സ്‌നേഹിക്കുവാന്‍ കാരണങ്ങള്‍ വേണോ?
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഭാര്യ ഭര്‍ത്താവിനോടു ചോദിച്ചു: ``എന്തുകൊണ്ടാണ് ഇത്രയും ആത്മാര്‍ത്ഥമായിട്ട് അങ്ങ് എന്നെ സ്‌നേഹിക്കുന്നത്?''
``കാരണങ്ങള്‍ പറയുവാന്‍ അറിയില്ലെങ്കിലും നിന്നെ ഭയങ്കര ഇഷ്‌ടമാണ്'' ഭര്‍ത്താവ് മറുപടി നല്‌കി. ഒരു കാരണവുമില്ലാതെ ഒരാള്‍ ഇതുപോലെ മറ്റൊരാളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയുമൊക്കെ ചെയ്യുമോ എന്നൊ രു സംശയം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് വീണ്ടും ഉണ്ടായി. ഭര്‍ത്താവ് ഓഫീസില്‍നി ന്നും വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഭാര്യ പഴയ ചോദ്യം ഒന്നുകൂടി ആവ ര്‍ത്തിച്ചു. ഭര്‍ത്താവിന്റെ മറുപടി പഴയതുതന്നെയായിരുന്നു. തന്റെ ഉത്തരം ഭാര്യയെ തൃപ്‌തിപ്പെടുത്തിയില്ലെന്നു മനസിലാക്കിയ ഭര്‍ത്താവ് ചോദ്യത്തിന്റെ കാരണം തിരക്കി. കൂട്ടുകാരിയോട് അവളുടെ ഭര്‍ത്താവ് സ്‌നേഹിക്കുന്നതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തിയ വിവരം അവള്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ അയാള്‍ ഭാര്യയെ സ്‌നേഹിക്കുന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചു. ``നീ വളരെ സുന്ദരിയാണ്, ശബ്‌ദത്തിന് മാധുര്യമുണ്ട്, എന്റെ എല്ലാക്കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു, നിന്റെ ചിരി മനോഹരമാണ്, ആഴത്തിലുള്ള ചിന്തകളാണ് നിന്റേത്'' എ ന്നൊക്കെയായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഭാര്യക്ക് വലിയ സന്തോഷമായി.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ഭാര്യ ആശുപത്രിയിലായി. അവളുടെ സംസാരശക്തിയും ചലനശക്തിയുമൊക്കെ നഷ്‌ടപ്പെട്ടു. ഒരു ദിവസം രാവിലെ ഭാര്യ നോക്കുമ്പോള്‍ കിടക്കയില്‍ ഒരു ക ത്തുകിടക്കുന്നതു കണ്ടു. കൈയക്ഷരം കണ്ടപ്പോള്‍ത്തന്നെ ഭര്‍ത്താവ് എഴുതിയതാണെന്ന് മനസിലായി. ``നിന്റെ മാധുര്യമുള്ള ശബ്‌ദമാണ് ഞാന്‍ ഇഷ്‌ടപ്പെട്ടിരുന്നത്. ശബ്‌ദം നഷ്‌ടപ്പെട്ടുപോയതിനാല്‍ ആ കാരണത്താല്‍ ഇനി എനിക്ക് നിന്നെ സ്‌നേഹിക്കാന്‍ ക ഴിയില്ല. നിന്റെ കരുതലും സംരക്ഷ ണവുമൊക്കെ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ഇനി നിനക്ക് അങ്ങനെയൊ ന്നും എനിക്കായി ചെയ്യാന്‍ സാധിക്കാത്തതിനാല്‍, ആ കാരണത്താ ലും എനിക്ക് സ്‌നേഹിക്കാന്‍ സാധിക്കില്ല. കിടന്നുകൊണ്ടുള്ള നിന്റെ ചിരിക്ക് പഴയ ആകര്‍ഷണീയത ഇ ല്ലാത്തതിനാല്‍ അതുമൂലവും എനിക്കിനി സ്‌നേഹിക്കാന്‍ കഴിയില്ല. ഏ തെങ്കിലുമൊക്കെ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നെ സ്‌നേഹിക്കാന്‍ എനിക്കിനി സാധിക്കില്ല. പക്ഷേ, എന്തെല്ലാം ഇല്ലാതായാലും നിന്നോടുള്ള എന്റെ സ്‌നേഹത്തിന് അല്‌പംപോലും മങ്ങലേറ്റിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. കാരണം, സ്‌നേഹിക്കാന്‍ കാരണങ്ങളൊന്നും വേണ്ടെന്ന് ഇപ്പോഴും എനിക്ക് പൂര്‍ണബോധ്യമുണ്ട്'' എന്നായിരുന്നു അതി ല്‍ ഉണ്ടായിരുന്നത്.
``പുരുഷന്റെ ശിരസ് ക്രിസ്‌തുവും സ്‌ത്രീയുടെ ശിരസ് ഭര്‍ ത്താവും ക്രിസ്‌തുവിന്റെ ശിരസ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' (1കോറി.11:3).
No comments:
Post a Comment