Mathrubhumi ePaper
Deepika ePaper
KeralaKaumudi ePaper
Malayala Manorama
Deepika
Kerala Kaumudi
Mathrubhumi
Deshabhimani
Madhyamam
Sightindia
Janmabhumi
Thejas ePaper
Kerala Bhushanam ePaper
Mangalam
Siraj News
Kerala Express
Malayalam Pathram
Malayala Manorama ePaper
Deshabhimani ePaper
Kaumudi USA
Kaumudi
Add a new website
Thursday, September 2, 2010
[www.keralites.net] à´à´¨àµà´¤àµà´¯à´¯à´¿à´²àµâ നിനàµà´¨àµà´°àµ à´-à´¬àµà´àµà´àµ à´±àµà´¡à´°àµâ
വായന ഇഷ്ടമാണെങ്കിലും പുസ്തകങ്ങളുടെ ഭാരം താങ്ങാന്‍ താത്പര്യമില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇ-ബുക്ക് റീഡറുകള്‍ രംഗത്തെത്തിയത്. ഒരു ചെറിയ പുസ്തകത്തിന്റെ അത്രമാത്രം ഭാരവും വലിപ്പവുമുള്ള ഇ-റീഡറുകളില്‍ ഏറ്റവും പ്രമുഖം ആമസോണ്‍ പുറത്തിറക്കിയ 'കിന്‍ഡില്‍' (Kindle) ആണ്. ആമസോണിന്റെ ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്ന് ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ കിന്‍ഡിലില്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. നൂറോളം രാജ്യങ്ങളില്‍ വിപണനം ചെയ്യപ്പെടുന്ന കിന്‍ഡില്‍, ഇന്ത്യയിലും എത്തുന്നുണ്ടെങ്കിലും ഇവിടെ അതിന് ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യക്കാരായ വായനക്കാരെ ലക്ഷ്യമിട്ട്, തദ്ദേശിയമായ ഒരു ഇ-ബുക്ക് റീഡര്‍ ഇപ്പോള്‍ രംഗത്തെത്തുകയാണ്. 'ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇ-ബുക്ക് റീഡര്‍' എന്ന അവകാശവാദത്തോടെ, ബാംഗ്ലൂര്‍ ആസ്ഥാനമായ ഇ.സി മീഡിയ ഇന്റര്‍നാഷണല്‍ (EC-Media International) എന്ന കമ്പനിയാണ് 'വിന്‍ക്' (wink) എന്ന പേരില്‍ ഇ-ബുക്ക് റീഡര്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞായാഴ്ചയാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ഈ വിവിധോദ്ദേശ്യ റീഡര്‍ വഴി 15 ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വായിക്കാനാകും. തുടക്കമെന്ന നിലയ്ക്ക് രണ്ടു ലക്ഷത്തോളം പുസ്തകങ്ങളും മാസികകളും ഡിജിറ്റല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ സഹായിക്കുന്ന ഇബുക്ക് സ്‌റ്റോറും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇതിനായി www.thewinkstore.com എന്ന ഓണ്‍ലൈന്‍ ഷോപ്പാണ് ഒരുക്കിയിരിക്കുന്നത്. ആ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ആവശ്യാനുസരണം പുസ്തകങ്ങളും മാസികകളും ബ്രൗസ് ചെയ്‌തെടുക്കാം. ഇന്ത്യയിലെ എല്ലാഭാഷകളിലെയും പുസ്തകങ്ങള്‍ ഉടന്‍ തന്നെ തങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പില്‍ ലഭ്യമാവുമെന്ന്് വിന്‍ക് നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നു. ഒട്ടേറെ ലോകപ്രശസ്ത പുസ്തകപ്രസാധകരുമായി കമ്പനി ധാരണയിലെത്തിയിട്ടുമുണ്ട്. യു.എസ്.ബി വഴി കമ്പ്യൂട്ടറില്‍ നിന്ന് ഇ-ബുക്കുകള്‍ വിന്‍കില്‍ ലോഡ് ചെയ്തും വായിക്കാം.
നിലവിലുള്ള മിക്കവാറും എല്ലാ ഫയല്‍ ഫോര്‍മാറ്റുകളും (വേര്‍ഡ്, ടെക്‌സറ്റ്, പിഡിഫ് തുടങ്ങിയവ) വിന്‍കില്‍ വായിക്കാനാകും. 400MHS ARM9 പ്രൊസസ്സറാണ് വിന്‍കിന്റെ കരുത്ത്. രണ്ട് ജിബി ബില്‍ട്-ഇന്‍ മെമ്മറിയും ആവശ്യാനുസരണം 16 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും വിന്‍കിലുണ്ട്. ലിനക്‌സ് പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുക.
ആറിഞ്ച് വീതിയുള്ള സ്‌ക്രീനില്‍ ഇ-ഇന്‍ക് സങ്കേതമാണ് ഉപയോഗിച്ചിട്ടുള്ളത്. യഥാര്‍ഥ പുസ്തകം വായിക്കുന്നതു പോലെ വെളിച്ചത്തിലേ വിന്‍കിലും വായിക്കാനാകൂ. ക്വാഡ് ബാന്‍ഡ് (Quad band) പിന്തുണയോടെയുള്ള ജി.പി.ആര്‍.എസ് കണക്ടിവിടി, ക്വവര്‍ട്ടി കീബോര്‍ഡ്, 3.5ാാ ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയവയും വിന്‍കിന്റെ സവിശേഷതകളാണ്. ഇതിലെ 1500 mAh ബാറ്ററി പൂര്‍ണമായി ചാര്‍ജു ചെയ്താല്‍ 300 മണിക്കൂര്‍ തുടര്‍ച്ചയായി വായിക്കാം. അല്ലെങ്കില്‍ പത്തു മണിക്കൂര്‍ പാട്ടു കേള്‍ക്കാം. വിന്‍കിന്റെ ഭാരം 260 ഗ്രാം.
വിന്‍കിന്റെ നാലുമോഡലുകളാണ് കമ്പനി ലക്ഷ്യമിടുന്നതെങ്കിലും, രണ്ടുമോഡലുകളാണ് ഉടന്‍ പുറത്തിറങ്ങുന്നത്- XTS, X3G എന്നിവ. XTS മോഡലില്‍ വൈഫൈയും X3G മോഡലില്‍ വൈഫൈയുടെ കൂടെ ത്രീജി സൗകര്യവും ലഭ്യമാണ്. X3G പൂര്‍ണ്ണമായും ടച്ച്‌സ്‌ക്രീന്‍ ആണ്.
ഇ-ബുക്ക് റീഡറാണെങ്കിലും, വെറും വായനക്ക് മാത്രമുള്ളതാണ് വിന്‍ക് എന്നു കരുതിയവര്‍ക്ക് തെറ്റി. ഇതുപയോഗിച്ച് പാട്ടുകേള്‍ക്കാം, വീഡിയോ കാണാം, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാം, ഗെയിം കളിക്കാം. എന്നുവെച്ചാല്‍, ഒരു മിനി കമ്പ്യൂട്ടറിന്റെ ഉപയോഗം നടക്കുമെന്ന് സാരം. X3G മോഡലിന് 15000 രൂപയും XTS മോഡലിന് 11500 രൂപയുമാണ് വില.
വിന്‍കിനായി ഇ-ബുക്കുകള്‍ക്ക് അച്ചടിച്ച കോപ്പിയേക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ വിലകുറച്ചാണ് നല്‍കുന്നത്. അതുകൊണ്ട് ഈ-ബുക്ക് വായന സാമ്പത്തിക ലാഭവും നേടിത്തരും.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment