരും ഒപ്പമുണ്ട്‌.സ്വര്‍ണത്തിന്‍െറ വില കൂടിയും കുറഞ്ഞുമിരിക്കുന്ന സമയം. വില ശരിയാകാത്തതിനാല്‍ നേരത്തേ നിശ്‌ചയിച്ചു വെച്ച അത്ര തൂക്കം സ്വര്‍ണം എടുക്കാന്‍ കഴിഞ്ഞില്ല. അവസാനം ഇരുവീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമായി. കല്യാണം വേണ്ടെന്ന തീരുമാനത്തിലെത്തിയാണ്‌ അവര്‍ പിരിഞ്ഞത്‌. പെണ്‍കുട്ടി നിശബ്‌ദമായി കരയുകയാണ്‌.ഇതെന്‍െറ ജീവിതത്തില്‍ വലിയ വേദന ഉണ്ടാക്കിയ സംഭവമാണ്‌.അന്നു മുതല്‍ ഞാനെല്ലാവരോടും പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കും സ്വര്‍ണം സ്‌നേഹത്തോടെ പെണ്ണിന്‍െറ അച്‌ഛനും അമ്മയും നല്‍കുന്ന സമ്മാനമാണ്‌.അതില്‍ കണക്ക്‌ പറയാന്‍ പാടില്ല. അതുകൊണ്ട്‌ പെണ്‍കുട്ടികളും ശ്രദ്ധിക്കണം . സാമ്പത്തികമായി സ്വതന്ത്രയാകണം .എങ്കിലേ ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയൂ.

സ്വര്‍ണം പ്രശ്‌നമാകുന്ന കാഴ്‌ച്ച?

സ്വര്‍ണം ഒരു ഉല്‍പന്നം തന്നെയാണ്‌. നമ്മുടെ സന്തോഷങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുന്ന ലോഹം. അതിനോട്‌ എങ്ങനെ സമീപിക്കുന്നു എന്നതാണ്‌ പ്രശ്‌നം.ഏത്‌ ആഘോഷവേളയിലും സ്വര്‍ണം അണിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടി ആരുടെ മനസിലും സന്തോഷമേ നിറയ്‌ക്കൂ . ആഭരണമണിയാത്ത പെണ്ണില്‍ അപൂര്‍ണത തോന്നും.

സ്വര്‍ണവിപണി അനുദിനം മാറുകയാണ്‌. ആ മാറ്റത്തെ എങ്ങനെ കാണുന്നു?

പണ്ട്‌ സ്വര്‍ണമെന്നാല്‍ മഞ്ഞ നിറമായിരുന്നു.ഇന്ന്‌ വൈറ്റ്‌ ഗോള്‍ഡ്‌ മുതല്‍ പിങ്ക്‌ നിറമുള്ള സ്വര്‍ണം വരെ വാങ്ങാന്‍ ലഭിയ്‌ക്കും .എല്ലാത്തിനും ഒരേ വിലയാണ്‌.എന്‍െറ കല്യാണസമയത്തൊക്കെ ആന്‍റിക്ക്‌ ആഭരണങ്ങള്‍ ട്രെന്‍ഡ്‌ ആകുന്നതേയുണ്ടായിരുന്നുള്ളൂ.ഇന്ന്‌ പ്ലാറ്റിനം വരെ ട്രെന്‍ഡായി വന്നിരിക്കുന്നു.പല വലുപ്പത്തിലുള്ള ഡയമണ്ടുകളും.

എന്താണ്‌ ഡയമണ്ടിന്‍െറ വില നിശ്‌ചയിക്കുന്നത്‌?

ചെറിയ കല്ലുകളേക്കാള്‍ അല്‌പം വലിപ്പംകൂടിയ ഡയമണ്ടിനാണ്‌ വില കൂടുതല്‍.കാരണം വലിപ്പമുള്ള കല്ലുകള്‍ ഖനനം ചെയ്‌തെടുക്കാന്‍ ബുദ്ധിമുട്ടാണ്‌.

തിരുവനന്തപുരത്തും അടൂരിലും ഷോപ്പ.്‌....മധുരയിലും നാഗര്‍കോവിലിലും ഷോപ്പ്‌...സംസ്‌ഥാനം മാറുമ്പോള്‍ എന്താണ്‌ ആളുകളുടെ താല്‍പര്യം?

അടൂരില്‍ കനം കുറഞ്ഞ ആഭരണങ്ങള്‍ക്കാണ്‌ ഡിമാന്‍ഡ്‌. തിരുവനന്തപുരത്ത്‌ ആന്‍റിക്ക്‌ ആഭരണങ്ങള്‍.തമിഴ്‌നാട്ടുകാര്‍ക്ക്‌ കനം കൂടിയതും കല്ലുകള്‍ പതിപ്പിച്ചതുമായ ആഭരണമാണ്‌ പ്രിയം.അവര്‍ കൂടുതല്‍ എണ്ണത്തില്‍ വിശ്വസിക്കുന്നില്ല.േകരളത്തില്‍ പോലും പല സമുദായങ്ങള്‍ക്കിടയില്‍ പല രീതിയിലാണ്‌ ആഭരണം തെരഞ്ഞെടുക്കുന്നത്‌.മുസ്ലീം വധു കൂടുതല്‍ കട്ടിയുള്ള ആഭരണം അണിയാന്‍ ഇഷ്‌്ടപ്പെടുന്നു. ഹിന്ദു വധു പഴയ സ്‌റ്റൈയില്‍ ആഭരണങ്ങള്‍ക്കൊപ്പം ബംഗാളി സ്‌റ്റൈയില്‍ ഉള്‍പ്പെടെ മിക്‌സ് ആന്‍ഡ്‌ മാച്ചായി ആഭരണം അണിയാന്‍ ഇഷ്‌ടപ്പെടുന്നു. ക്രിസ്‌ത്യന്‍ വധു കനം കുറഞ്ഞ ആഭരണം അണിയുന്നു.ഒപ്പം ഡയമണ്ട്‌ ആഭരണവും. കേരളത്തില്‍ എല്ലാവരും ട്രെന്‍ഡ്‌ അനുസരിച്ച്‌ ആഭരണം അണിയാന്‍ ശ്രമിക്കാറുണ്ട്‌.

സ്വര്‍ണം മാറ്റിവാങ്ങാനുള്ള ട്രെന്‍ഡ്‌ ഇവിടെ കൂടുതലാണ്‌.

പല വിദേശികളും വന്നു പോകുന്ന ഇടമാണ്‌ തിരുവനന്തപുരം... ഇവിടെ ഷോപ്പിംഗിനും ഉറപ്പായും എത്തിയിട്ടുണ്ടാകും.എന്താണ്‌ അവരുടെ താല്‍പര്യം?

വിദേശത്ത്‌ 14 അല്ലെങ്കില്‍ 18 കാരറ്റ്‌ ആഭരണങ്ങളേ അവര്‍ ഉപയോഗിച്ചിട്ടുള്ളൂ. ഇവിടെ വരുമ്പോഴാണ്‌ 22കാരറ്റ്‌ ആഭരണം അവര്‍ കാണുന്നത്‌.ഇത്ര കുറഞ്ഞ പണിക്കൂലി എന്നതാണ്‌ അവരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.

ഒരു ഹിന്ദുവധുവിന്‌ ആഭരണം തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ ഏതൊക്കെ ആഭരണം തെരഞ്ഞു നല്‍കും?

രണ്ട്‌ ആന്‍റിക്ക്‌ ആഭരണം. കാരണം അടുത്ത 30 വര്‍ഷവും ഫാഷന്‍ മാറാതെ നില്‍ക്കുന്നതാണ്‌ ആന്‍റിക്ക്‌ ആഭരണം.പിന്നെ പിച്ചിമൊട്ട്‌ മാല. ഒപ്പം ജിമിക്കി. ബാക്കി വധുവിന്‍െറ ഇഷ്‌ടത്തിന്‌ വിട്ടുകൊടുക്കും.

സ്‌ത്രീ എങ്ങനെയാണ്‌ ആഭരണം തെരഞ്ഞെടുക്കുക?

ഒരിക്കലും ആദ്യകാഴ്‌ചയില്‍ സ്വര്‍ണമോ വസ്‌ത്രമോ സ്‌ത്രീകള്‍ തെരഞ്ഞെടുക്കില്ല.ദേഹത്ത്‌ വെച്ചു നോക്കിയേ എടുക്കൂ.പ്രത്യേകിച്ച്‌ ചര്‍മ്മത്തിന്‌ പുറത്തുവെച്ചുനോക്കിയാലേ ശരിയായ സൗന്ദര്യം മനസിലാക്കാന്‍ പറ്റൂ.

സ്‌ത്രീക്ക്‌ സ്വര്‍ണം ഉത്‌പന്നത്തിന്‌ ഉപരി എന്താണ്‌?

പുറത്തുനിന്നു നോക്കുമ്പോള്‍ അത്‌ വില കൂടിയ ആഭരണം .എന്നാല്‍ സ്‌ത്രീക്ക്‌് സ്വര്‍ണം സനേഹമാണ്‌.അമ്മയോ അച്‌ഛനോ ഭര്‍ത്താവോ അവള്‍ക്ക്‌ സ്‌നേഹത്തോടെ സമ്മാനിച്ചത്‌.

സ്വന്തമായ സ്വര്‍ണസമ്പാദ്യം?

ഞാനും എന്‍െറ മക്കള്‍ക്കായി സ്വര്‍ണസമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്‌.എല്ലാവര്‍ക്കുംസ്വന്തം വരുമാനം അനുസരിച്ചുള്ള സേവിംഗ്‌സ് ആവശ്യമാണ്‌.

ഗായത്രിക്ക്‌ പണം എന്താണ്‌?

അച്‌ഛനും അമ്മയും പറഞ്ഞു തന്ന ചില പാഠങ്ങളുണ്ട്‌.പണത്തിനേക്കാള്‍ വില മനുഷ്യത്വത്തിനാണ്‌.നന്നായി മറ്റുള്ളവരോട്‌ പെരുമാറണമെന്ന്‌ അമ്മ എപ്പോഴും ഓര്‍മ്മിപ്പിക്കും. പപ്പ പറയും ഇതൊന്നും നീയായി ഉണ്ടാക്കിയതല്ല. കുടുംബത്തില്‍ നിന്ന്‌ കിട്ടിയതാണ്‌.ദൈവത്തിന്‍െറ അനുഗ്രഹം. അതുകൊണ്ട്‌ ഒന്നിലും അഹങ്കരിക്കാന്‍ പാടില്ല. പഠിച്ചു വലിയ മാര്‍ക്ക്‌ കിട്ടുന്നതിനേക്കാള്‍ മഹത്തരമാണ്‌ മറ്റുള്ളവരോട്‌ നന്നായി പെരുമാറുന്നതെന്ന്‌ എന്റെ മക്കളോടും പറഞ്ഞു കൊടുക്കും.

സ്വര്‍ണം ഭീമയുടേതെങ്കില്‍ കണ്ണുമടച്ച്‌ വാങ്ങാമെന്നതാണ്‌ കസ്‌റ്റമറുടെ മനസിലിരിപ്പ്‌. എങ്ങനെ നേടിയെടുത്തു ഈ വിശ്വാസം.?

തുടക്കം അപ്പൂപ്പനില്‍ നിന്നു തന്നെ .പപ്പയുടെ മൂത്ത സഹോദരന്‍ ഡോക്‌ടറാണ്‌് . അദ്‌ദേഹം ഒഴിച്ച്‌ പപ്പയുടെ നാലു സഹോദരന്മാരും ബിസിനസില്‍ ഉണ്ട്‌. അപ്പൂപ്പനെ പോലെ അവരും മൂല്യത്തിന്‌ മുന്‍തൂക്കം നല്‍കുന്നു. 200 ശതമാനം പരിശുദ്ധിയാണ്‌ ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്‌.

ഇന്ന്‌ അനുദിനം സ്വര്‍ണത്തിന്‌ വില കൂടുന്നു.. എന്നിട്ടും ഉത്സവത്തിനുള്ള ആളുണ്ട്‌ സ്വര്‍ണക്കടയില്‍?

എല്ലാവരും സ്വന്തം മകളുടെ വിവാഹത്തിനായി അല്‌പം സ്വര്‍ണമെങ്കിലും കരുതാതെ പോകില്ല. പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അതിനായി ഒരു ചെറിയ തുകയുടെ സമ്പാദ്യം തുടങ്ങിയിരിക്കും.

എത്ര സമ്പാദിച്ചാലും സ്വപ്‌നം കാണും പോലെയുള്ള ആഭരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമോ?

തീര്‍ച്ചയായും. ആരുടെ പോക്കറ്റിനും ഇണങ്ങുന്ന വിധത്തിലുള്ള ആഭരണഡിസൈനുകള്‍ ഇന്ന്‌ ലഭ്യമാണ്‌. ജിമിക്കിയ്‌ക്ക് പലപ്പോഴും തൂക്കക്കൂടുതലാണ്‌ .അതിന്‌ പരിഹാരമാണ്‌ പാതിയായുള്ള ജിമിക്കി. ഇന്ന്‌ പഴയ പല ആഭരണങ്ങളും കുറഞ്ഞ തൂക്കത്തിലും വലുപ്പത്തിലും ലഭിക്കുന്നു.

ഗായത്രി കണ്ടെത്തിയ ഒരു ഫാഷന്‍ ?

വസ്‌ത്രങ്ങളില്‍ വലിയ പോല്‍ക്കാ പ്രിന്‍റ്‌ ഫാഷനായപ്പോള്‍ അത്‌ സ്വര്‍ണത്തിലും പരീക്ഷിച്ചു നോക്കിയത്‌ വിജയിച്ചു.

മാധ്യമങ്ങളിലൂടെ ഡിമാന്‍ഡ്‌ കൂടുന്ന ആഭരണങ്ങളില്ലേ?

അടുത്തയിടെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വലിയ തൂക്കമുള്ള ശരപ്പൊലി മാല കണ്ടെത്തിയതിന്‌ ശേഷം ആ മാലയ്‌ക്ക് ഭയങ്കര ഡിമാന്‍ഡ്‌ കിട്ടി. നേരത്തേയുള്ള മാല തന്നെ. പക്ഷേ പത്രത്തില്‍ വായിച്ചു കേട്ടപ്പോള്‍ അത്‌ വാങ്ങാന്‍ ഒരു കൗതുകം. കുറഞ്ഞത്‌ മൂന്നരപ്പവനിലുള്ള രണ്ട്‌ അണിയിലുള്ളതാണ്‌ ഈ മാല.

എന്താണ്‌ ഭീമ തരുന്ന മൂല്യം?

ഞങ്ങള്‍ കാലങ്ങളായി വാഗ്‌ദാനം ചെയ്യുന്ന പരിശുദ്ധി തന്നെ .ഒപ്പം സംശുദ്ധമായ ബന്ധങ്ങളും. 60 ശതമാനത്തിലേറെ കസ്‌റ്റമേഴ്‌സും കാലങ്ങളായി ഞങ്ങള്‍ക്കൊപ്പമുള്ളവരാണ്‌. കടയില്‍ വന്നു പരിചയപ്പെട്ടു പിന്നീട്‌ എന്റെ നല്ല സുഹൃത്തുക്കളായ കസ്‌റ്റമേഴ്‌സുമുണ്ട്‌.നല്ല സ്‌നേഹബന്ധം .സ്വര്‍ണവും ബന്ധങ്ങളും സംശുദ്ധമായി നിലനില്‍ക്കണമെന്നാണ്‌ ഭീമയുടെ ആഗ്രഹം.

രശ്‌മി രഘുനാഥ്‌.

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment