വേളാങ്കണ്ണി പള്ളി
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് വേളാങ്കണ്ണി. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ പെടുന്ന വേളാങ്കണ്ണി പള്ളിയിലേക്ക് വര്‍ഷം തോറും പ്രവഹിക്കുന്നത് 20 ലക്ഷത്തോളം ഭക്തരാണ്. എല്ലാ വര്‍ഷവും സപ്തംബറിലെ എട്ടുനോമ്പ് പെരുന്നാളിനായി നാനാദേശത്ത് നിന്നും ഭക്തജനങ്ങള്‍ എത്തുന്നു. പെരുന്നാള്‍ സമയത്ത് വിവിധ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഇവിടെ ദിവ്യബലി അര്‍പ്പിക്കപ്പെടുന്നു. മാസത്തിലെ ആദ്യ ശനിയാഴ്ച രോഗികളുടെ സൗഖ്യത്തിനായി പ്രത്യേക പ്രാര്‍ഥനയും വചന ശുശ്രൂഷയും നടക്കാറുണ്ട്.
കിഴക്കിന്റെ ലൂര്‍ദെന്നും വേളാങ്കണ്ണി അറിയപ്പെടുന്നു. ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ രോഗസൗഖ്യമുണ്ടാകുമെന്ന വിശ്വാസം നിമിത്തം വിദേശത്ത് നിന്ന് പോലും ഭക്തജനങ്ങള്‍ ഇങ്ങോട്ട് ഒഴുകുന്നു. വേളാങ്കണ്ണി മാതാവ് ആരോഗ്യമാതാവെന്നും അറിയപ്പെടുന്നുണ്ട്. 1962 ല്‍ പള്ളിയെ ബസിലിക്കയായി പോപ്പ് ഉയര്‍ത്തി. 1964 വരെ പോര്‍ച്ചുഗീസ് മിഷണറിമാരുടെ കീഴിലായിരുന്നു പള്ളി.
ഐതിഹ്യം
500 വര്‍ഷം മുമ്പ് പോര്‍ച്ചുഗീസ് നാവികര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍, ഒരു സപ്തംബര്‍ മാസം എട്ടാം തീയതി വേളാങ്കണ്ണിയ്ക്ക് സമീപം കൊടുങ്കാറ്റില്‍ പെട്ടു. കപ്പല്‍ തകരാതെ രക്ഷപെടുന്നതിനായി നാവികകന്യാമറിയത്തോട് മനമുരുകി പ്രാര്‍ഥിച്ചതിനെ തുടര്‍ന്ന് കപ്പല്‍ സുരക്ഷിതമായി വേളാങ്കണ്ണി തീരത്തെത്തിയെന്നാണ് ഐതിഹ്യം. ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി വേളാങ്കണ്ണിയിലുണ്ടായിരുന്ന പഴയ പള്ളി പോര്‍ച്ചുഗീസുകാര്‍ പുതുക്കി പണിതു. ഇപ്പോഴുള്ള പള്ളി അങ്ങനെ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്. അങ്ങനെ എല്ലാ വര്‍ഷവും സപ്തംബര്‍ എട്ടിന് പെരുന്നാള്‍ നടത്തുന്ന പതിവിനും അവര്‍ തുടക്കം കുറിച്ചു.
മട്ടാഞ്ചേരി ജൂതപള്ളി
എറണാകുളം ജില്ലയിലെ ചരിത്രപ്രധാനമായ സ്ഥലമാണ് മട്ടാഞ്ചേരി. മട്ടാഞ്ചേരി കൊട്ടാരവും ജൂതപള്ളിയും, ജൈനക്ഷേത്രവുമാണ് സന്ദര്‍ശകരെ പ്രധാനമായും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് കൊച്ചി രാജാവായിരുന്ന കേരള വര്‍മ്മയ്ക്ക് സമ്മാനിച്ചതാണ് ഇവിടെയുള്ള കൊട്ടാരം. 1663 ല്‍ ഇവിടെയെത്തിയ ഡച്ചുകാര്‍ ഇത് പുതുക്കിപ്പണിതതോടെയാണ് ഡച്ച് കൊട്ടാരമായി അറിയപ്പെട്ടു തുടങ്ങിയത്. ചരിത്രത്തിന്റെ ശേഷിപ്പായി പള്ളിക്ക് പുറത്ത് ഒരു വിസ്മയമായി വലിയ ഘടികാരം ഇപ്പോഴുമുണ്ട്. ജൂതപള്ളി കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്. പുരാതന യഹൂദ ആരാധനാകേന്ദ്രമായ സിനഗോഗ് 1568 ല്‍ മലബാര്‍ യഹൂദരാണ് ഇത് പണിതത്. ഗോവ, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പ്രമുഖ വാണിജ്യകേന്ദ്രം കൂടിയാണ് മട്ടാഞ്ചേരി. തേയിലയുടേയും കുരുമുളകിന്റെയും കേരളത്തിലെ മുഖ്യവ്യാപാരകേന്ദ്രമാണ് മട്ടാഞ്ചേരി.
മൂകാംബിക ക്ഷേത്രം.സൗപര്‍ണിക നദീതിരത്ത് സ്ഥിതി ചെയ്യുന്ന മൂകാംബിക ദേവീക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കര്‍ണാടകത്തിലെ ഉഡുപ്പി ജില്ലയിലുള്ള കൊല്ലൂരിലാണ് ക്ഷേത്രം. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു. ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ആദിശങ്കരന്‍ ഈ പ്രദേശത്ത് ദിവസങ്ങളോളം തപസ്സ് ചെയ്തതായും ഒടുവില്‍ ദേവി പ്രത്യക്ഷപ്പെട്ടതായും ഐതിഹ്യം പറയുന്നു. ആദിശങ്കരന് ദേവി ദര്‍ശനം നല്‍കിയ രൂപത്തില്‍ സ്വയംഭൂവിന് പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നുമാണ് വിശ്വാസം.
www.keralites.net |
__._,_.___
No comments:
Post a Comment