Monday, August 1, 2011

[www.keralites.net] ഇലയില്‍ രസികന്‍ ചിത്രങ്ങള്‍ ..............

 
 
 
ഇതാ രസികനൊരു ചിത്രം കണ്ടില്ലേ? ഇലയില്‍ ഈ ചിത്രം വരയ്ക്കാന്‍ പെയിന്റോ ബ്രഷോ ഒന്നും ഉപയോഗിച്ചിട്ടില്ല കേട്ടോ? പിന്നെ എന്തു മാജിക്കാണ് ഈ ചിത്രത്തിലുള്ളതെന്നല്ലേ?

ആദ്യം മരത്തില്‍നിന്ന് കൊഴിഞ്ഞുവീണ ഒരു ഇല സംഘടിപ്പിക്കും. ഇനിയാണ് അതിശയിപ്പിക്കുന്ന വിദ്യ. ഇലയിലെ ഞരമ്പുകള്‍ ഒന്നും മുറിഞ്ഞുപോകാതെ

മറ്റുള്ള ഭാഗങ്ങളെല്ലാം ചുരണ്ടി ഒഴിവാക്കിയാണ് ഇലയില്‍ രസികന്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്നത്. ലക്ഷക്കണക്കിന് ഞരമ്പുകള്‍ ഇലയില്‍ ഉണ്ടെന്ന് കൂട്ടുകാര്‍ക്ക് അറിയാമല്ലോ. അപ്പോള്‍ എത്ര പ്രയാസപ്പെട്ടാണ് ഈ ഇലച്ചിത്രം വരയ്ക്കുന്നതെന്ന് ഊഹിച്ചോളൂ...

ചിനാര്‍ മരത്തിന്റെ ഇലയാണ് സാധാരണയായി ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് . മേപ്പിള്‍ മരത്തിന്റെ ഇലയോട് ഇതിന് വളരെ സാമ്യമുണ്ട്. ഇന്ത്യ, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ചിനാര്‍ മരങ്ങള്‍ വളരുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലാണ് ഇലച്ചിത്ര വിദ്യയും പ്രചാരത്തിലുള്ളത്.
 
 
 
 
 From an E-mail

Nandakumar

www.keralites.net   

No comments:

Post a Comment