നിലവിലെ അഴിമതിനിരോധ നിയമം ഉപയോഗിച്ച് അഴിമതി തടയുക അപ്രായോഗികമാണെന്ന് ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന് പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് (കെപിഒഎ) സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചു നടന്ന "അഴിമതിവിമുക്ത സമൂഹവും പൊലീസും" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാനസര്‍ക്കാരോ ഉത്തരവിടേണ്ട സ്ഥിതിയാണുള്ളത്്. ഇത്തരം സംരക്ഷണം ലഭിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ നിയമനാധികാരികളുടെ അനുമതിയും ആവശ്യമാണ്. ഇത്തരക്കാരെ ശിക്ഷിക്കാത്തതുമൂലമാണ് അഴിമതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് വന്‍ ജനപിന്തുണ ലഭിക്കുന്നത്.
അഴിമതി തടയാന്‍ കാര്യക്ഷമമായ സംവിധാനങ്ങളാണു വേണ്ടത്. അഴിമതിക്കാര്‍ക്ക് പെട്ടെന്നു ശിക്ഷലഭിക്കുകയും വേണം.
അഴിമതി ഇല്ലാതായാല്‍ പൊലീസ്സേനയിലെ ദുഷ്പ്രവണതകള്‍ ഒഴിവാകും. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ തല്ലാനും തല്ലാതിരിക്കാനും കൈക്കൂലി വാങ്ങുന്നവര്‍ പൊലീസിലുണ്ട്- ഹേമചന്ദ്രന് പറഞ്ഞു.
എസ് ശര്‍മ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനംചെയ്തു. സമൂഹത്തിലെ എല്ലാ സംവിധാനങ്ങളും സുതാര്യമാകുമ്പോഴേ അഴിമതിക്കെതിരെ വന്മതില് പടുത്തുയര്‍ത്താന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സര്‍ക്കാര്‍സംവിധാനങ്ങളും രാഷ്ട്രീയപാര്‍ടികളും ജനകീയമുഖം കൈവരിക്കേണ്ടതുണ്ടെന്നും ശര്‍മ പറഞ്ഞു.
കെപിഒഎ സംസ്ഥാന പ്രസിഡന്റ് ഡി ആനന്ദ് അധ്യക്ഷനായി. കെ എം റോയ്, പ്രൊഫ. കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എ റഷീദ് സ്വാഗതവും ട്രഷറര്‍ കെ വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കവി എസ് രമേശന്‍ ഉദ്ഘാടനംചെയ്തു. കെപിഒഎ വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍ അധ്യക്ഷനായി
No comments:
Post a Comment