സുഖനിദ്രയ്‌ക്ക് ഇങ്ങനെയും ചില വഴികളുണ്ട്
പകല്‍മുഴുവന്‍ ഓഫീസിലെ ജോലിഭാരം, വൈകീട്ട് വീട്ടിലെത്തുമ്പോള്‍ കാത്തിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ എല്ലാം വേണ്ടരീതിയില്‍ ചെയ്‌തുതീര്‍ത്ത് അവസാനം ഒന്നു ബോധം കെട്ടുറങ്ങാമെന്നുവെച്ചാലോ അനുഗ്രഹിക്കാതെ അകന്നിരിക്കുന്ന നിദ്ര.
ഈ അവസ്ഥ അഭിമുഖീകരിയ്‌ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഉറക്കം [^] കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നും എഴുന്നേറ്റു നടന്നും രാത്രി വെളുപ്പിച്ചെടുക്കുകയെന്നത് പകല്‍ പ്രവര്‍ത്തനനിരതരാകുന്ന ആരുടെയും ശരീരത്തിനും മനസ്സിനും താങ്ങാന്‍ പറ്റുന്നതല്ല.
ശരീരത്തിനും മനസ്സിനും വിശ്രമിക്കാനുള്ള സമയമാണ് ഉറക്കമില്ലായ്‌മ മൂലം നഷ്ടപ്പെടുന്നത്. മാത്രമല്ല ഇത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കുകയും ചെയ്യുന്നു. പകല്‍ അനുഭവിക്കുന്ന തലവേദനകളില്‍ നിന്നും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും രക്ഷപ്പെടുത്തി പൂര്‍വ്വാധികം ഉന്മേഷത്തോടെ തയ്യാറാക്കുന്ന പ്രക്രിയയാണ് ഉറക്കം.
മിക്കവര്‍ക്കും രാത്രികാലത്തെ തലവേദനയാണ് വില്ലനാകുന്നത്. ശക്തമായ തലവേദന കാരണം ഉറക്കം വരാതിരിക്കുകയും പിറ്റേന്ന് തലവേദന പൂര്‍വ്വാധികം ശക്തിപ്പെടുകയും ചെയ്യുന്നു. നല്ല ഉറക്കമാണ് തലവേദനയ്‌ക്കുള്ള ഏറ്റവും നല്ല പ്രതിവിധി. ഉറങ്ങുമ്പോള്‍ സെറോടോണിന്‍ പോലെ തലച്ചോറിലുള്ള ചില രാസവസ്‌തുക്കളുടെ അളവുകള്‍ വ്യത്യാസപ്പെടുന്നു. അതുവഴിയാണ് തലവേദന സുഖപ്പെടുന്നത്.
എന്നാല്‍ ഉറക്കമില്ലാതിരിക്കുമ്പോള്‍ തലേദന കൂടുതലാവുകയും ഇതുവഴി നമ്മുടെ പെരുമാറ്റത്തില്‍പ്പോലും അസാധാരണമായ വ്യത്യാസങ്ങള്‍ ഉണ്ടാവുകുയും ചെയ്യുന്നു. ഇതിന് ഒരു മറുവശവുമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ സമയം ഉറങ്ങുന്നവരില്‍ ഇല്ലാത്ത തലവേദന ഉണ്ടാവുകയും പിന്നാലെ ഉന്മേഷക്കുറവും മടിയും പിടികൂടുകയും ചെയ്യുന്നു.
courtesy: oneindia
www.keralites.net |
No comments:
Post a Comment