Friday, December 30, 2011

[www.keralites.net] രുചിയുടെ മേളം

 

രുചിയുടെ മേളം

ബീഫ് ഉലര്‍ത്തിയത്
Fun & Info @ Keralites.net
1. ബീഫ് 500ഗ്രാം
ഇഞ്ചി (നുറുക്കിയത്) 20ഗ്രാം
സവാള (അരിഞ്ഞത്) 100 ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
മല്ലിയില അഞ്ച് ടീസ്പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇറച്ചിമസാല ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം 150 മില്ലി
തേങ്ങ (കൊത്തി നുറുക്കിയത്) അര തേങ്ങ
2. താളിക്കാനാവശ്യമായത്
കടുക് ഒരു ടീസ്പൂണ്‍
സവാള 100ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
എണ്ണ മൂന്ന് ടീസ്പൂണ്‍

ഒന്നാമത്തെ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് 20 മിനിട്ട് കുക്കറില്‍ വേവിക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, സവാള എന്നിവയിട്ട് ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റുക. ശേഷം വേവിച്ചുവെച്ച ബീഫ് ചേര്‍ത്ത്, നന്നായി ഫ്രൈ ചെയ്യുക.

റോസ്റ്റ് പോര്‍ക്ക്

Fun & Info @ Keralites.net
പോര്‍ക്ക്(കാലിന്റെ ഭാഗം നീളത്തില്‍
മുറിച്ചത്) ഒരു കിലോ
സവാള നൂറ് ഗ്രാം
പച്ചമുളക് ആറെണ്ണം
ഇഞ്ചി 25 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
കാരറ്റ് 100ഗ്രാം
കറുവപ്പട്ട രണ്ട് കഷണം
മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
എണ്ണ നാല് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്


എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കാരറ്റ്, കറുവപ്പട്ട എന്നിവയിട്ട് വഴറ്റുക. ബ്രൗണ്‍ നിറമാവുമ്പോള്‍ പൊടികളെല്ലാം ചേര്‍ക്കുക. അല്‍പ്പം വെള്ളവും ചേര്‍ക്കണം. ഇതിലേക്ക് പോര്‍ക്ക് കഷണങ്ങള്‍ ഇട്ട്, ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. വേവുമ്പോള്‍, ഗ്രേവി മാറ്റിയശേഷം പോര്‍ക്ക് ചെറിയ കഷണങ്ങളായി മുറിക്കുക. ശേഷം ഗ്രേവിയോടൊപ്പം വിളമ്പാം.

കക്ക പെപ്പര്‍ ഫ്രൈ

Fun & Info @ Keralites.net
കക്കയിറച്ചി 500 ഗ്രാം
വെളിച്ചെണ്ണ 50 മില്ലി
ഇഞ്ചി 25 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
പച്ചമുളക് മൂന്നെണ്ണം
സവാള 100 ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
മുളക് പൊടി അര ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഗരംമസാല ഒരു നുള്ള്
തേങ്ങാപ്പാല്‍ 50 മില്ലി

എണ്ണ ചൂടാക്കി, അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവയിട്ട് ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റുക. ശേഷം തീ കുറച്ച്, കറിപ്പൊടികളെല്ലാം ചേര്‍ക്കുക. അല്‍പ്പം വെള്ളമൊഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഉപ്പും കുരുമുളകും പിന്നെ കക്കയിറച്ചിയും ചേര്‍ക്കുക. പകുതി വേവാകുമ്പോള്‍, തേങ്ങാപ്പാല്‍ ചേര്‍ക്കുക. വെള്ളം നന്നായി വറ്റുന്നതുവരെ, ഇളക്കുക. തക്കാളി മുറിച്ചത് ചേര്‍ത്ത് അലങ്കരിക്കുക.

ടൈഗര്‍ പ്രോണ്‍സ് ഉലര്‍ത്ത്

ടൈഗര്‍ പ്രോണ്‍സ് 300 ഗ്രാം
കാശ്മീരി ചില്ലി പൗഡര്‍ രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുടംപുളി നാല് കഷണം
സവാള (നുറുക്കിയത്) രണ്ടെണ്ണം
ഇഞ്ചി ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില പത്തെണ്ണം
ഗരംമസാല ഒരു ടീസ്പൂണ്‍
ഉലുവ, കടുക് അല്‍പ്പം
എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍

എണ്ണ ചൂടാക്കി, അതില്‍ കടുക്, ഉലുവ എന്നിവയിട്ട് പൊട്ടിക്കുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട്, സവാള ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റുക. ശേഷം മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. അല്‍പ്പം വെള്ളം കൂടെ ചേര്‍ത്ത്, എണ്ണ മുകളില്‍ ഊറി വരുന്നതുവരെ തിളപ്പിക്കുക. അതിലേക്ക് കുടംപുളി ചേര്‍ത്ത് തിളയ്ക്കുമ്പോള്‍, പ്രോണ്‍സ് ചേര്‍ക്കുക. വെള്ളം വറ്റുന്നതുവരെ വേവിക്കുക.

കരിമീന്‍ പൊള്ളിച്ചത്

കരിമീന്‍ ഒരു കിലോ
ചതച്ച കുരുമുളക് പത്തെണ്ണം
ചെറിയ ഉള്ളി അഞ്ചെണ്ണം
ചുവന്ന മുളക് പത്തെണ്ണം
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി ഒരു തുടം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടേബിള്‍ സ്പൂണ്‍

മീന്‍ വരഞ്ഞെടുക്കുക. കുരുമുളകും ചെറിയ ഉള്ളിയും ചുവന്ന മുളകും ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ചെടുത്ത് ഇതില്‍ മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും യോജിപ്പിക്കുക. ഈ മസാല മീനില്‍ നന്നായി പുരട്ടുക. കറിവേപ്പില അരച്ച് മീനില്‍ പിടിപ്പിക്കുക. മസാല പിടിക്കാന്‍, മീന്‍ വാഴയിലയില്‍ പൊതിഞ്ഞ് അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കണം. ശേഷം ഒരു പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ ഇലയോടെ പൊരിക്കുക.

ചൂര പറ്റിച്ചത്

Fun & Info @ Keralites.net
ചെറിയ കഷണങ്ങളാക്കിയ ചൂര അരക്കിലോ
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കാശ്്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് മൂന്ന് ടീസ്പൂണ്‍
കുടംപുളി രണ്ട്
ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍

അരകപ്പ് ഉപ്പുവെള്ളത്തില്‍ കുടംപുളി കുതിര്‍ത്തുവെയ്ക്കുക. മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും കുഴമ്പാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഒരു കതിര്‍പ്പ് കറിവേപ്പിലയിടുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത്് വഴറ്റുക. അരിഞ്ഞ ചെറിയ ഉള്ളി ചേര്‍ത്ത് ബ്രൗണ്‍ നിറമാവും വരെ വറുക്കുക. മുളക്-മഞ്ഞള്‍ പേസ്റ്റ് ചേര്‍ത്ത് എണ്ണ തെളിയുംവരെ ഇളക്കുക. അരക്കപ്പ് വെള്ളവും കുടംപുളി സത്തും ചേര്‍ക്കണം. ഒരു മിനുട്ട് തിളപ്പിച്ചശേഷം മീന്‍കഷ്ണങ്ങള്‍ ചേര്‍ക്കാം. ശേഷം ഉലുവപ്പൊടി ചേര്‍ത്ത് പത്തുമിനുട്ട് ചെറുതീയില്‍ വേവിക്കണം. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് മുന്‍പ് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക. കുറച്ച് നേരം അടച്ച് വെച്ചിട്ട് വേണം വാങ്ങാന്‍. മണ്‍ചട്ടിയില്‍ പാകം ചെയ്ത് ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുമ്പോഴാണ് സ്വാദ്.

താറാവ് റോസ്റ്റ്

Fun & Info @ Keralites.net
തേങ്ങാപ്പാല്‍ ആവശ്യത്തിന്
കടുക് പത്ത് ഗ്രാം
ഏലയ്ക്ക പത്ത്
ഗ്രാമ്പൂ അഞ്ച്
കറുവാപ്പട്ട രണ്ട് ഇഞ്ച് കഷ്ണം
വെളുത്തുള്ളി 50 ഗ്രാം
ഇഞ്ചി 50 ഗ്രാം
പച്ചമുളക് 30 ഗ്രാം
ചെറിയ ഉള്ളി 650 ഗ്രാം
മഞ്ഞള്‍പ്പൊടി 10 ഗ്രാം
മുളക്‌പൊടി 25 ഗ്രാം
മല്ലിപ്പൊടി 60ഗ്രാം
ചതച്ച കുരുമുളക് 20 ഗ്രാം
തക്കാളി 100ഗ്രാം
ജീരകം 20 ഗ്രാം
ഉലുവ പത്ത് ഗ്രാം
തേങ്ങാപ്പാല്‍ 100 മില്ലി
താറാവ് ഒരു കിലോ

കുരുമുളകും ഉപ്പും കുഴച്ച് താറാവ്കഷ്ണങ്ങളില്‍ പിടിപ്പിക്കുക. അര മണിക്കൂറെങ്കിലും മസാല പിടിക്കാന്‍ വെയ്ക്കണം. എന്നിട്ട് വെളിച്ചെണ്ണയില്‍ വറുത്തെടുക്കണം. അടി കട്ടിലുള്ള പാത്രത്തില്‍ 30 മില്ലി വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്,ചെറിയ ഉള്ളി, കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് ബ്രൗണ്‍ നിറമാവുംവരെ വഴറ്റുക. തീ ചെറുതാക്കി മഞ്ഞള്‍-മല്ലി-മുളക് പൊടികള്‍ ചേര്‍ക്കുക. ഇവയുടെ പച്ചമണം മാറുംവരെ വഴറ്റണം. ജീരകം-ഉലുവ പൊടിച്ച് മസാലയില്‍ ചേര്‍ക്കുക.

തക്കാളിയും കുറച്ച് വെള്ളവും ചേര്‍ത്ത് എല്ലാം നന്നായി യോജിപ്പിക്കണം. ഇതിലേക്ക് വറുത്ത താറാവ് കഷ്ണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങാം.

കോഴി പിരളന്‍

Fun & Info @ Keralites.net
എല്ലില്ലാത്ത ചിക്കന്‍ അര കിലോ
സവാള (അരിഞ്ഞത്) രണ്ടെണ്ണം
തക്കാളി (അരിഞ്ഞത്) ഒന്ന്
പച്ചമുളക് പിളര്‍ന്നത് രണ്ടെണ്ണം
ഗരംമസാല അര ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂണ്‍
കുരുമുളക് പൊടി അര ടീസ്പൂണ്‍
വറുക്കാന്‍
ചിക്കന്‍ മസാല പൗഡര്‍ മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍



മുളക്-മല്ലി-ചിക്കന്‍ മസാല പൊടികള്‍, നല്ല ബ്രൗണ്‍ നിറമാവും വരെ വറുക്കുക. ചിക്കന്‍ ഇടത്തരം കഷ്ണങ്ങളായി മുറിക്കുക. വറുത്ത്‌വെച്ച മസാലപ്പൊടിയുടെ നാലില്‍ മൂന്ന് ഭാഗവും രണ്ട് ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും അര ടീസ്പൂണ്‍ കുരുമുളക്‌പൊടിയും കുഴച്ച് ചിക്കനില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക. ചീനച്ചട്ടി ചൂടാക്കി മൂന്ന് ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച്, പച്ചമുളകും സവാളയും കറിവേപ്പിലയും വഴറ്റുക. അരിഞ്ഞ തക്കാളിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് വറുത്ത മസാലപ്പൊടിയുടെ ബാക്കിയും അര ടീസ്പൂണ്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക. ചിക്കന്‍ ചേര്‍ത്ത് വീണ്ടും വഴറ്റണം. അഞ്ച് മിനുട്ട് അടച്ച് വേവിച്ചശേഷം അരക്കപ്പ് വെള്ളം ചേര്‍ത്ത് ഇളക്കി വേവിക്കുക. 20 മിനുട്ട് തീ കുറച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കണം. ആവശ്യമെങ്കില്‍ വെള്ളമൊഴിക്കാം. ശേഷം അടപ്പ് മാറ്റി, പത്ത് മിനുട്ട് കൂടി വേവിച്ച് വാങ്ങാം.

തേങ്ങാപ്പാല്‍ പിരിഞ്ഞ കോഴിക്കറി

ചിക്കന്‍ ഡ്രംസ്റ്റിക്ക് എട്ടെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കറുവപ്പട്ട ഒരു ചെറിയ കഷ്ണം
ഗ്രാമ്പൂ രണ്ടെണ്ണം
സവാള (ചെറുതായി അരിഞ്ഞത്) രണ്ടെണ്ണം
പച്ചമുളക് പിളര്‍ന്നത് നാലെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
കാശ്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍
ഗരംമസാല അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ ഒരു കപ്പ്
മസാലയ്ക്ക്
മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
കുരുമുളക്‌പൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാനീര് ഒരു ടേബിള്‍സ്പൂണ്‍

ചിക്കന്‍ സ്റ്റിക്കുകള്‍ തൊലിമാറ്റി കഴുകിയെടുക്കുക. കുറച്ച് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ അഞ്ച് മിനുട്ട് കുതിര്‍ക്കുക. വെള്ളം വാര്‍ത്ത്, ഓരോ ചിക്കന്‍ കഷ്ണത്തിലും മൂന്ന് വീതം ആഴ്ത്തി വരയുക. മേല്‍പ്പറഞ്ഞ ചേരുവകള്‍ യോജിപ്പിച്ച് മസാല തയ്യാറാക്കുക. ഇത് ഓരോ കഷ്ണത്തിലും പുരട്ടി ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വെയ്ക്കണം. വലിയ നോണ്‍സ്റ്റിക്ക് പാനില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, പെരുംജീരകം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേര്‍ത്ത് നല്ല മണം വരുന്നതുവരെ വഴറ്റുക. കറിവേപ്പില, പച്ചമുളക് ചേര്‍ത്ത് സവാള ബ്രൗണ്‍ നിറമാവും വരെ വഴറ്റുക. തീ കുറച്ച് ചിക്കന്‍മസാലപ്പൊടിയും കുരുമുളക്‌പൊടിയും മുളക്‌പൊടിയും മല്ലിപ്പൊടിയും ചേര്‍ക്കുക. മസാല ഇളം ബ്രൗണ്‍ നിറമാവുംവരെ വഴറ്റണം. ഇതിലേക്ക് ഗരംമസാല ചേര്‍ത്ത് ഇളക്കുക. ശേഷം മസാല പുരട്ടിവെച്ച ചിക്കനും ഉപ്പും ചേര്‍ക്കുക. രണ്ട്കപ്പ് വെള്ളം ചേര്‍ത്ത് വീണ്ടും വഴറ്റുക. 45 മിനുട്ട് അടച്ച് വേവിക്കുക. ചിക്കന്‍ വെന്തുകഴിഞ്ഞാല്‍ തീ ചെറുതാക്കി തേങ്ങാപ്പാല്‍ ചേര്‍ക്കാം. രണ്ട് മിനുട്ട് കൂടി വേവിച്ച് വാങ്ങാം.

മീന്‍ മപ്പാസ്

Fun & Info @ Keralites.net
ആവോലി അരക്കിലോ
സവാള അരിഞ്ഞത് 150 ഗ്രാം
തേങ്ങയുടെ ഒന്നാംപാല്‍ 150 മില്ലി
പച്ചമുളക് പിളര്‍ന്നത് നാലെണ്ണം
ഇഞ്ചി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് പന്ത്രണ്ടല്ലി
കുടംപുളി കുതിര്‍ത്തത് ആവശ്യത്തിന്
കടുക് പത്ത് ഗ്രാം
ഉലുവ പത്ത് ഗ്രാം






നാല് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ അര ടീസ്പൂണ്‍ വീതം കുരുമുളക്‌പൊടി, മഞ്ഞള്‍പ്പൊടി,മുളക്‌പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കിവെയ്ക്കുക. ഇതിലേക്ക് മഞ്ഞള്‍, മുളക് പൊടികളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് മീനില്‍ പിടിപ്പിക്കുക. ശേഷം എണ്ണയില്‍ പൊരിച്ചെടുക്കാം. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി, കടുക്,ഉലുവ,വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചേര്‍ക്കുക. സവാള ചേര്‍ത്ത് വഴറ്റുക. മസാല ചേര്‍ത്ത് വീണ്ടും വഴറ്റുക. കുടംപുളി സത്ത് ഒഴിച്ച് ഗ്രേവി കട്ടിയാവുംവരെ തിളപ്പിക്കുക. മീന്‍ ചേര്‍ത്ത് കുറച്ചുനേരംകൂടി ചെറുതീയില്‍ വേവിക്കുക. തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നുകൂടി വേവിച്ച് വാങ്ങാം.

ചിക്കന്‍ മപ്പാസ്

ചിക്കന്‍ അര കിലോ
സവാള (അരിഞ്ഞത് ) മൂന്നെണ്ണം
ഇഞ്ചി-വെളുത്തുള്ളി രണ്ട് ടേബിള്‍സ്പൂണ്‍ വീതം
പച്ചമുളക് നാലെണ്ണം
മല്ലിയില രണ്ട് ടേബിള്‍സ്പൂണ്‍
ഗരംമസാല അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
തേങ്ങയുടെ രണ്ടാംപാല്‍ രണ്ട് കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി നാലെണ്ണം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ ചെറിയ ഉള്ളിയും കുറച്ച് സവാള അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി, കറിവേപ്പില എന്നിവയും ചേര്‍ത്ത്, സവാള ബ്രൗണ്‍ നിറമാവുംവരെ വഴറ്റുക. മല്ലിപ്പൊടി,ഗരംമസാല,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. എണ്ണ തെളിയും വരെ വഴറ്റുക. നേരത്തെ വേവിച്ചുവെച്ച ചിക്കനും തേങ്ങയുടെ രണ്ടാംപാലും ചേര്‍ത്ത് വേവിക്കണം. ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങാം.

മീന്‍പീര

Fun & Info @ Keralites.net
നെത്തോലി 500 ഗ്രാം
കുടംപുളി മൂന്ന്
ചിരവിയ തേങ്ങ ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി ഒരുനുള്ള്
കടുക് കുറച്ച്






കുടംപുളി ഇളംചൂട് വെള്ളത്തില്‍ കുതിര്‍ക്കുക. തേങ്ങ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചെറിയ ഉള്ളി, പച്ചമുളക്,മഞ്ഞള്‍പ്പൊടി, കുടംപുളി, ഉപ്പ് എന്നിവ കൈകൊണ്ട് യോജിപ്പിക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇതിലേക്ക് നേരത്തെ യോജിപ്പിച്ചുവെച്ച തേങ്ങാ കൂട്ടും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. മീന്‍ ചേര്‍ത്തിളക്കുക. കഷ്ണം വേവുംവരെ അടച്ച് ചെറുതീയില്‍ അഞ്ച് മിനുട്ട് വേവിക്കണം. ഇടയ്ക്ക് ഇളക്കുകയും വേണം.

മട്ടന്‍ പിരളന്‍

മട്ടന്‍ 500 ഗ്രാം
കുരുമുളക്‌പൊടി ഒരു ടേബിള്‍സ്പൂണ്‍
ഗരംമസാല ഒരു ടീസ്പൂണ്‍
മുളക്‌പൊടി രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അഞ്ച് ചുള
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
സവാള രണ്ടെണ്ണം
തക്കാളി രണ്ടെണ്ണം
തേങ്ങാപ്പാല്‍ കാല്‍കപ്പ്
വെള്ളം കാല്‍കപ്പ്

സവാള ചെറിയ കഷ്ണങ്ങളായി മുറിക്കുക. തക്കാളി എട്ടുകഷ്ണങ്ങളാക്കുക. വെളുത്തുള്ളി, കുരുമുളക്, ഗരംമസാല,മഞ്ഞള്‍പ്പൊടി,മുളക്‌പൊടി, ഉപ്പ് എന്നിവ പേസ്റ്റാക്കുക. ഉള്ളതില്‍ പകുതി മഞ്ഞള്‍-മുളക് പൊടികള്‍ സവാള മസാലയ്ക്കായി മാറ്റിവെയ്ക്കണം. മട്ടന്‍,നേരത്തെ തയ്യാറാക്കിയ പേസ്റ്റില്‍ കുഴച്ച് 15 മിനുട്ട് വെയ്ക്കുക. ഇത് പ്രഷര്‍ കുക്കറില്‍ നന്നായി വേവിച്ചെടുക്കണം. എണ്ണ ചൂടാക്കി സവാള ബ്രൗണ്‍ നിറമാവുംവരെ വഴറ്റുക. ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളിയും മഞ്ഞള്‍പ്പൊടി-മുളക് പൊടി എന്നിവയും ചേര്‍ത്തിളക്കി തക്കാളി ഇടുക.വെന്താല്‍ വേവിച്ചുവെച്ച മട്ടനും ഗ്രേവിയും ചേര്‍ക്കുക. മട്ടന്‍ ചെറുതീയില്‍ 15 മിനുട്ട് നേരം മസാലയില്‍ റോസ്റ്റാവുംവരെ വേവിക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്ത് കുറച്ച് നേരം കൂടി വേവിച്ച് വാങ്ങാം.

മാങ്ങയിട്ട മീന്‍കറി

മീന്‍ മത്തി അല്ലെങ്കില്‍ അയല
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
പച്ചമുളക് രണ്ട്
ഇഞ്ചി 1 ടേബിള്‍സ്പൂണ്‍
മുളക് പൊടി അര ടീസ്പൂണ്‍
നീളത്തില്‍ മുറിച്ച മാങ്ങാകഷ്ണങ്ങള്‍ മൂന്ന്
തക്കാളി (അരിഞ്ഞത്) ഒന്ന്
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
അരയ്ക്കാന്‍
ചിരവിയ തേങ്ങ മുക്കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി, മുളക്‌പൊടി അര ടീസ്പൂണ്‍ വീതം
ജീരകം കാല്‍ ടീസ്പൂണ്‍

മീന്‍ കഷ്ണങ്ങള്‍ ഉപ്പ് പുരട്ടിവെയ്ക്കുക. മണ്‍ചട്ടിയില്‍ കുറച്ച് വെള്ളമെടുത്ത്, തക്കാളി,പച്ചമാങ്ങ,മഞ്ഞള്‍-മുളക് പൊടികള്‍, ഇഞ്ചി,കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. മഞ്ഞള്‍പ്പൊടിയും ജീരകവും മുളക്‌പൊടിയും ചേര്‍ത്ത് തേങ്ങ അരച്ച് കറിയില്‍ ചേര്‍ക്കുക. കറി തിളച്ചാല്‍ മീന്‍കഷ്ണങ്ങള്‍ ചേര്‍ക്കാം. മീന്‍ നന്നായി വേവും വരെ ചെറുതീയില്‍ തിളപ്പിക്കുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.

ചെമ്മീന്‍ തീയല്‍

ചെമ്മീന്‍ 500 ഗ്രാം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കുടംപുളി രണ്ട് കഷ്ണം
വറുത്തരയ്ക്കാന്‍
ചിരവിയ തേങ്ങ ഒരു തേങ്ങയുടേത്
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍
ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍

ചെമ്മീന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് കുഴച്ച്‌വെയ്ക്കുക. കുടംപുളി കുതിര്‍ത്ത് വെക്കുക. തേങ്ങ ചുവക്കെ വറുത്തെടുക്കുക. അതിലേക്ക് ചുവന്ന മുളക്,മല്ലി-ഉലുവ പൊടികള്‍ ചേര്‍ത്തിളക്കുക. ഇത് തണുത്താല്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, കുറച്ച് തേങ്ങാക്കൊത്ത് ചുവക്കെ വറുക്കണം. ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. മസാല പുരട്ടിവെച്ച ചെമ്മീന്‍ ചേര്‍ക്കുക. തേങ്ങ അരച്ചതും കുടംപുളി സത്തും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തിള വന്നാല്‍ തീ കുറയ്ക്കണം.

ചിക്കന്‍ സ്റ്റ്യൂ

ചിക്കന്‍ (ഇടത്തരം കഷ്ണങ്ങള്‍) മുക്കാല്‍ കിലോ
സവാള (നേരിയതായി അരിഞ്ഞത്) രണ്ടെണ്ണം
പച്ചമുളക് നാലെണ്ണം
ഇഞ്ചി (അരിഞ്ഞത്) ഒരു ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് (ചതുരത്തില്‍ മുറിച്ചത ്) ഇടത്തരം ഒന്ന്
കാരറ്റ് ചതുരത്തില്‍ മുറിച്ചത് ഇടത്തരം ഒന്ന്
കറുവപ്പട്ട ചെറിയ കഷ്ണം
ഏലയ്ക്ക നാല്
ഗ്രാമ്പൂ നാല്
കുരുമുളക് പത്ത് മണി
തേങ്ങയുടെ രണ്ടാം പാല്‍ മൂന്ന് കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ് അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ 50 മില്ലി

ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി, പൊടിച്ചത് ഇട്ട് വറുക്കുക. സവാള,ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.സവാള ബ്രൗണ്‍ നിറമാവരുത്. ചിക്കനും ഉപ്പും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേര്‍ക്കുക. നന്നായി ഇളക്കുക. രണ്ടാംപാല്‍ ചേര്‍ത്ത് അടച്ച് വേവിക്കുക. ചിക്കന്‍ പകുതി വേവാകുമ്പോള്‍ കാരറ്റ് ചേര്‍ക്കുക. ചിക്കന്‍ നന്നായി വേവും വരെ തിളപ്പിക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചത് ചേര്‍ക്കണം.ചിക്കന്‍ വെന്താല്‍ ഈ പാലൊഴിക്കാം. ഗ്രേവി കട്ടിയാവുംവരെ ചെറുതീയില്‍ വേവിക്കണം. വറുത്ത ചെറിയ ഉള്ളിയും കറിവേപ്പിലയും വിതറി വാങ്ങാം.

കൊഞ്ച് പൊരിച്ചത്

Fun & Info @ Keralites.net
കൊഞ്ച് 250 ഗ്രാം
ചെറിയ ഉള്ളി അര കപ്പ്
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കുരുമുളക്‌പൊടി അരടീസ്പൂണ്‍
വെളുത്തുള്ളി അഞ്ച് അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
കടുകും ഉലുവയും ഒരു നുള്ള് വീതം
മഞ്ഞള്‍ അരടീസ്പൂണ്‍
സവാള ഒന്ന്
തേങ്ങാക്കൊത്ത് കുറച്ച്
വെളിച്ചെണ്ണ 50 മില്ലി
കുടംപുളി രണ്ട് കഷ്ണം

ചെറിയ ഉള്ളി തൊട്ട് മഞ്ഞള്‍ വരെയുള്ള ചേരുവകള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. മസാല ചേര്‍ക്കുക. എണ്ണ വേര്‍പെടുമ്പോള്‍ കുടംപുളി സത്ത് ചേര്‍ക്കാം.അഞ്ച് മിനുട്ടിന് ശേഷം ചെമ്മീനും തേങ്ങാക്കൊത്തും ചേര്‍ത്തിളക്കുക. വെള്ളം കുറച്ചൊഴിച്ച് വേവിക്കുക. ഗ്രേവി കട്ടിയാവുമ്പോള്‍ കറിവേപ്പിലയിട്ട് വാങ്ങാം.

കിണ്ണത്തപ്പം

പൊന്നിയരി 500 ഗ്രാം
കൊഴുത്ത തേങ്ങാപ്പാല്‍ ഒന്നര കപ്പ്
പഞ്ചസാര 250 ഗ്രാം
ഉപ്പ് ഒരു നുള്ള്
നെയ്യ് 100 ഗ്രാം
കശുവണ്ടി 25 ഗ്രാം
കിസ്മിസ് 25 ഗ്രാം
ഏലക്കായ എട്ടെണ്ണം

അരി വെള്ളത്തില്‍ കുതിര്‍ത്ത് അല്‍പ്പനേരം വെച്ച ശേഷം നന്നായി അരയ്ക്കുക. അതിലേക്ക് തേങ്ങാപ്പാല്‍, ഉപ്പ്, പഞ്ചസാര, ഏലക്കായ പൊടിച്ചത്, നാല് കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു വൃത്തിയായ തുണിയില്‍ രണ്ടു മൂന്നു തവണ അരിച്ചെടുക്കുക. ഇതിലേക്ക് നെയ്യില്‍ വറുത്ത കശുവണ്ടി, കിസ്മിസ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. നെയ്യ് പുരട്ടിയൊരു പാത്രത്തിലേക്ക് ഈ മിശ്രിതം ഒഴിച്ച് ആവിയില്‍ വേവിയ്ക്കുക.

വട്ടയപ്പം

Fun & Info @ Keralites.net
അരിപ്പൊടി രണ്ട് കപ്പ്
തേങ്ങ രണ്ട് കപ്പ്
പഞ്ചസാര അര കപ്പ്
റവ രണ്ട് ടേബിള്‍ സ്പൂണ്‍
യീസ്റ്റ് അര ടീസ്പൂണ്‍
പഞ്ചസാര അര ടീസ്പൂണ്‍
കിസ്മിസ ് അലങ്കരിക്കാന്‍
ഉപ്പ് ആവശ്യത്തിന്

രണ്ട് ഗ്ലാസ് വെള്ളം ചേര്‍ത്ത് റവ നന്നായി വേവിയ്ക്കുക. ശേഷം അത് തണുക്കാന്‍ വെയ്ക്കുക. യീസ്റ്റില്‍ കാല്‍ ഗ്ലാസ് ചെറു ചൂടുവെള്ളവും, അര ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഇത് പൊങ്ങാന്‍ വെയ്ക്കുക. തേങ്ങ, ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരയ്ക്കുക. അരിപ്പൊടിയും റവയും കൂടെ യോജിപ്പിക്കുക. അതിലേക്ക് യീസ്റ്റ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം തേങ്ങ അരച്ചതും ഇതിലേക്ക് ചേര്‍ക്കുക. (മിശ്രിതം അധികം അയഞ്ഞ പരുവത്തിലാവരുത്). എല്ലാം കൂടെ നന്നായി യോജിപ്പിച്ചശേഷം മൂന്നു മണിക്കൂര്‍ വെയ്ക്കുക. ശേഷം അര കപ്പ് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു കേക്ക് ടിന്നില്‍ അല്‍പ്പം നെയ്യ് ചേര്‍ത്ത്, അതിലേക്ക് വട്ടയപ്പ മിശ്രിതം ഒഴിച്ച് മുകളില്‍ കിസ്മിസ് വിതറുക. ഇത് 20 മിനിട്ട് ആവിയില്‍ വേവിക്കുക.

ഇടിയപ്പം

Fun & Info @ Keralites.net
അരിപ്പൊടി 250 ഗ്രാം
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 600 മില്ലി

അരിപ്പൊടി നന്നായി തരിച്ചെടുക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തേങ്ങാപ്പാല്‍ തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍, തീ കുറച്ച്, അരിപ്പൊടി ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം കൂടെ തിളച്ച വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇടിയപ്പമുണ്ടാക്കി ആവിയില്‍ വേവിക്കുക.

കള്ളപ്പം

പച്ചരി (ആറ് മണിക്കൂര്‍ വെള്ളത്തില്‍
കുതിര്‍ത്തത്) രണ്ട് കപ്പ്
ചോറ് ഒരു കപ്പ്
തേങ്ങ ചിരവിയത് ഒരു കപ്പ്
ജീരകം അര ടീസ്പൂണ്‍
ചുവന്നുള്ളി അഞ്ചെണ്ണം
യീസ്റ്റ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ട് ടീസ്പൂണ്‍

അര കപ്പ് ചെറു ചൂടുവെള്ളത്തില്‍, പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് 10 മിനിട്ട് വെയ്ക്കുക. ശേഷം എല്ലാ ചേരുവകളും നന്നായി അരയ്ക്കുക. (ഉപ്പ്, യീസ്റ്റ് എന്നിവ ഒഴികെയുള്ളത്) ശേഷം ഇതിലേക്ക് യീസ്റ്റ് മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിട്ട് വെയ്ക്കുക. പാകം ചെയ്യുന്നതിന് മുമ്പ്, അല്‍പ്പം ഉപ്പ് ചേര്‍ത്ത്, നന്നായി ഇളക്കുക. ശേഷം ഒരു തവയില്‍ എണ്ണ പുരട്ടി ദോശ പോലെ ചുട്ടെടുക്കുക. (ബ്രൗണ്‍ നിറമണാവുന്നതു വരെ തിരിച്ചും മറിച്ചുമിട്ട് വേവിക്കണം)

മുട്ടയപ്പം

മൈദ 100 ഗ്രാം
മുട്ട ഒന്ന്
വെള്ളം 275 മില്ലിഗ്രാം
പഞ്ചസാര മൂന്ന് ടീസ്പൂണ്‍
ഉപ്പ് കാല്‍ ടീസ്പൂണ്‍
ഫില്ലിങ്ങിന്
തേങ്ങ ചിരവിയത് 200 ഗ്രാം
പഞ്ചസാര 100 ഗ്രാം
വെള്ളം മൂന്ന് ടേബിള്‍സ്പൂണ്‍
ഏലയ്ക്ക രണ്ടെണ്ണം

മുട്ട അടിച്ച് മൈദയുമായി യോജിപ്പിക്കുക. വെള്ളം ചേര്‍ത്ത് കട്ടയില്ലാതെ കലക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. പഞ്ചസാര വെള്ളത്തില്‍ ലയിപ്പിച്ച് മൂന്ന് മിനുട്ട് തിളപ്പിക്കുക. അതിലേക്ക് തേങ്ങ ചേര്‍ത്ത്, നന്നായി വരട്ടിയെടുക്കുക. പൊടിച്ച ഏലയ്ക്ക ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. മാവ് ഒഴിച്ച് ചെറിയ അപ്പങ്ങള്‍ ഉണ്ടാക്കാം. ഓരോന്നും മൂന്ന് മിനുട്ട് അടച്ച് വേവിക്കണം. അടപ്പ് തുറന്ന് ഓരോ മിനുട്ട്കൂടി വേവിക്കുക. ഫില്ലിങ്ങിനുള്ളത് നീളത്തില്‍ വിതറി, പാന്‍കേക്ക് റോള്‍ ചെയ്ത് എടുക്കുക.

യൂള്‍ ലോഗ്

Fun & Info @ Keralites.net
ധാന്യപ്പൊടി ഒരു കപ്പിന്റെ
മൂന്നില്‍ രണ്ട് ഭാഗം
അപ്പക്കാരം കാല്‍ ടീസ്പൂണ്‍
ഉപ്പ് കാല്‍ ടീസ്പൂണ്‍
മുട്ട നാല്
പഞ്ചസാര മുക്കാല്‍ കപ്പ്
മധുരമില്ലാത്ത ചോക്കലേറ്റ് മുന്ന് കഷ്ണം
വെള്ളം രണ്ട് ടേബിള്‍സ്പൂണ്‍
ഫില്ലിങ്ങിന്
വിപ്പ്ഡ് ക്രീം 280 മില്ലി
ഐസിങ്ങ് ഷുഗര്‍ രണ്ട് ടേബിള്‍സ്പൂണ്‍
വാനില ഒരു ടീസ്പൂണ്‍
ഐസിങ്ങ്
ബട്ടര്‍ ഒരു കപ്പിന്റെ
മൂന്നില്‍ ഒരു ഭാഗം
ഐസിങ്ങ് ഷുഗര്‍ രണ്ട് കപ്പ്
കൊക്കോ കാല്‍ കപ്പ്
പാല്‍ രണ്ട് ടേബിള്‍സ്പൂണ്‍
വാനില അര ടീസ്പൂണ്‍

കേക്ക് ഉണ്ടാക്കുന്നതിന്: ഓവന്‍ 350 ഡിഗ്രി ചൂടാക്കുക. 15 ഃ 10 ഇഞ്ച് ജെല്ലി റോള്‍ പാന്‍ നെയ്യ് പുരട്ടി വെക്കുക. അതില്‍ വാക്‌സ്‌പേപ്പര്‍ വിരിക്കുക. അതിലും നെയ്യ് പുരട്ടുക.ധാന്യമാവും അപ്പക്കാരവും ഉപ്പും കുഴച്ച് മിശ്രിതമാക്കുക. മുട്ട അഞ്ച് മിനുട്ട് ശക്തിയില്‍ അടിച്ചെടുക്കുക. ഒപ്പം പഞ്ചസാരയും സാവധാനം ചേര്‍ക്കണം. ചോക്കലേറ്റ് ഉരുക്കി വെള്ളം ചേര്‍ത്ത് കൂട്ടിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി, തയ്യാറാക്കിവെച്ച പാനിലേക്ക് ഒഴിച്ച് 15-17 മിനുട്ട് ബേക്ക് ചെയ്യുക. ഓവനില്‍ നിന്ന് മാറ്റി, ഉടനെ ഐസിങ്ങ് ഷുഗര്‍ വിതറിയ ടീ ടവ്വലിലേക്ക് മാറ്റുക. വാക്‌സ് പേപ്പര്‍ മാറ്റി കേക്കിന്റെ ഷേപ്പ് കൈകൊണ്ട് ഭംഗിയാക്കുക. ടീ ടവ്വലോട് കൂടി കേക്ക് റോള്‍ ചയ്‌തെടുക്കുക. തണുക്കാന്‍ വെക്കുക.

ഫില്ലിങ്ങിന്: ക്രീം നന്നായി അടിച്ചെടുക്കുക. ഐസിങ്ങ് ഷുഗറും വാനിലയും ചേര്‍ത്ത് കൂട്ട് മുറുകുംവരെ വീണ്ടും അടിക്കുക. കേക്ക് റോള്‍ നിവര്‍ത്തിയെടുക്കുക. മുകളില്‍ വിപ്പ് ക്രീം തൂവുക. ടവ്വലില്ലാതെ റോള്‍ ചെയ്യുക.

ബ്ലാക്ക് ഫോറസ്റ്റ്

Fun & Info @ Keralites.net
ചോക്ക്‌ളേറ്റ് സ്‌പോഞ്ച് കേക്ക്
കാന്‍ഡ് ചെറിയും സിറപ്പും അര ടിന്‍
ഫ്രഷ് വിപ്പ്ഡ് ക്രീം ഒരു കപ്പ്
പൗഡേഡ് ഷുഗര്‍ മൂന്ന് ടേബിള്‍സ്പൂണ്‍
ഡാര്‍ക്ക് ചോക്കലേറ്റ് ഗ്രേറ്റ് ചെയ്തത്
( തണുപ്പിച്ചത് ) നാല് ടേബിള്‍സ്പൂണ്‍
വാനില എസന്‍സ് അര ടീസ്പൂണ്‍

ക്രീം നന്നായി അടിച്ചെടുക്കുക. പഞ്ചസാരയും എസന്‍സും ചേര്‍ക്കുക. ഐസി്ങ്ങ് ഗണ്ണില്‍ ഐസിങ്ങ് ഇടുക. ഇവ രണ്ടും ഫ്രിഡ്ജില്‍ വെക്കുക. കേക്ക് രണ്ടായി നെടുകെ മുറിക്കുക. മൂന്ന് ടേബിള്‍സ്പൂണ്‍ ചെറി സിറപ്പ് രണ്ട് പകുതികളിലും ഒഴിക്കുക. പത്ത് മിനുട്ട് കുതിരാന്‍ വെക്കുക. താഴെ വരുന്ന പകുതിയില്‍ ക്രീം ഐസിങ്ങ് നിരത്തുക. ക്രീമില്‍ ചെറികള്‍ വിതറുക. (കുറച്ച് ചെറി മുകളില്‍ അലങ്കരിക്കാന്‍ മാറ്റിവെക്കണം). അതിനുമുകളില്‍ മറ്റേ പകുതി കേക്ക് വെയ്ക്കുക. ഐസിങ്ങ് ഗണ്‍ ഉപയോഗിച്ച് കേക്കിന്റെ മുകള്‍ഭാഗം അലങ്കരിക്കുക. ചോക്കലേറ്റ് ഫ്ലേക്‌സും ചെറികളും വിതറി ഭംഗിയാക്കുക.

ക്രിസ്മസ് ഫ്രൂട്ട് പൈ

ഉണക്കമുന്തിരി 250 ഗ്രാം
സുല്‍ത്താനാസ് 250 ഗ്രാം
കറണ്ട്‌സ് 250 ഗ്രാം
മിക്‌സഡ് പീല്‍ 65 ഗ്രാം
ബട്ടര്‍ 125 ഗ്രാം
തൊലി നീക്കി അരിഞ്ഞ ആപ്പിള്‍ 250 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ 250 ഗ്രാം
ചെറുനാരങ്ങാത്തൊലി ഗ്രേറ്റ്
ചെയ്തത് അര മുറി നാരങ്ങയുടെ
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് അര ഓറഞ്ചിന്റെ
കറുവപ്പട്ട അര ടീസ്പൂണ്‍
ജാതിക്കയും ഓള്‍ സ്‌പൈസും ഓരോ നുള്ള്
ബ്രാണ്ടി ഒരു കപ്പ്
പേസ്ട്രി ഉണ്ടാക്കാന്‍
സെല്‍ഫ് റൈസിങ്ങ് ഫ്ലോര്‍ 125 ഗ്രാം
പ്‌ളെയിന്‍ ഫ്ലോര്‍ 125 ഗ്രാം
ബട്ടര്‍ 125 ഗ്രാം
ഐസിങ്ങ് ഷുഗര്‍ രണ്ട് ടേബിള്‍സ്പൂണ്‍
മുട്ടയുടെ മഞ്ഞ ഒന്ന്
തണുത്ത വെള്ളം മൂന്ന് ടേബിള്‍സ്പൂണ്‍

എല്ലാ ചേരുവകളും ഒരേ വലുപ്പത്തില്‍ മുറിച്ചെടുക്കണം. ഒരു പാത്രത്തില്‍ എല്ലാ പഴക്കഷ്ണങ്ങളും ബട്ടറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് നന്നായി ഇളക്കുക. ബ്രാണ്ടിയില്‍ പഞ്ചസാര അലിയിച്ച് പഴക്കൂട്ടിലേക്ക് ഒഴിക്കുക. പാത്രം അടച്ച് രാത്രി മുഴുവന്‍ സൂക്ഷിക്കുക. അടുത്ത ദിവസം, കൂട്ട് ഇളക്കി മറ്റൊരു പാത്രത്തില്‍ ഒരു മാസം അടച്ച് സൂക്ഷിക്കുക.

പേസ്ട്രി ഉണ്ടാക്കാന്‍: ആദ്യം അരിച്ചെടുത്ത ധാന്യമാവ് ബട്ടര്‍ കൂട്ടി കുഴയ്ക്കുക. അരിച്ചെടുത്ത ഐസിങ്ങ് ഷുഗറും മുട്ടമഞ്ഞയും വെള്ളവും ചേര്‍ത്ത് നന്നായി അടിക്കുക. മാവ് ഉരുട്ടിയെടുത്ത് പഌസ്റ്റിക്ക് കവറിലിട്ട് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഓവന്‍ 180 ഡിഗ്രി ചൂടാക്കുക. 12 കുഴികളുള്ള മഫിന്‍ ടിന്നില്‍ നെയ്യ് പുരട്ടിവെക്കുക. ഒരു പരന്ന പലകയില്‍ ധാന്യപ്പൊടി വിതറി, മാവ് രണ്ട് മില്ലി മീറ്റര്‍ കട്ടിയില്‍ ഉരുട്ടിയെടുക്കുക. നേരത്തെ തയ്യാറാക്കിവെച്ച പഴക്കൂട്ട് മഫിന്‍ കുഴികളില്‍ ഒഴിച്ച്, മുകളില്‍ പേസ്ട്രി നി റയ്ക്കുക. 15 മിനുട്ട് ബേക്ക് ചെയ്യുക. ഏതാനും മിനുട്ടുകള്‍ തണുക്കാന്‍ വെയ്ക്കുക.

മത്തങ്ങ പുഡ്ഡിങ്

Fun & Info @ Keralites.net
ചതുരത്തില്‍ മുറിച്ച മത്തങ്ങാ
കഷണങ്ങള്‍ 800 ഗ്രാം
ഇഞ്ചി-ജാതിക്ക-കറുവപ്പട്ട പൊടിച്ചത് അര ടീസ്പൂണ്‍
വാനില സത്ത് ഒരു ടീസ്പൂണ്‍
റം രണ്ട് ടേബിള്‍സ്പൂണ്‍
ക്രീം അരകപ്പ്
മുട്ട, മുട്ടമഞ്ഞ ഒന്നുവീതം
ബ്രൗണ്‍ഷുഗര്‍ ഒരു കപ്പ്
പേസ്ട്രിക്ക്
അരിച്ച മാവ് ഒന്നരകപ്പ്
ഉപ്പ് ചേര്‍ക്കാത്ത ബട്ടര്‍ 100 ഗ്രാം
ഐസിങ്ങ് ഷുഗര്‍ ഒരു ടേബിള്‍സ്പൂണ്‍
പാല്‍ കുറച്ച്

ഓവന്‍ 200 ഡിഗ്രി ചൂടാക്കുക. പേസ്ട്രി ഉണ്ടാക്കാന്‍ മാവും ഐസിങ്ങ് ഷുഗറും ബട്ടറും കുഴച്ച് ബ്രഡ് കഷ്ണങ്ങളുടെ പരുവത്തില്‍ ആക്കുക. 4-5 ടേബിള്‍സ്പൂണ്‍ തണുത്ത വെള്ളം ചേര്‍ക്കുക. പന്തുപോലെ ഉരുട്ടി എടുത്ത് അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. മത്തന്‍ കഷ്ണങ്ങള്‍ ഫോയിലില്‍ പൊതിഞ്ഞ് ബേക്കിങ്ങ് ട്രേയില്‍ വെച്ച്, ഓവനില്‍ 40 മിനുട്ട് റോസ്റ്റ് ചെയ്യുക. പിന്നീട് മത്തന്‍ കഷണങ്ങള്‍ തണുത്തശേഷം, വാനില സത്ത്,സുഗന്ധദ്രവ്യങ്ങള്‍,റം,ക്രീം എന്നിവയോടൊപ്പം മിക്‌സിയില്‍ അടിച്ചെടുക്കുക. മുട്ടയും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മത്തങ്ങാക്കൂട്ടില്‍ ചേര്‍ക്കുക. 23 ഇഞ്ച് നീളമുള്ള പൈ ഡിഷില്‍ പേസ്ട്രി നിരത്തി നോണ്‍സ്റ്റിക്ക് ബേക്കിങ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് പത്ത് മിനുട്ട് ബേക്ക് ചെയ്യുക. പേപ്പര്‍ മാറ്റി, മത്തങ്ങാക്കൂട്ട് ഒഴിക്കുക. ബാക്കി വന്ന പേസ്ട്രിയില്‍ നിന്നും കട്ടര്‍ ഉപയോഗിച്ച ഇലകളുടെ ഷേപ്പില്‍ മുറിച്ച് പൈ അലങ്കരിക്കുക. മീതെ പാല്‍ കുടഞ്ഞ് ഓവന്‍ 170 ഡിഗ്രിയാക്കി ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക. പുറത്തെടുത്ത് തണുക്കാന്‍ വെക്കുക.

തയ്യാറാക്കിയത്: ഷേക്ക് ആസിഫ് അലി(എക്‌സിക്യുട്ടീവ് ഷെഫ്, കാസിനോ ഹോട്ടല്‍), കെ.പി.കുമാര്‍(സൂ ഷെഫ്, കാസിനോ ഹോട്ടല്‍)

--
PRASOON



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment