ഗൂഗിളിന്റെ പ്രവര്‍ത്തനം നിലച്ചാലോ? അതേക്കുറിച്ച് ആലോചിയ്ക്കാന്‍ പോലും പലര്‍ക്കും ഇന്ന് ഭയമാണ്. എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു ഭീതിദമായ അവസ്ഥ തന്നെ. എന്നാല്‍ ഇങ്ങനെ കരുതുന്നവര്‍ സൂക്ഷിയ്ക്കണമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം ഗൂഗിള്‍ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുമത്രേ.
നിക്കോളാസ് കാറിന്റെ ദ ഷാലോസ്: വാട്ട് ദ ഇന്റര്‍നെറ്റ് ഈസ് ഡൂയിംഗ് റ്റു ഔര്‍ ബ്രെയിന്‍സ് എന്ന പുസ്തകത്തിലാണ് ഗൂഗിള്‍ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
ഗൂഗിളിനെ അമിതമായി ആശ്രയിക്കുന്നതിലൂടെ അത് നിങ്ങളുടെ ഓര്‍മശക്തി കുറയ്ക്കുമെന്ന് കാര്‍ പറയുന്നു.
ഗൂഗിളിന്റെ അമിതോപയോഗം മൂലം തലച്ചോറിലെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തനക്ഷമമാവുന്നില്ല, തലച്ചോറിന്റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെ അത് മന്ദീഭവിപ്പിയ്ക്കുന്നു ഇതൊക്കെയാണ് നിക്കോളാസിന്റെ കണ്ടെത്തലുകള്‍.
പലകാര്യത്തിലും എനിയ്ക്ക് ഗൂഗിളിനോട് ബഹുമാനമുണ്ട്. എന്നാല്‍ അവര്‍ക്ക് വളരെ ഇടുങ്ങിയ കാഴ്ചപ്പാടാണുള്ളത്. നമ്മുടെ മനസ്സിനെ അവര്‍ ചൂഷണം ചെയ്യുകയാണ്. നിക്കോളാസ് പറയുന്നു.
കോപ്പി റൈറ്റില്ലാത്ത മുഴുവന്‍ പുസ്തകങ്ങളും സ്‌കാന്‍ ചെയ്യാനുള്ള ഗൂഗിളിന്റെ തീരുമാനത്തെയും കാര്‍ വിമര്‍ശിയ്ക്കുന്നുണ്ട്. courtesy oneindia
courtesy oneindia
www.keralites.net |

No comments:
Post a Comment