Saturday, October 29, 2011

Re: [www.keralites.net] സമരക്കാര്‍ ജാഗ്രത

 

The verdict by the Honourable high Court of Kerala is to be welcomed one & all, other than the party blind folded hooligans. For silly reasons parties are conducting "Harthals". If any party feels that their sentiments are hurt, of course their followers or supporters have got the right to protest; but they did not compeln others to join them. If Ganesh kumar has used any bad words against VS, CPM can very well express their anger and protest by conducting meetings or processions. Their supporters have got the right to close down their shops or firms. Why should they force the other party supporters or the one who does not have any party connections to participate in their Harthal. The feeling to protest should come up from one's heart; it should not be forced. As long as I have no concern whether VS abuses Pillai or Ganesh abuses VS, why should I be forced to forgo with my one day's earning? Will the agitating party feed my family for that day? Political leaders should understand that I have the right to abstain same as you have the right to protest. I request the Honourable Court to consider the following points also in order to protect the right of a citizen.
1. When ever any party calls for a "Harthal" or "Bundh", that party leaders  should submit an undertaking to the Police authorities that they will be responsible to conduct the said harthal or Bundh peacefully and they will be responsible for any loss caused to the public or to the Govt properties.
2. The conducting  party should be directed to deposit a huge amount as security. The amount should vary according to the areas covered under their Harthal programme.
No politician will do any thing in this regard. It should come from the Honourable High Court. Politicians are concerned with their "egos & their income" only. In this assembly session did we see any problem concerned with the public being discussed? But still they had unity in hiking their wages and other benefits, also the MLA contribution. Don't hey feel ashamed to claim this amount in the name of serving the "public"?
I call upon all the party leaders to stop this ''Gua...Gua" & consider the the problems of the public. We are not concerned with your gimmicks. We are concerned with the Health Problems, Garbage Management, water Scarcity, Souring prices, damaged roads etc. Remember the words of Abraham Lincon "One can fool all the people for some of the time and some of the people for all of the time; but one cannot fool all the people for all of the time". 
Regards to all members,
Abdul Latheef
2011/10/26 Ashok Pillai <1985.ashok@gmail.com>
 

ബഹുമാനപ്പെട്ട ഹൈകോടതി വിധി സ്വാഗതാര്‍ഹം തന്നെ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഹര്‍ത്താല്‍, ബന്ദ്‌, സര്‍കാര്‍ & വ്യക്തി മുതല്‍ നശീകരണം എന്നിവ തൊഴിലാക്കിയ നമ്മുടെ ചില  രാഷ്ട്രിയ പാര്‍ട്ടികളും അവരുടെ പിണിയാളുകളും ഒത്തുകൂടി വരുതിവൈക്കുന്ന നഷ്ടം ആ പാര്‍ട്ടിക്കാര്‍ തന്നെ നികത്തണം. അന്യരുടെ സ്വത്തു നശിപ്പിക്കാന്‍ ഇവര്‍ക്ക് എന്താണ് അതികാരം ?
സമരവും പ്രതിഷേതവും ആരോഗ്യം ഉള്ളതുപോലെ ആയിക്കൊള്, പക്ഷെ സമാധാന പരമായി വേണം. പൊതു ജനത്തിന് തലവേദന ഉണ്ടാക്കുന്ന ഈ സമരം ആര്‍ക്കുവേണ്ടി ? രാഷ്ട്രിയക്കാര്‍ അല്ലാത്ത ഒരു മനുഷ്യനും ഈ സമരത്തോട് യോജിക്കില്ല. സമാധാന പരമായ സമരതിന്നു പൊതുജനം സപ്പോര്‍ട്ട് ചെയ്യും.
സമരം നടത്തുന്ന ഈര്കില്‍ പാര്‍ടികള്‍ ഇതു ഓര്‍ക്കണം നിരത്തില്‍ ഇറങ്ങുന്നതിനു മുന്‍പ്.
നശിപ്പിക്കുന്ന ഓരോന്നും നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണെന്ന വിചാരം ഉണ്ടാകണം.  നമ്മുടെ നികുതി വരുമാനം കൊണ്ടാണ് ഈ സമരക്കാര്‍ തച്ചുടക്കുന്ന ബസ്‌, കാര്‍ തുടങ്ങിയവ വാങ്ങിയത്, ഇവ രിപൈര്‍  ചെയ്തു തിരികെ നിരത്തില്‍ ഇറക്കാന്‍ വീണ്ടും നമ്മുടെ പണം തന്നെ ചെലവു ചെയ്യണം.
ഒന്ന് തുമ്മിയാല്‍ സമരം, നടന്നാല്‍ ബന്ദ്‌, ഇതൊക്കേ നമ്മുടെ കേരളത്തില്‍ മാത്രമേ കാണു.    100 % സാക്ഷരത.
സമരതിന്നു ആഹ്വാനം ചെയ്യുന്ന പാര്‍ടികള്‍ ചിന്തിക്കണം നമുക്ക് സമരം ഉപേക്ഷിച്ചു ജന നന്മക്കായി എന്ത് ചെയ്യാന്‍ പറ്റും എന്ന്.  ജന സേവനം അതാണ് രാഷ്ട്രിയം. അല്ലാതെ, ഒരു ഐസ്ക്രീം, ഒരു പല്മോലിന്‍, ഒരു വാളകം, നിര്‍മല്‍ മാധവന്‍, ബാലകൃഷ്ണ പിള്ള ചേട്ടന്റെ ഫോണ്‍ വിളി,  വേറെ എന്തെങ്കിലും ഉണ്ടോ നമ്മുടെ നാട്ടില്‍ rashtriyakkarkku പറയാന്‍ ?  
പൊതുജനം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

2011/10/25 <Jaleel@alrajhibank.com.sa>
 

പൊതുമുതല്‍ നശീകരണം: നഷ്‌ടം നികത്തിയാല്‍ മാത്രം ജാമ്യമെന്ന്‌ ഹൈക്കോടതി

കൊച്ചി: ആവേശം മൂത്തു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയും തീയിടുകയും ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സമരക്കാര്‍ ജാഗ്രത. എറിയാനോങ്ങും മുമ്പ്‌ കീശയില്‍ എന്തുണ്ടെന്നു ചിന്തിക്കാന്‍ സമയമായി!

പൊതുമുതല്‍ നശീകരണക്കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കണമെങ്കില്‍ നഷ്‌ടംവരുത്തിയ തുക കെട്ടിവയ്‌ക്കണമെന്നു ഹൈക്കോടതി. പ്രതിഷേധസമരങ്ങളുടെയും മറ്റും ഭാഗമായി പൊതുമുതല്‍ നശീകരണം വ്യാപകമാവുന്ന സാഹചര്യത്തിലാണിതെന്നു ജസ്‌റ്റിസ്‌ കെ.ടി. ശങ്കരന്‍ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച്‌ ഒക്‌ടോബര്‍ 10-നു പുറപ്പെടുവിച്ച മുന്‍ ഉത്തരവു പുനഃപരിശോധന അര്‍ഹിക്കുന്നില്ലെന്നു കോടതി വ്യക്‌തമാക്കി. ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍, നഷ്‌ടംവരുത്തിയ തുകയോ അതില്‍ കൂടുതലോ പ്രതികള്‍ കോടതിയില്‍ കെട്ടിവയ്‌ക്കണം. അല്ലാതെ സര്‍ക്കാരിനുണ്ടായ നഷ്‌ടം നികത്താനാകില്ലെന്നു കോടതി പറഞ്ഞു.

പൊതുമുതല്‍ നശീകരണം കോടതികള്‍ക്കു കണ്ണടച്ചു നോക്കിനില്‍ക്കാനാവില്ല. കേസില്‍ വെറുതേവിടുകയോ കുറ്റക്കാരല്ലെന്നു കണ്ടെത്തുകയോ ചെയ്‌താല്‍ ജാമ്യവേളയില്‍ കെട്ടിവച്ച തുക തിരികെ ലഭിക്കാന്‍ പ്രതികള്‍ക്ക്‌ അവകാശമുണ്ട്‌. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കെട്ടിവച്ച തുക പിഴയായി വസൂലാക്കാമെന്നു കോടതി പറഞ്ഞു. പൊതുമുതല്‍ നശീകരണം തടയാന്‍ കര്‍ശനനടപടി വേണമെന്നും നഷ്‌ടം ഈടാക്കാന്‍ കോടതി നിര്‍ദേശിച്ച ഉപാധി സുപ്രീംകോടതി വിധികള്‍ക്ക്‌ അനുസൃതമാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ്‌ പ്രോസിക്യൂട്ടര്‍ ടി. അസഫ്‌ അലി ബോധിപ്പിച്ചു.

ഈ വ്യവസ്‌ഥ പോലീസ്‌ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരപരാധികളെയാണ്‌ ഇത്തരം കേസുകളില്‍ പലപ്പോഴും കുടുക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാലേ നഷ്‌ടം ഈടാക്കാവൂ എന്നും എതിര്‍വാദമുണ്ടായി. ഇത്തരം കേസുകളില്‍ കടുത്ത ജാമ്യവ്യവസ്‌ഥ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ അട്ടിമറിക്കപ്പെടുമെന്നു കോടതി പറഞ്ഞു. കോഴിക്കോട്‌ ജില്ലയിലെ കക്കോടിയില്‍ ഡി.വൈ.എഫ്‌.ഐ. പ്രതിഷേധത്തിനിടെ പോലീസ്‌ ജീപ്പ്‌ ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്നു ചേവായൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴു പ്രതികള്‍ക്ക്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചാണു കോടതി ഉത്തരവ്‌. സംഭവത്തില്‍ 18,200 രൂപയുടെ നഷ്‌ടമുണ്ടായെന്നു സര്‍ക്കാര്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ ജാമ്യത്തിനായി പ്രതികള്‍ 25,000 രൂപ കെട്ടിവയ്‌ക്കണമെന്നു കോടതി നിര്‍ദേശിച്ചു


www.keralites.net



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment