Thursday, December 29, 2011

[www.keralites.net] തിരിച്ചറിവ് ഇല്ലാത്ത ഒരു സമൂഹം

 

ഇതൊരു പഴയ കഥ ഒരിക്കല്‍ ഒരു സാധു മനുഷ്യന്‍ വിശപ്പടക്കാന്‍ വേണ്ടി ഒരു ചെറിയ മോഷണം നടത്തി. പിടിക്കപെട്ട അയാളെ രാജ്സന്നിതിയില്‍ ഹാജരാക്കി. തെറ്റ് പോരുക്കനമെന്നപെക്ഷിച്ച അയാള്‍ക്ക് രാജാവ്‌ വിചിത്രമായൊരു ശിക്ഷ വിധിച്ചു. അവിടേക്ക് ഒരു ഭാടനെയും യുവതിയെയും ഒരു കുടം മദ്യവും കൊണ്ടുവരാന്‍ രാജാവ്‌ കല്‍പ്പിച്ചു. ശേഷം രാജാവ്‌ ഇപ്രകാരം കല്‍പ്പിച്ചു, നിനക്ക് ശിക്ഷയില്‍ നിന്നും രക്ഷപെടെനമെങ്കില്‍ നീ ആ ഭടനെ വധിക്കുക, ഇത് കേട്ട് ഭയന്ന ആ സാധു പറഞ്ഞു, തിരുമനസ്സേ അത്രയും ക്രുരത ചെയ്യാനുള്ള ധൈര്യം അടിയനില്ല. ശരി എങ്കില്‍ നീ ആ യുവതിയെ ബലാല്‍ക്കാരം ചെയ്യണം. അയ്യോ തിരുമനസ്സേ അത്രയ്ക്ക് നീചമായ ഒരു പ്രവൃത്തി ചെയ്യാനുള്ള മനസ്സും അടിയനില്ല. ശരി എങ്കില്‍ നിനക്ക് ശിക്ഷയില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ആ മദ്ധ്യം നീ സേവിക്കുക. ഏതായാലും ആ സാധുവിന് സമാധാനമായി, താന്‍ ആ മദ്യം കുടിച്ചത് കൊണ്ട് ആര്‍ക്കും ഒരു നഷ്ട്ടവും ഇല്ല, തനിക്കു ശിക്ഷയില്‍ നിന്നും രക്ഷപെടുകയും ആവാം.

കുടിച്ചു ഉന്മത്തനായ അയാള്‍ രാജാവിനെ വെല്ലുവിളിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന യുവതിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു, ഇത് തടയാന്‍ ചെന്ന ഭടനെ അയാള്‍ കൊലപെടുത്തി. ഇതൊരു പഴയ കഥയാണെങ്കിലും നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാടെന്നു നാഴികക്ക് നാല്‍പ്പതു വട്ടം കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ പുതിയ മുഖം ഇതാണ്. ആഘോഷമായാലും ഹര്തലയാലും കേരളമക്കള്‍ കുടിച്ചു കൂത്താടി കാണിക്കുന്ന വിക്രിയകളാണ് നാം പീഡന കഥകളായി നിത്യവും വായിച്ചു കൊണ്ടിരിക്കുന്നത്. അതിലെ ഒരു എപിസോടാണ് കഴിഞ്ഞ ദിവസം ഒരു ബംഗാളി സഹോദരിക്ക് നേരെ തിരിച്ചറിവ് കേട്ട ഒരു കൂട്ടം സമൂഹ ദ്രോഹികള്‍ കാട്ടികൂട്ടിയത് അറിവ് എല്ലാ ജീവ ജാലങ്ങള്‍ക്കും ഉണ്ട്, പക്ഷെ തിരിച്ചറിവ് അത് മനുഷ്യന് മാത്രം കിട്ടിയ വരമാണ്.
ആ തിരിച്ചറിവ് ഇല്ലാത്ത ഒരു സമൂഹം ഇന്ന് കേരളത്തില്‍ കൂടി കൊണ്ടിരിക്കുന്നു എന്നത് വരാന്‍ പോകുന്ന ഒരു വലിയ വിപത്തിന്റെ സൂചനയാണ്.
അറിവിനെ തിരിച്ചറിവിന്റെ വഴിയിലേക്ക് കൊണ്ടുവരണമെങ്കില്‍ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment