പത്മനാഭസ്വാമി ക്ഷേത്രത്തിനുസമീപത്തെ കരകൗശല വില്‍പ്പന ഷെഡ്ഡിന് കരുതിക്കൂട്ടി തീവച്ചതാണെന്ന് പൊലീസിന് വ്യക്തമായ സൂചന.
വസ്തു സംബന്ധിച്ച തര്‍ക്കമാണ് ഞായറാഴ്ച രാത്രി നഗരത്തെ പരിഭ്രാന്തിയിലാക്കിയ തീവയ്പിന് കാരണം.
മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായരും ഇദ്ദേഹത്തില്‍നിന്ന് സ്ഥലം വാടകയ്ക്കെടുത്ത സഹകരണസംഘം ഭാരവാഹികളും തമ്മിലാണ് തര്‍ക്കം. ഇവര്‍ തമ്മില്‍ നിരവധി കേസ് നിലവിലുണ്ട്. അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച പ്രദേശത്താണ് തീപിടിത്തമുണ്ടായതെങ്കിലും ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് പൊലീസ് പറഞ്ഞു.
തീപിടിത്തത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഫോറന്‍സിക് വിദഗ്ധരും തെളിവ് ശേഖരിച്ചു. ഷെഡില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലായിരുന്നുവെന്നും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി.
തീര്‍ഥപാദമണ്ഡപത്തിനും കാര്‍ത്തിക തിരുനാള്‍ തിയറ്ററിനും ഇടയ്ക്കാണ് ഷെഡ്. തീര്‍ഥപാദമണ്ഡപത്തിനുള്ളിലൂടെ ഇവിടേക്ക് പ്രവേശിക്കാം. ഷെഡിനുപിന്നില്‍നിന്ന് രണ്ടു പാചകവാതക സിലിണ്ടറും ഡീസല്‍ നിറച്ച ജനറേറ്ററും കണ്ടെത്തി. ഒരു സിലിണ്ടറിന്റെ പകുതി ഉപയോഗിച്ചിരുന്നു. ഇതില്‍നിന്ന് ഷെഡിനുള്ളില്‍ കടന്ന് ആരോ തീവച്ചതാണെന്ന് അനുമാനിക്കുന്നു. മനപ്പൂര്‍വം തീവച്ചതാണെന്ന് ഫോറന്‍സിക് പരിശോധനയിലും വ്യക്തമായി. കത്തിനശിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍നിന്നാണിത്.
തീവച്ച സംഘത്തില്‍ ഒന്നിലേറെപ്പേര്‍ ഉണ്ടായിരുന്നതായും തെളിവ് കിട്ടി. വിരലടയാള പരിശോധനയിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് തീര്‍ഥപാദമണ്ഡപമാക്കിയത്. ഈ സ്ഥലം ചട്ടമ്പി സ്വാമി സ്മാരകത്തിനുവേണ്ടിയാണ് വിട്ടുകൊടുത്തത്. ഇത് രാമചന്ദ്രന്‍നായരുടെ കൈവശം എത്തിയത് ദുരൂഹമാണ്. രാമചന്ദ്രന്‍നായരില്‍നിന്ന് തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണസംഘമാണ് സ്ഥലം വാടകയ്ക്ക് എടുത്തത്. ഇവരാണ് കരകൗശല വിപണനമേള നടത്താന്‍ നല്‍കിയത്. മേള നടത്തിപ്പുകാരും സംഘം ഭാരവാഹികളും തമ്മിലും തര്‍ക്കമുണ്ട്. സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്‍നായര്‍ സഹകരണസംഘത്തിനെതിരെ കേസ് നല്‍കിയിട്ടുണ്ട്.
ഷെഡ് ഒഴിപ്പിക്കാന്‍ മുമ്പും രാമചന്ദ്രന്‍നായരുടെ ആള്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതിന്റെപേരില്‍ ക്രിമിനല്‍ കേസുണ്ട്. കരകൗശല വില്‍പ്പനശാലയിലെ സെയില്‍സ് ഗേള്‍സിനെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാമചന്ദ്രന്‍നായര്‍ക്കും മകനുമെതിരെ കേസുണ്ട്. മൂന്നു കൂട്ടരെയും തിങ്കളാഴ്ച ഫോര്‍ട്ട് അസി. കമീഷണര്‍ എം രാധാകൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ചയും ചോദ്യംചെയ്യും. രണ്ടു ദിവസത്തിനകം യഥാര്‍ഥ ചിത്രം വെളിപ്പെടുമെന്ന് പൊലീസ് പറഞ്ഞു.
തീര്‍ഥപാദമണ്ഡപത്തിന്റെ റോഡിന് ഇരുവശവും അനധികൃതമായി നിര്‍മിച്ചവയുള്‍പ്പെടെ നിരവധി കെട്ടിടം നിലവിലുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഇവ ഭീഷണിയാണെന്നാണ് പൊലീസ് വിലയിരുത്തല്‍ . കിഴക്കേനടയിലെ വാഹന പാര്‍ക്കിങ് മാറ്റാനും ആലോചിക്കുന്നുണ്ട്.
From: Sankara narayana PILLAI <snpjal@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, August 1, 2011 8:23 AM
Subject: Re: [www.keralites.net] Terrorists or Looters Behind the Fire @ Padmanabha Temple!
Mr. Moinudheen
This is the beginningto fold public eye. The day to publishrobbery newsis not very far.
King saved the property in the name of PADMANABHA SWAMY formBritishers and MugulRajas.
Butthree crooks made the property to loot by Political party and its leaders.
-----------------------------
From: Moinudheen Fazil <moinudheenfazil@yahoo.com>K.S.N.Pillai
To: Keralites <Keralites@yahoogroups.com>
Sent: Monday, August 1, 2011 10:08 AM
Subject: [www.keralites.net] Terrorists or Looters Behind the Fire @ Padmanabha Temple!സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറുമെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ട ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment