ഇന്റര്‍നെറ്റിലെ വീഡിയോ എന്നാല്‍ യൂട്യൂബ് ആണ്. അല്ല എന്നു സ്ഥാപിക്കാന്‍ സമാനമായ നിരവധി സൗജന്യ വീഡിയോ സംവിധാനങ്ങള്‍ രംഗത്തുവന്നെങ്കിലും അവര്‍ക്കൊക്കെ പത്തി മടക്കേണ്ടിവന്നു എന്നത് ചരിത്രം. വെറും വീഡിയോ ഷെയറിങ് വെബ്‌സൈറ്റ് എന്നതിലുപരി ഒരു ഇന്റര്‍നെറ്റ് ചാനല്‍ എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞ യൂട്യൂബില്‍ റിലീസ് ചെയ്ത സിനിമകള്‍ പണം കൊടുത്തു കാണാനുള്ള സംവിധാനം കൂടി ആരംഭിക്കുന്നു. തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുകയെങ്കിലും പിന്നീട് ലോകത്താകമാനം ലഭ്യമാകും.
ഒരു സിനിമ കാണാന്‍ അഞ്ച് ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇടയ്ക്ക് ഗൂഗിളിന്റെ പരസ്യങ്ങളുമുണ്ടാകുമെന്നു മാത്രം. ഡി.വി.ഡി. റിലീസ് കഴിഞ്ഞതോ ആമസോണ്‍ വഴിയോ ആപ്പിള്‍ ഐട്യൂണ്‍ സര്‍വീസ് വഴി ലഭ്യമായതോ ആയ സിനിമകള്‍ ഇങ്ങനെ ലഭിക്കും. സിനിമകള്‍ക്കായി കഴിഞ്ഞ കുറച്ചുനാളായി ഹോളിവുഡ് സ്റ്റുഡിയോകളുമായി ചര്‍ച്ചയിലായിരുന്നു ഗൂഗിള്‍ സംഘം. യൂട്യൂബ് കൊണ്ട് ജീവിക്കുന്ന നിരവധി വീഡിയോ വെബ്‌സൈറ്റുകള്‍ക്കും യൂട്യൂബിന്റെ പുതിയ കാല്‍വെപ്പ് ഗുണകരമാകും.
ഈയടുത്ത കാലത്ത് യൂട്യൂബ് ആരംഭിച്ച സൗജന്യമായി സിനിമകള്‍ക്കുവേണ്ടിയുള്ള ചാനല്‍ (http://www.youtube.com/movies) വന്‍ വിജയമായിരുന്നു. നാനൂറോളം ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍ ഇപ്പോള്‍ തന്നെ യൂട്യൂബിലുണ്ട്. എം.ജി. എം. ലയണ്‍സ് ഗേറ്റ്, സോണി പിക്‌ചേഴ്‌സ്, ബ്ലിങ്ക് ബോക്‌സ് എന്നീ കമ്പനികളുമായി സൗജന്യ സിനിമകള്‍ക്കുവേണ്ടിയുള്ള കരാര്‍ ഗൂഗിള്‍ നേരത്തേ ഒപ്പിടുകയും ചെയ്തിരുന്നു. ഇതിനുപുറമേ ആവശ്യക്കാര്‍ക്ക് കാശുകൊടുത്താല്‍ ഹൈഡെഫനിഷന്‍ ഗുണനിലവാരമുള്ള സിനിമകള്‍ ലഭ്യമാക്കുന്ന സംവിധാനത്തിനും ആലോചനയുണ്ട്.
യൂട്യൂബിനു വേണ്ടി മാത്രം നിര്‍മിച്ചിറക്കിയ സിനിമകളും മ്യൂസിക് വീഡിയോകളും നിരവധിയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെയുള്ളവര്‍ യൂട്യൂബിനുവേണ്ടി പ്രത്യേക അഭിമുഖം നല്‍കിയത് നേരത്തേ വാര്‍ത്തയായിരുന്നു.
www.keralites.net |
__._,_.___
No comments:
Post a Comment