ഐപാഡിനോട് മത്സരിക്കാന്‍ ഗാലക്‌സി ടാബ്
Mathrubhumi ePaper
Deepika ePaper
KeralaKaumudi ePaper
Malayala Manorama
Deepika
Kerala Kaumudi
Mathrubhumi
Deshabhimani
Madhyamam
Sightindia
Janmabhumi
Thejas ePaper
Kerala Bhushanam ePaper
Mangalam
Siraj News
Kerala Express
Malayalam Pathram
Malayala Manorama ePaper
Deshabhimani ePaper
Kaumudi USA
Kaumudi
Add a new website
Thursday, September 2, 2010
[www.keralites.net] à´à´ªà´¾à´¡à´¿à´¨àµà´àµ മതàµà´¸à´°à´¿à´àµà´à´¾à´¨àµâ à´à´¾à´²à´àµâസി à´à´¾à´¬àµ
കമ്പ്യൂട്ടിങ് രംഗത്ത് ഒരു യുഗപ്പിറവിയായിരുന്നു ആപ്പിളിന്റെ 'ഐപാഡ്' (iPad) സൃഷ്ടിച്ചത്. 2010 ഏപ്രില്‍ മൂന്നിന് അമേരിക്കയില്‍ വില്‍പ്പനെയ്‌ക്കെത്തി ഒരു മാസത്തിനുള്ളില്‍ പത്തുലക്ഷം ഐപാഡുകളാണ് വിറ്റുപോയത്. വിവിധ രാജ്യങ്ങളില്‍ വന്‍ഹിറ്റായ ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില്‍പ്പനം ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും 50 ലക്ഷം കവിയുമെന്നാണ് ആപ്പിള്‍ കണക്കുകൂട്ടുന്നത്. ഐപാഡിന്റെ വിജയം കണ്ട് കൂടുതല്‍ കമ്പനികള്‍ ടാബ്‌ലറ്റ് വിപണിയിലേക്ക് എത്തുന്നതാണ് പിന്നീട് കണ്ടത്. പക്ഷേ, പുതിയതായി അവതരിച്ച ടാബ്‌ലറ്റുകള്‍ക്കൊന്നും ഐപാഡിന് ശരിക്കുള്ള വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഇപ്പോഴിതാ സാംസങിന്റെ ആവനാഴിയില്‍ നിന്ന് ഐപാഡിന് ഒരു പ്രതിയോഗിയെത്തുന്നു-'ഗാലക്‌സി ടാബ്' (Galaxy Tab).
ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ടാബില്‍, ത്രിജിയും വൈഫൈയും ബ്ലൂടൂത്തുമുണ്ട്. ഐപാഡിനെ അപേക്ഷിച്ച് ഒട്ടേറെ സവിശേഷതകള്‍ സാംസങിന്റെ ടാബ്‌ലറ്റിന്റെ കാര്യത്തില്‍ പറയാനാകും. ഐപാഡില്‍ ക്യാമറയില്ല, ഫ്ലഷ് പ്രോഗ്രം ഐപാഡ് പിന്തുണയ്ക്കില്ല. എന്നാല്‍, ഗാലക്‌സി ടാബില്‍ മൂന്ന് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും (എല്‍.ഇ.ഡി.ഫ്‌ളാഷോടുകൂടി), വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഫ്ലഷ് പ്രോഗ്രാമുകള്‍ ഗാലക്‌സി ടാബില്‍ സുഗമമായി പ്രവര്‍ത്തിക്കും. ഗാലക്‌സി ടാബിന്റെ ഭാരം 380 ഗ്രാം മാത്രമാണ്. ഐപാഡിന്റെ ഭാരത്തെക്കാള്‍ കുറവ് (ഐപാഡിന്റെ ഭാരം 700 ഗ്രാം വരും). ബെര്‍ലിനിലെ ഐ.എഫ്.എ.കോണ്‍ഫന്‍സിലാണ് (IFA 2010) സാംസങ് പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ (GT-P1000) അവതരിപ്പിച്ചത്.
ഏഴിഞ്ച് ടി.എഫ്.ടി എല്‍ഇഡി ടച്ച്‌സ്‌ക്രീനാണ് ഗാലക്‌സി ടാബിലേത്. 1024 ഗുണം 600 പിക്‌സല്‍ റസല്യൂഷനാണ് സ്‌ക്രീനിന്റേത്. സാംസങിന്റെ ഹിറ്റ് സ്മാര്‍ട്ട്‌ഫോണായ 'ഗാലക്‌സി എസി'(Galaxy S)ല്‍ കാണുന്ന അതേ ഹാര്‍ഡ്‌വേര്‍ സംവിധാനമാണ് ഗാലക്‌സി ടാബിലേതും. എന്നാല്‍, ഗാലക്‌സി എസിലേതില്‍ നിന്ന് വ്യത്യസ്തമായി 'അമൊലെഡ്' (AMOLED) സ്‌ക്രീനല്ല ടാബ്‌ലറ്റിലേത് എന്നത് കുവാണെന്ന് പറയാതെ വയ്യ. ഗാലക്‌സി എസിലേതുപോലെ 1 ജിഗാഹെട്‌സ് (1.0GHz) പ്രോസസറാണ് ഗാലക്‌സി ടാബിലേതും. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 'ഫ്രൊയോ 2.2' (Froyo 2.2) ആണ് ഗാലക്‌സി എസിലേത്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലേത് മാത്രമല്ല, 'സാംസങ് ആപ്ലിക്കേഷനുകളും' (Samsung Apps) ഗാലക്‌സി ടാബില്‍ ഡൗണ്‍ലോഡ് ചെയ്യാം.
512 എംബി റാമാണ് ഗാലക്‌സി ടാബിലുള്ളത്. 16 ജിബി, 32 ജിബി മോഡലുകളാണ് സാംസങ് അവതരിപ്പിക്കുന്നത്. കാര്‍ഡിന്റെ സഹായത്തോടെ മെമ്മറി 32 ജിബി കൂടി വര്‍ധിക്കാനും സാധിക്കും. അതിനുള്ള കാര്‍ഡി സ്ലോട്ടും ടാബ്‌ലറ്റിലുണ്ട്. ജിഎസ്എം/ജിപിആര്‍എസ്/എഡ്ജ് നെറ്റ്‌വര്‍ക്കുകളെയൊക്കെ ഗാലക്‌സ് ടാബ് പിന്തുണയ്ക്കും. ത്രിജിയുടെയും മറ്റും കാര്യം തുടക്കത്തില്‍ സൂചിപ്പില്ലോ. എന്നാല്‍, ഗാലക്‌സി ടാബിന്റെ സി.ഡി.എം.എ.വകഭേദം അവതരിപ്പിക്കുമോ എന്നകാര്യം സാംസങ് വ്യക്തമാക്കിയിട്ടില്ല. ഇന്ററാക്ടീവ് ത്രിജി ഗെയിമുകള്‍ക്കും മറ്റ് ഒട്ടേറെ ആപ്ലിക്കേഷനുകള്‍ക്കുമൊപ്പം, ഗൈറോസ്‌കോപ്പ് സെന്‍സറും ആക്‌സലറോമീറ്റര്‍ സെന്‍സറും ജിയോ-മാഗ്നെറ്റിക് സെന്‍സറും ഗാലക്‌സി ടാബില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയാണ് ഗാലക്‌സി ടാബിലേത്. ഏഴു മണിക്കൂര്‍ സിനിമാ കാണാനുള്ള ബാറ്ററി ലൈഫ് ലഭിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു.
പൂര്‍ണതോതിലുള്ള ഹൈഡെഫിനിഷന്‍ (എച്ച്.ഡി) വീഡിയോ ആസ്വദിക്കാന്‍ ഗാലക്‌സി ടാബിന്റെ ഏഴിഞ്ച് സ്‌ക്രീനില്‍ കഴിയും. മാത്രമല്ല, ഇ-ബുക്കുകളും മാഗസിനുകളും വായിക്കാനുമാകും. ഇ-ബുക്കുകള്‍ക്കായി സാംസങ് 'റീഡേഴ്‌സ് ഹബ്ബും' (Reader's Hub), ഓണ്‍ലൈന്‍ മ്യൂസിക്കിനും വിഡിയോകള്‍ക്കുമായി 'മീഡിയ ഹബ്ബും' (Media Hub) ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് സാംസങിന്റെ അവകാശവാദം. ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ഒക്ടോബറില്‍ വോഡാഫോണാണ് ഗാലക്‌സി ടാബ്‌ലറ്റ് അവതരിപ്പിക്കുക. അമേരിക്കയും ഏഷ്യയും ഉള്‍പ്പടെ മറ്റ് മേഖലകളില്‍ വരും മാസങ്ങളില്‍ ഗാലക്‌സി ടാബ് അവതരിപ്പിക്കാനാണ് സാംസങിന്റെ പരിപാടി. എന്നാല്‍, ടാബ്‌ലറ്റിന്റെ വിലയെപ്പറ്റി ഒരു സൂചനയും സാംസങ് നല്‍കിയിട്ടില്ല.
ഫ്യൂജിയുടെ ത്രീഡി ഡിജിറ്റല്‍ ക്യാമറ
ത്രീഡി എന്നത് ഇന്നൊരു അത്ഭുതമേ അല്ലാതായിക്കൊണ്ടിരിക്കുന്നു. ത്രീഡി സിനിമകള്‍, ത്രീഡി ടെലിവിഷനുകള്‍, ത്രീഡി കാം കോഡറുകള്‍ ഒക്കെ ലഭ്യമാണ്. തീര്‍ച്ചയായും ഭാവി ത്രീഡിയുടേതായിരിക്കുമെന്നതിന്റെ സൂചന തന്നെയാണിത്. ആ കൂട്ടത്തിലേക്ക് പുതിയൊരു ത്രീഡി ഡിജിറ്റല്‍ ക്യാമറയും എത്തുന്നു. ഹൈഡെഫിനിഷന്‍ ത്രീഡി വീഡിയോയും ത്രീഡി നിശ്ചലദൃശ്യങ്ങളും പകര്‍ത്താന്‍ കഴയുന്നതാണ് ഫ്യൂജി കമ്പനി പുറത്തിറക്കുന്ന ഡിജിറ്റല്‍ ക്യാമറ.
ലോകത്തെ ആദ്യ ഹൈഡഫനിഷന്‍ ത്രീഡി വീഡിയോ ഡിജിറ്റല്‍ ക്യാമറയെന്ന് ഫ്യൂജി അവകാശപ്പെടുന്ന ഈ ക്യാമറയുടെ പേര് Finepix REAL 3DW3 എന്നാണ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പുതന്നെ ഫ്യൂജി W1 എന്ന പേരില്‍ ഒരു ത്രീഡി ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയിരുന്നു. പക്ഷേ പഴയതില്‍ എല്‍.സി.ഡി ഡിസ്‌പ്ലേ ഇപ്പോഴത്തേതിനേക്കാള്‍ ചെറുതായിരുന്നു. കൂടാതെ ഹൈഡഫനിഷന്‍ വീഡിയോ റിക്കോര്‍ഡിങും പഴയ മോഡലില്‍ സാധ്യമാകുമായിരുന്നില്ല.
