സണ്ണി ലിയോണി ഹിന്ദി പഠിക്കുന്നു |
|
|
|
| | ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നു ഫൈനലിനു മുന്‍പ് പുറത്തായെങ്കിലും ബോളിവുഡില്‍ അരക്കൈ നോക്കാന്‍ തന്നെ തീരുമാനിച്ചുറച്ചു കഴിഞ്ഞു സണ്ണി ലിയോണി. പ്രശസ്‌ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ 'ജിസം 2' വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ ഗ്ലാമര്‍താരം. തന്റെ ഹിന്ദി അരങ്ങേറ്റം കൊഴുപ്പിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാകാതിരിക്കാന്‍ ഇപ്പോള്‍ തിരക്കിട്ട ഹിന്ദി പഠിത്തത്തിലാണ് ഈ സുന്ദരി. ജോണ്‍ എബ്രഹാമും ബിപാഷാ ബസുവും നായികാ നായകന്മാരായ 'ജിസ'മിന്റെ രണ്ടാം ഭാഗമാണ് 'ജിസം 2'. ജോണിനെയും ബിപാഷയെയും ബോളിവുഡില്‍ താരങ്ങളാക്കി മാറ്റിയ ചിത്രമായിരുന്നു വന്‍വിജയമായ 'ജിസം'. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഇന്ന് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌നങ്ങളിലെ മാദക റാണിയാണ് മോഡല്‍ കൂടിയായ സണ്ണി ലിയോണി. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ കൂടുതല്‍ തിരയല്‍ നടന്നത് സണ്ണിയുടെ മദാലസ ചിത്രങ്ങള്‍ക്കാണത്രേ. തനിക്ക് ഇന്ത്യാക്കാര്‍ക്കിടയില്‍ കിട്ടുന്ന ഈ ജനപ്രീതിയില്‍ സണ്ണി ഏറെ സന്തോഷവതിയാണ്. സണ്ണി ലിയോണി ഈയിടെ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്: ''ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായതിലും അക്കാരണത്താല്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ ഒരു പരിചിത മുഖമാകാനായതിലും ഞാനേറെ സന്തോഷിക്കുന്നു. ഇന്ത്യാക്കാരിയായി ജനിച്ചെങ്കിലും വിദേശങ്ങളില്‍ വളര്‍ന്ന എനിക്ക് ഇന്ത്യയെ കൂടുതല്‍ അടുത്തറിയാനും മനസിലാക്കാനും ഈ ഷോയിലൂടെ സാധിച്ചു. പിന്നെ സിനിമകളിലൂടെ മാത്രം കണ്ടിട്ടുള്ള എന്നും ഞാന്‍ ആരാധിച്ചിരുന്ന സല്‍മാന്‍ ഖാന്‍ , സഞ്‌ജയ്‌ദത്ത് തുടങ്ങിയവരെയൊക്കെ അടുത്തു കാണാനും പരിചയപ്പെടാ നും സാധിച്ചത് എന്നെ സംബന്ധിച്ച് അനുസ്‌മരണീയമായ അനുഭവമാണ്. എനിക്കിനി എന്റെ ജന്മദേശത്തിന്റെ ഭാഷയായ ഹിന്ദി നന്നായി പഠിക്കണം. അതിനായി ഞാനിപ്പോള്‍ വീട്ടില്‍ ഹിന്ദി സംസാരിച്ചു പഠിച്ചു വരികയാണ്. ഹിന്ദി സിനിമയില്‍ തിളങ്ങണമെങ്കില്‍ ഹിന്ദി പച്ചവെള്ളം പോലെ പഠിക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ഹിന്ദി സിനിമാനടിയാവുകയെന്നത് എന്റെ കുട്ടിക്കാലം തൊട്ടേയുള്ള സ്വപ്‌നമായിരുന്നു. ആ സ്വപ്‌നമാണിപ്പോള്‍ 'ജിസം 2' വിലൂടെ സഫലമാവാന്‍ പോകുന്നത്. ആദ്യമായി ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. എന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കു വേണ്ടി എന്തു വിട്ടു വീഴ്‌ച്ചയ്‌ക്കും ഞാനൊരുക്കമാണ്.'' |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment