സ്റ്റേജില് എത്തിയാല് എന്തും വിളിച്ച് പറയാറുള്ള ആളാണ് വി.എസ്, എന്തും എങ്ങിനെയും വക്രിച്ചും പറയാനുള്ള അദ്ദേഹത്തിന്റെ ത്വര കേരളത്തിലെ എല്ലാവരും പലവുരു കണ്ടതാണ്, കേരളത്തിലെ ഇന്നും സജീവ രാഷ്ട്രീയ രംഗത്തുള്ള മുതിറ്ന്ന നേതാവാണെന്ന ധാറ്ഷ്ട്യമാണ് അദ്ദേഹത്തിന്, എന്നാല് മറ്റാരെങ്കിലും തന്നെ കുറിച്ച് വല്ലതും പറഞ്ഞാല് അതിനെ രാഷ്ട്രീയമായി കാണാതെ വ്യക്തി പരമായാണ് അദ്ദേഹവും കൂടെയുള്ളവരും വിലയിരുത്താറുള്ളത്, അതാണ് പ്രശ്നങ്ങളെ പറ്വ്വതീകരിക്കുന്നത്. മാറ്ക്സിസ്റ്റ് പാറ്ട്ടിയുടെ പൊതു അവസ്ഥയും ഇതില് നിന്ന് വിഭിന്നമല്ല, അതേ വികാരത്തോടെ പ്രവറ്ത്തിക്കുന്ന ദൃശ്യ മാധ്യമങ്ങള്ക്കും ഇക്കാര്യത്തില് തുല്യ പങ്കാളിത്തമുണ്ട്. ഇരുപത്തി അഞ്ചില് കൂടുതലില്ലാത്ത ആളുകള് നടത്തുന്ന പ്രതിഷേധ പ്രകടനം പലയാവറ്ത്തി ഒട്ടിച്ച് ചേറ്ത്ത് ഒന്നാക്കി കാണിക്കുകയും ഇത് പോലുള്ള വന് പ്രതിഷേധങ്ങള് കേരളത്തില് അങ്ങോളമിങ്ങോളം വരും ദിവസങ്ങളിലും ആവറ്ത്തിക്കപ്പെടുമെന്ന് മുന്കൂട്ടി പ്രവചിക്കുകയും ചെയ്ത് അവറ് കാര്യത്തിന് ആവശ്യമായ എരിവും പുളിവും നല്കുകയും ചെയ്തു.
കേരളത്തിലെ രാഷ്ട്രീയ പ്രസംഗങ്ങളില് ഇതിലും എത്രയോ വലിയ പരാമറ്ശങ്ങളും പലരും നടത്തിയതായി പലറ്ക്കും അറിയാം, അതാണല്ലോ കേരളത്തിലെ രാഷ്ട്രീയ പ്രസംഗങ്ങളുടെ ശൈലി. അതിങ്ങനെ ഊതി വീറ്പ്പിക്കാന് തുടങ്ങിയാല് പിന്നെ കേരളത്തിലെ മുഴുവന് രാഷ്ട്രീയക്കാരും ആംഗ്യ പ്രഭാഷണം നടത്തേണ്ടി വരും മൈക്കിന് മുമ്പില്.
പിന്കുറിപ്പ്. ഉപ്പ് തിന്നവന് വെള്ളം കുടിക്കുക തന്നെ ചെയ്യും, എന്നാല് മൈക്കിന് മുമ്പില് നിന്ന് പ്രകോപനപരമായി പലരും പലതും പ്രസംഗിച്ചിട്ടുണ്ട് കേരളത്തില്, പ്രകോപനപരമായി പ്രഭാഷിച്ചു എന്ന കാരണത്താല് അറസ്റ്റ് ചെയ്യപ്പെട്ടത് കേരള പ.ഡി.പി യുടെ സ്ഥാപക നേതാവ് ശ്രീമാന് മദനി മാത്രം.
Regards,
From: newstoday@yahoogroups.com [mailto:newstoday@yahoogroups.com] On Behalf Of Sam
Sent: Saturday, October 29, 2011 11:06 AM
To: Keralites@yahoogroups.com; newstoday@yahoogroups.com
Subject: [NewsToday] NO COMMENTS!
/ \
| \\ // |
( | (.) (.) |)
----o00o--(_)--o00o---News-Exchange-forum--
HomePage :: http://www.NewsTodayForum.com/yg/
Post at :: newstoday@yahoogroups.com
Subscribe :: newstoday-subscribe@yahoogroups.com
Stop Email :: newstoday-nomail@yahoogroups.com
Restart Email :: newstoday-normal@yahoogroups.com
-ooo0----------------for-World-Malayalees--
( ) 0ooo
\ ( ( )
\_) ) /
(_/
No comments:
Post a Comment