ന്യൂഡല്‍ഹി: ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും സ്ഥാനാര്‍ഥികളെ നിരസിച്ച് വോട്ടുചെയ്യാനും വ്യവസ്ഥചെയ്യുന്ന തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ അപ്രായോഗികമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എന്നാല്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് ബി.ജെ.പി. അഭിപ്രായപ്പെട്ടു. 13 നാള്‍ നീണ്ട ഉപവാസം അവസാനിപ്പിച്ച് അണ്ണ ഹസാരെയാണ് ഈ ആവശ്യങ്ങള്‍ കഴിഞ്ഞദിവസം മുന്നോട്ടുവെച്ചത്. പൊതുസമൂഹ സംഘടനകളുടെ ചിന്തയില്‍ കാലങ്ങളായി ഇടംപിടിച്ച ഇത്തരം പരിഷ്‌കാരനിര്‍ദേശങ്ങള്‍ ഹസാരെ സംഘത്തിന്റെ ഇടപെടലോടെ വീണ്ടും സജീവമാകുകയാണ്.
ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം അപ്രായോഗികമാണെന്ന് കോണ്‍ഗ്രസ് വക്താവ് റാഷിദ് ആല്‍വി പറഞ്ഞു. ''അമ്പത് ശതമാനം ജനങ്ങള്‍ ഇന്ത്യയില്‍ വോട്ടുചെയ്യാന്‍ പോകുന്നില്ല. മൂന്ന് കോടി വോട്ടുകള്‍ മാത്രം ലഭിച്ചാണ് സ്ഥാനാര്‍ഥികള്‍ ജയിക്കുന്നത്. ഈ സാഹചര്യത്തില്‍ തിരിച്ചുവിളിക്കല്‍ സാധ്യമല്ല-അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളെ നിരസിച്ച് വോട്ടുചെയ്യുന്ന കാര്യവും സമാനമാണ്. തൊണ്ണൂറ് ശതമാനംവരെ ആളുകളെ വോട്ടിങ്ങില്‍ പങ്കെടുപ്പിക്കണം. അപ്പോള്‍ മാത്രമേ നിരസിച്ച് വോട്ടുചെയ്യാന്‍ വഴിതുറക്കൂ എന്ന് റാഷിദ് ആല്‍വി അഭിപ്രായപ്പെട്ടു.
എന്നാല്‍ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് ബി.ജെ.പി. നേതാവ് രാജ്‌നാഥ് സിങ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലും ഭരണതലത്തിലും പരിഷ്‌കാരങ്ങള്‍ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment