Thursday, September 2, 2010

[www.keralites.net] കൊച്ചി അറബിക്കടലിന്റെ റാണി......എന്‍റെ നാട്.



കൊച്ചി അറബിക്കടലിന്റെ റാണി......എന്‍റെ നാട്.

Fun & Info @ Keralites.net



കേരളത്തിലെ ഒരു നഗരമാണ്‌ കൊച്ചി . ജനസംഖ്യകൊണ്ടു കേരളത്തിലെ ഏറ്റവും വലിയ നഗരസമൂഹവും ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി. മധ്യകേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റര്‍ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.
ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌ കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്ന് എറണാകുളവും പഴയ കൊച്ചിയില്‍പ്പെട്ട പ്രദേശങ്ങളും മൊത്തത്തില്‍ കൊച്ചി എന്ന പേരില്‍ ഭൂമിശാസ്ത്രപരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരില്‍ ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങള്‍‌ ഉള്‍‌പെട്ട ഒരു താലൂക്ക് നിലവില്‍ ഉണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂര്‍ ജില്ലകളുടെ ഭാഗങ്ങളുള്‍ക്കൊണ്ട് കൊച്ചി എന്ന പേരില്‍ കേരളപ്പിറവിക്കു മുന്‍പ്‌ ഒരു നാട്ടുരാജ്യവും നിലനിന്നിരുന്നു.

Fun & Info @ Keralites.net



ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്‌. രാജ്യത്തിന്റെ മറ്റ്‌ പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌. ബ്രിട്ടീഷുകാര്‍ 'മിനി ഇംഗ്ലണ്ട്' എന്നും ഡച്ചുകാര്‍ 'ഹോം‍ലി ഹോളണ്ട്' എന്നും പോര്‍ത്തുഗീസുകാര്‍ 'ലിറ്റില്‍ ലിസ്ബണ്‍' എന്നും കൊച്ചിയെ വിളിച്ചിരുന്നു. ഒരു കാലത്ത്‌ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലില്‍ തീരത്തുള്ള പ്രകൃതി ദത്തമായ തുറമുഖമായിരുന്ന് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികള്‍, യഹൂദര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികള്‍ ഇവിടെ കടല്‍ കടന്നെത്തി.
ജലം നിറഞ്ഞയിടങ്ങള്‍ എപ്പോഴും എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാറുണ്ട്. പുഴയായും കായലായും മുളങ്കൂട്ടങ്ങളും മുള്ളുവേലികളും അതിരിട്ട കുളങ്ങളായും ജലത്തിന്റെ ലോകം സ്വപ്നത്തില്‍ തിളങ്ങും. പക്ഷേ എന്റെ നാടായ തിരുവനന്തപുരത്തിന് ഈ സൗഭാഗ്യം ഏറെയില്ല. ശംഖുമുഖത്തോ കോവളത്തോ ചെന്നാല്‍ കടല്‍ കാണാം. പക്ഷേ, കടലില്‍ എപ്പോഴും ജലത്തിന് രൗദ്രഭാവമാണ്. അതിന്റെ അപാരത നമ്മെ പേടിപ്പെടുത്തും. കലങ്ങിക്കിടക്കുന്ന ഒരു ലോകമാണ് കൊച്ചി എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പല പല സംസ്‌കാരങ്ങളും തനിമകളും ചേര്‍ന്ന ദേശം. ചരിത്രം തന്നെയാണ് അതിനെ അങ്ങിനെയാക്കിയത്. കുലശേഖര പെരുമാളും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും വാണ കൊച്ചി, എല്ലാവരില്‍ നിന്നും എന്തൊക്കെയോ സ്വീകരിച്ചിരിക്കണം. അങ്ങിനെ അറബിക്കടലിന്റെ റാണിയുടെ രക്തം സമ്മിശ്ര സംസ്‌കൃതിയുടേതായി. ഈ തീരത്തിന് ആരും അന്യരല്ല. എല്ലാവരേയും അവള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. അനുപമമായ ആതിഥേയത്വമാണ് കൊച്ചിയുടെ മുഖപ്രസാദം.

മറൈന്‍ഡ്രൈവാണ് കൊച്ചിയുടെ കസവുകര. ഫുട്പാത്തില്‍ പ്രഭാതസവാരിക്കാരുടെ തിരക്കാണ്.

Fun & Info @ Keralites.net

പല രീതിയില്‍ പലതരത്തില്‍ ഉത്സാഹിച്ച് നടക്കുന്നവര്‍. ചിലര്‍ നടത്തത്തിനു ശേഷം മരച്ചുവട്ടിലിരുന്ന്, തണുത്ത കാറ്റേറ്റ് ശേഷിച്ച ഉറക്കം തീര്‍ക്കുന്നു. മഴവില്‍ പാലത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കൊച്ചി നഗരത്തിനും കായലിനും
നടുവില്‍ ഒരു ബിന്ദുവായതു പോലെ. ഉദയപ്രകാശത്തില്‍ നഗരം മുഴുവന്‍ ചുവന്നു കിടന്നു. കായലിന്റെ കവിളും തുടുത്തിരിക്കുന്നു.

കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപിനോളം സുന്ദരമായ ഒരിടം ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളു, കായലോളത്തിന്റെ കവിളില്‍ ഒരു പച്ചപ്പൊട്ട്. അതിലെ പ്രണയത്തിന്റെ വീടുകള്‍ (ഹണിമൂണ്‍ കോട്ടേജിനെ അങ്ങിനെ വിളിക്കാം എന്നു തോന്നുന്നു). ബോള്‍ഗാട്ടി എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് നൂറ്റാണ്ടുകളുടെ യാത്രയില്‍ ഏതോ വിദൂരദേശ യാത്രികന്‍ ഇട്ടു പോയ പേരായിരിക്കുമോ അത്? : മുളവുകാട് എന്ന സ്ഥലപ്പേരിന് ഡച്ചുകാര്‍ ഉച്ചരിച്ചതാണ് ബോള്‍ഗാട്ടി. (1744-ല്‍ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് നിര്‍മിച്ചത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.)

ഫോര്‍ട്ട് കൊച്ചി.

Fun & Info @ Keralites.net



എറണാകുളം ജില്ലയിലുള്ള ഒരു വിനോദസഞ്ചാര പട്ടണമാണ് ഫോര്‍ട്ട് കൊച്ചി. എറണാകുളം നഗരത്തില്‍ നിന്ന് 12 കി.മീ അകലെയാണിത്. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോര്‍ട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകര്‍ഷണങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാന്‍സിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകള്‍, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പല്‍ ഫോര്‍ട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യന്‍ ടൗണ്‍ഷിപ്പ് ആയിരുന്നു ഫോര്‍ട്ട് കൊച്ചി.
 

Fun & Info @ Keralites.net

ഫോര്‍ട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്

ള തദ്ദേശീയ നിയമം ഇന്ന് നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോര്‍ട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും‍ രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയില്‍ ഉള്‍പ്പെടും.
ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ എല്ലാ വര്‍ഷവും പുതുവര്‍ഷ ദിനത്തില്‍ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ഈ കാര്‍ണിവല്‍ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാര്‍ണിവലിന്റെ ഭാഗമായി നടക്കുന്നു
മട്ടാഞ്ചേരി

Fun & Info @ Keralites.net

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി കോര്‍പ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മട്ടാഞ്ചേരി. എറണാ‍കുളം പട്ടണത്തില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകള്‍ എറണാകുളത്തെ സുഭാഷ് പാര്‍ക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയില്‍ നിന്നും പുറപ്പെടുന്നു..

ആകര്‍ഷണങ്ങള്‍
•മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വര്‍മ്മയ്ക്ക് (1537-1565) 1555-ല്‍ സമ്മാനിച്ച ഈ കൊട്ടാരം 1663-ല്‍ ഡച്ചുകാര്‍ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവര്‍ ചിത്രങ്ങളും ഇവിടെ ഉണ്ട്.

Fun & Info @ Keralites.net

പരദേശി സിനഗോഗ് - കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളില്‍വെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ല്‍ കൊച്ചിയിലെ മലബാര്‍ യഹൂദന്‍ ജനങ്ങളാണ് ഈ സിനഗോഗ് നിര്‍മ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാ‍ഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വര്‍മ്മ ജൂത സമുദായത്തിനു ദാനം നല്‍കിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയില്‍ ഒരു മതില്‍ മാത്രമേ ഉള്ളൂ. മട്ടാഞ്ചേരി ജൂതപ്പള്ളി

മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ ജൂതപ്പള്ളി എന്നറിയപ്പെടുന്നത്.

Fun & Info @ Keralites.net

ബുദ്ധ-ജൈന മതക്കാരാണ്‌ പള്ളി എന്ന് ആരാധനാലയങ്ങളെ വിളിച്ചിരുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന മറ്റു മതക്കാരും ഇതനുസരിച്ച് അവരുടെ ആരാധനാലയങ്ങളെ പള്ളി എന്നു വിളിച്ചു പോന്നു.

Fun & Info @ Keralites.net 

എറണാകുളം ജില്ലയിലെ ചരിത്രപ്രധാനമായ സ്ഥലമാണ് മട്ടാഞ്ചേരി. മട്ടാഞ്ചേരി കൊട്ടാരവും ജൂതപള്ളിയും, ജൈനക്ഷേത്രവുമാണ് സന്ദര്‍ശകരെ പ്രധാനമായും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് കൊച്ചി രാജാവായിരുന്ന കേരള വര്‍മ്മയ്ക്ക് സമ്മാനിച്ചതാണ് ഇവിടെയുള്ള കൊട്ടാരം. 1663 ല്‍ ഇവിടെയെത്തിയ ഡച്ചുകാര്‍ ഇത് പുതുക്കിപ്പണിതതോടെയാണ് ഡച്ച് കൊട്ടാരമായി അറിയപ്പെട്ടു തുടങ്ങിയത്. ചരിത്രത്തിന്റെ ശേഷിപ്പായി പള്ളിക്ക് പുറത്ത് ഒരു വിസ്മയമായി വലിയ ഘടികാരം ഇപ്പോഴുമുണ്ട്. ജൂതപള്ളി കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്. പുരാതന യഹൂദ ആരാധനാകേന്ദ്രമായ സിനഗോഗ് 1568 ല്‍ മലബാര്‍ യഹൂദരാണ് ഇത് പണിതത്. ഗോവ, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പ്രമുഖ വാണിജ്യകേന്ദ്രം കൂടിയാണ് മട്ടാഞ്ചേരി. തേയിലയുടേയും കുരുമുളകിന്റെയും കേരളത്തിലെ മുഖ്യവ്യാപാരകേന്ദ്രമാണ് മട്ടാഞ്ചേരി

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment

Newer Post Older Post Home