
ദു:ഖിക്കാനുള്ള ജന്മവാസനയായിരിക്കാം എന്നില്‍ ദു:ഖപൂര്‍ണമായ ഓര്‍മ്മയുടെ ഓളങ്ങളെ ചലിപ്പിക്കുന്നത്. ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല ഒരു മയക്കം മാത്രം. കാലത്തിന്‍റെ ചടുലമായ തിരയിളക്കത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍ നിന്നും നമ്മള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു. നിന്‍റെ സ്നേഹം അതെനിക്ക് വേണമായിരുന്നു നീ എന്നെ ഒരുപാട് സ്നേഹിക്കുകയും ചെയ്തു പക്ഷെ എന്തിനോ വേണ്ടി നീ എന്നെ വെറുത്തപ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കുകയായിരുന്നു . എന്‍റെ സ്വപ്നങ്ങളില്‍ മഴവില്ലുമായി നീ എന്നെത്തുമെന്നറിയില്ല,പക്ഷെ മനസ്സ് നിറയെ സ്നേഹത്തിന്റെ പൂച്ചെണ്ടുമായി ഞാന്‍ കാത്തിരിക്കും നിനക്ക് വേണ്ടി കാരണം നീയില്ലാതെ എനിക്ക് ഓര്‍മ്മകളില്ലല്ലോ .... ജീവിതവും . എങ്കിലും എനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട് കാരണം നിറമുള്ള ഒത്തിരി സ്വപനങ്ങള്‍ തന്നതിന് , ചില്ലിട്ട എന്‍റെ മോഹങ്ങള്‍ക്ക് ചിറകു വെച്ച് തന്നതിന് . മനസ്സില്‍ സ്നേഹത്തിന്‍റെ തിരിവെളിച്ചം പകര്‍ന്നു നല്‍കിയതിനു , പിന്നെ ഓര്‍മ്മകളുടെ ചെപ്പു തുറന്നാല്‍ കരയാന്‍ ഒരിറ്റു കണ്ണുനീര്‍ നല്‍കിയതിനു . എന്‍റെ മനസ്സ് നിറയെ നീ നെയ്തു തന്ന സ്വപ്നങ്ങളായിരുന്നു ഞാന്‍ കൊതിച്ചതും നിന്‍റെ സ്വാന്തനം മാത്രമായിരുന്നു . കുറച്ചുനാള്‍ മാത്രം നീ എനിക്ക് നല്‍കിയ സ്നേഹം എന്‍റെ ആയിരം ജന്മ്മങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു . ഈ വിരഹ വേദനയുടെ അവസാനം എന്നനെന്നറിയില്ല . എന്‍റെ ചിന്തകളില്‍ നിന്‍റെ ഓര്‍മ്മകള്‍ മാത്രം അതെന്നില്‍ വിരഹത്തിന്‍റെ ആഴം കൂട്ടുന്നു . നിശാ ശലഭങ്ങള്‍ എനിക്ക് ചുറ്റും പ്രതിക്ഷയുടെ നുറുങ്ങു വെട്ടവുമായി കാത്തിരിക്കുന്നു . പക്ഷെ കാലചക്രം നിന്നെ എന്നില്‍ നിന്നും അകത്ടുകയാണോ ....? ആയിരിക്കാം .... ഒരുപക്ഷെ നിന്‍റെ ആശകള്‍ക്കും സ്വപനങ്ങള്‍ക്കുമോത്തു ഉയരാന്‍ എനിക്ക് കഴിഞ്ഞില്ലായിരിക്കാം . എങ്കിലും നിന്‍റെ സന്തോഷങ്ങള്‍ ഞാന്‍ സഫലമാക്കിയിരുന്നില്ലേ . ...? ഇനി എന്‍റെ മൗനം അതാണ് നീ ആഗ്രെഹിക്കുന്നതെങ്കില്‍ എന്‍റെ കണ്ണുനീര്‍ അതാണ് നിന്‍റെ സന്തോഷമെങ്കില്‍ ആവാം അവയെല്ലാം ഇരുകൈകളും നീട്ടി ഞാന്‍ സ്വീകരിക്കാം .... കഴിഞ്ഞുപോയ കാലങ്ങളെയും നിമിഷങ്ങളേയും ശപിച്ചുകൊണ്ടല്ല , മറിച്ച് ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ ... കാരണം നിന്‍റെ ഉയര്ച്ചകളും സന്തോഷങ്ങളും അതാണ് എന്‍റെയും ആഗ്രെഹം . എങ്കിലും ഒന്ന് നീ ഓര്‍ക്കുക , ഒരു പ്രഭാതത്തില്‍ നീ എന്നിലേക്ക് വെച്ച് തന്ന ജീവിതം ഒരു നിമിഷംകൊണ്ട് നീ തന്നെ തിരിചെടുത്തപ്പോള്‍ നