Friday, September 17, 2010

[www.keralites.net] Shopping..........

ബാര്‍ഗെയിനിങ് ആസ്വാദ്യം!

 

Fun & Info @ Keralites.net ഷോപ്പിങ് എന്നാല്‍ ആളുകള്‍ക്ക് പ്രത്യേകിച്ചും സ്ത്രീള്‍ക്ക് ഏറെതാല്‍പര്യമുള്ള ഒരു കാര്യമാണ്. ഓരോ വസ്തുവിനും വിലപേശിയഥാര്‍ത്ഥ വിലയിലും കുറച്ച് വാങ്ങുന്നതും പലര്‍ക്കും സന്തോഷമുള്ളകാര്യമാണ്.

എന്നാല്‍ ഇതൊരു വെറും സന്തോഷമല്ലെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിലപേശി ഷോപ്പിങ് നടത്തുമ്പോള്‍ ലൈംഗികതിയില്‍ നിന്നും അനുഭവിക്കുന്നതിന് സമാനമായ വികാരമാണത്രേ പലരും അനുഭവിക്കുന്നത്.

ലൈംഗിക ജീവിതം പരാജയപ്പെട്ടവരിലാണ് ഇതു കൂടുതലായും കാണുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം [^] നടത്തിയത്.

കടകളില്‍ ലഭിയ്ക്കുന്ന പ്രത്യേക ഓഫറുകളും വിലക്കുറവുകളും എല്ലാം ലൈംഗികതിയില്‍ നിന്നുണ്ടാകുന്നതിന് സമാനമായ സന്തോഷമാണ് ആളുകളില്‍ ഉണ്ടാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണത്രേ സമ്മാനങ്ങളും വിലക്കുറവുകളും എല്ലാം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വില്‍പന എപ്പോഴും വിജയകരമാകുന്നത്.

ഷോപ്പിങ് ചെയ്യുന്നവരുടെ തലച്ചോറിലെ പ്രവര്‍ത്തനവും, ലൈംഗികസിനിമകള്‍ കാണുന്നവരുടെ തലച്ചോറിലെ പ്രവര്‍ത്തനവും താരതമ്യപ്പെടുത്തിയാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയത്.

ഷോപ്പിങിനിടെ ചില കൂപ്പണ്‍, ചില സൗജന്യ സമ്മാനങ്ങള്‍ എന്നിവ കിട്ടുമ്പോള്‍ ഷോപ്പിങ് നടത്തുന്നവരുടെ തലച്ചോറിലുണ്ടാകുന്ന പ്രവര്‍ത്തനം സെക്‌സ് മൂവി കാണുമ്പോള്‍ ഉണ്ടാകുന്നതിന് തുല്യമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പഠനവിധേയമാക്കിയവരുടെ കണ്ണുകളുടെ ചലനങ്ങളും വൈകാരികപ്രകടനങ്ങളുമെല്ലാം നിരീക്ഷിച്ചുകൊണ്ടായിരുന്നു ഗവേഷണം.

courtesy oneindia

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net   

No comments:

Post a Comment