ഇനിയും മരുന്നില്ലാത്ത ജലദോഷം
മനുഷ്യന് ഇന്നു പിടിതരാത്ത അസുഖമാണ് ജലദോഷം. ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ഈ അസുഖത്തിനു മാത്രം പ്രതിവിധിയായിട്ടില്ല. തണുപ്പുവരാന്‍ തുടങ്ങിയാല്‍ മരുന്നുകടക്കാര്‍ക്ക് ചാകരയാണ്. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പനി...ചുമ അതേ ജലദോഷത്തിന്റെ വരവാണ്.
ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ മാത്രമേ ഇന്നും മനുഷ്യനെ കൊണ്ട് സാധിക്കൂ. പലവിധ മരുന്നുകള്‍, പല പ്രദേശങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവയ്‌ക്കൊന്നും ജലദോഷമുണ്ടാക്കുന്ന വൈറസുകളെ അകറ്റാനോ തകര്‍ക്കാനോ കഴിവില്ല.
മുതിര്‍ന്ന ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടു മുതല്‍ അഞ്ചുവരെ തവണ ജലദോഷമുണ്ടാവാന്‍ സാധ്യതയുണ്ട്. മൂക്കൊലിപ്പിന്റെയും ചുമയുടെയും പനിയുടെയും പിടിയില്‍ നിന്ന് അല്‍പ്പം ആശ്വാസം നല്‍കാന്‍ മാത്രമേ ഇന്നത്തെ മരുന്നുകള്‍ക്കു സാധിക്കൂ.
എന്താണ് മരുന്നില്ലാത്തതിനു കാരണം?
1 ജലദോഷം എന്നത് ഒരു പ്രത്യേക വൈറസിന്റെ ആക്രമണമല്ല. 200ഓളം വ്യത്യസ്ത വൈറസുകളാണ് അസുഖമുണ്ടാക്കുന്നത്.
2 ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേക്കും രോഗം ശരീരത്തില്‍ പിടിമുറുക്കിയിട്ടുണ്ടാവും. അതുകൊണ്ടു തന്നെ ആന്റിവൈറസ് മരുന്നുകള്‍ കഴിക്കുന്നതു കൊണ്ട് കൂടുതല്‍ ഗുണമൊന്നും ലഭിക്കില്ല.
3 സാധാരണ ജലദോഷത്തിനെതിരേ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കനുസരിച്ച് വൈറസ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതാണ് മറ്റൊരു പ്രധാനപ്രശ്‌നം. ഒരു തവണ മരുന്ന് കുടിച്ച് ജലദോഷം പെട്ടെന്നു മാറിയെന്നു കരുതി അടുത്ത തവണ ആ മരുന്നു കഴിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment