Tuesday, December 13, 2011

[www.keralites.net] ഖത്തറില്‍ ഫാമിലി വിസക്ക് ശമ്പള പരിധി 10,000 റിയാലായി ഉയര്ത്തി

 

ഫാമിലി വിസക്ക് ശമ്പള പരിധി 10,000 റിയാലായി ഉയര്‍ത്തി

ദോഹ: ഖത്തറില്‍ ഫാമിലി വിസ ലഭിക്കാന്‍ അപേക്ഷകന്‍്റെ കുറഞ്ഞ ശമ്പള പരിധി പതിനായിരം റിയാല്‍ ആയി ഉയര്‍ത്തി. പതിനായിരം റിയാലില്‍ കുറഞ്ഞ ശമ്പളമുള്ള വിദേശികളുടെ ഫാമിലി വിസാ അപേക്ഷകള്‍ തള്ളും. കൃത്രിമം കാട്ടി ഈ ഉപാധി മറികടക്കാതിരിക്കാന്‍ പാസ്പോര്‍ട്ട് വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് ഫാമിലി വിസക്കുള്ള ശമ്പളപരിധി വര്‍ധിപ്പിക്കുന്നത്.
നേരത്തെ തൊഴില്‍ വകുപ്പിന് കീഴിലായിരുന്ന റിക്രൂട്ട്മെന്‍്റ് കമ്മിറ്റിയെ ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട് വകുപ്പിലേക്ക് മാറ്റിയശേഷം, ഏഴായിരം റിയാലായിരുന്ന ഫാമിലി വിസാ അപേക്ഷകന്‍്റെ ശമ്പളപരിധി എണ്ണായിരമാക്കിയിരുന്നു. രാജ്യത്തെ ജീവിതചെലവിലുണ്ടായ വര്‍ധനവാണ് ശമ്പളപരിധി ഇടക്കിടെ പുനഃപരിശോധിക്കുന്നതിന്‍്റെ പ്രധാനകാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അശ്ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തെ കൊണ്ടുവരുന്നവര്‍ക്ക് മാന്യമായി ജീവിതം നയിക്കാനുള്ള സാമ്പത്തികശേഷിയുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment