പവിത്രമാക്കപ്പെട്ട റമളാനു സ്വാഗതം - റമളാന്‍ മുബാറക്
ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാൻ എന്നാണ് ഇസ്‌ലാമിക വിശ്വാസം.
" ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻഅവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽസന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.
ശഅബാൻ മുപ്പത് ദിവസം തികയുകയോ റമദാൻ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാൻ ആരംഭിക്കുന്നു. ശവ്വാൽ മാസപ്പിറവി കാണുകയോ റമദാൻ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാൻ അവസാനിക്കുന്നു. ഇതിനിടയിൽ വരുന്ന 29 അല്ലെങ്കിൽ30 ദിവസമാണ് റമദാൻ. തൊട്ടടുത്ത മാസമായ ശവ്വാൽ ഒന്നിന് ഈദ് അൽഫിതർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഈ ദിവസം വ്രതാനുഷ്ഠാനം നടത്തുന്നത് നിഷിദ്ധമാണ്. പിന്നീട് വരുന്ന ആറ് ദിവസങ്ങളിലുള്ള വ്രതാനുഷ്ഠാനം നടത്തുന്നത് റമാൻ വ്രതങ്ങളിൽവന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങൾ പരിഹരിക്കാൻ വേണ്ടിയാകുന്നു.
മാസപ്പിറവി അഥവാ ചന്ദ്രക്കലയുടെ ദർശനത്തെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിർണ്ണയിക്കുന്നത്
റമദാർ മാസത്തിലെ പ്രാർഥനകൾക്കും ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങളും കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ മുസ്ലിംങ്ങൾഎല്ലാ സൽകമ്മങ്ങളും അധികരിപ്പിക്കുന്നു.
ഈ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. സൂര്യോദയം മുതൽസൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത്
മനുഷ്യ മുസ്ലിം മാനസങ്ങളില്‍ ഒരാത്മിക വിചിന്തനത്തിനുള്ള സന്ദേശമോതിക്കൊണ്ട്, അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷങ്ങളുമായി ഒരിക്കല്‍കൂടി വിശുദ്ധ റമളാന്‍! ആത്മാവിനെന്ന പോലെ മാനസിക-ശാരീരിക സംശുദ്ധീകരണത്തിനാവശ്യമായ ഒരനുഷ്ഠാന പദ്ധതിയാണ് ഈ പുണ്യമാസത്തിലെ വിശുദ്ധ വ്രതം.
റമളാന്‍ സമാഗതമായാല്‍ ഒരു സത്യവിശ്വാസിക്ക് ഇതില്‍ നിന്ന് വിഘടിച്ചു നില്‍ക്കാന്‍ അവകാശമില്ല. ഇവിടെ കുബേര-കുചേല വ്യത്യാസമില്ല. വെളു ത്തവനും, കറുത്തവനും തമ്മില്‍ അന്തരമില്ല. സര്‍വരും ഇത് അനുഷ്ഠിക്കണം. തന്മൂലം പണത്തിന്റെ മടിത്തട്ടില്‍ അടയിരിക്കുന്നവന് പട്ടിണിയുടെ പിച്ചച്ചട്ടിയിലിരിക്കുന്നവന്റെ ക്ളേശതകളറിയാനും, ജീവിതം ഉദാരമാക്കുവാനും ഇതവസരം നല്‍കുന്നു. regards, ?
> > > > (¨`·.·´¨) *Always *
> > > > `·.¸(¨`·.·´¨)*Keep*
> > > > (¨`·.·´¨)¸.·´ *Smiling!*
> > > > `·.¸.·´
www.keralites.net |
No comments:
Post a Comment