10 മെഗാപിക്‌സലാണ് പുത്തന്‍ ത്രീഡി ക്യാമറയുടെ ദൃശ്യശക്തി. 720 പിക്‌സല്‍ ഹൈഡഫനിഷന്‍ വീഡിയോയും (സെക്കന്‍ഡില്‍ 24 ഫ്രെയിം) നല്ല നിലവാരത്തിലുള്ള സ്റ്റീരിയോ സൗണ്ട് റെക്കോര്‍ഡിങ്ങും ക്യാമറയയുടെ സവിശേഷതാണ്. ഹൈഡെഫനിഷന്‍ ത്രീഡി ടെലിവിഷനുമായി ഈ ക്യാമറ ബന്ധിപ്പിച്ച് ക്യാമറയിലെ ചിത്രങ്ങളും വീഡിയോയും മിഴിവോടെ കാണാവുന്നതാണ്. ക്യാമറയിലെ ഉയര്‍ന്ന റസല്യൂഷനുള്ള എല്‍.ഡി.ഡി ഡിസ്‌പ്ലേയിലൂടെ വീഡിയോയും ചിത്രങ്ങളും പ്രത്യേക ത്രീഡി ഗ്ലാസ്സുകളുടെ സഹായമില്ലാതെ കാണാന്‍ സാധിക്കും.
മനുഷ്യനേത്രങ്ങളുടെ അതേ രീതിയില്‍ ഇടത്തും വലത്തുമായി രണ്ട് ലെന്‍സുകളാണ് ഈ പുതിയ ക്യാമറയില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതുവഴിയാണ് ത്രീഡി ചിത്രങ്ങള്‍ റിക്കോര്‍ഡു ചെയ്യാന്‍ സാധ്യമാകുന്നത്. 3X ഒപ്റ്റിക്കല്‍ സൂം ശേഷിയുള്ള 10 മെഗാ പിക്‌സല്‍ സി.സി.ഡി സെന്‍സറുകളാണ് ഇടത്തും വലത്തുമുള്ളത്. ഫ്യൂജിയുടെ തന്നെ പുതിയതായി വികസിപ്പിച്ച ആര്‍.പി. (Real Photo) പ്രൊസസ്സറാണ് ഇരു വശത്തുമുള്ള ലെന്‍സുകളില്‍ നിന്നുമുള്ള ദൃശ്യങ്ങളെ സംയോജിപ്പിച്ച് ഒറ്റ ചിത്രമാക്കുന്നത്.
ഇതുമാത്രമല്ല, ക്യാമറയിലെ ഹൈലുമിനോസിറ്റി മോഡ് (High Luminosity Mode) ചിത്രങ്ങളെ മറ്റു ഡിജിറ്റല്‍ ക്യാമറകളിലേതിനെക്കാള്‍ ഒന്നര മടങ്ങ് തെളിച്ചത്തോടും ഇരട്ടിയോളം വര്‍ണവ്യക്തതയോടെയും ലഭ്യമാക്കുന്നു. ഇതിന്റെ അഡ്വാന്‍സ്ഡ് മോഡ് ഉപയോഗിച്ച് ഒരു വസ്തുവിന്റെ രണ്ടു വശങ്ങളില്‍ നിന്ന് വ്യത്യസ്ത സൂം റെയ്ഞ്ചിലുള്ള രണ്ട് ചിത്രങ്ങള്‍ എടുക്കാനും വേണമെങ്കില്‍ യോജിപ്പിച്ച് ഒറ്റ ചിത്രമാക്കാനും സാധിക്കും!
150 ഓളം ത്രീഡി ചിത്രങ്ങള്‍ റെക്കോര്‍ഡു ചെയ്യാനുള്ള ലൈഫ് ക്യാമറയിലെ ലിഥിയം-അയേണ്‍ ബാറ്ററി നല്‍കും. ക്യാമറയുടെ കൂടെ തന്നെ ലഭ്യമാവുന്ന പ്രത്യേക 'ഫോട്ടോ എഡിറ്റര്‍' സോഫ്ട്‌വേറുകള്‍ ചിത്രങ്ങളെയും വീഡിയോയും സ്വന്തമായി എഡിറ്റു ചെയ്യാന്‍ സഹായിക്കുന്നു. സപ്തംബറില്‍ വിതരണത്തിനെത്തുന്ന ഈ ക്യാമറയുടെ ഏകദേശ വില 500 ഡോളര്‍ (23000 രൂപ) ആണ്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment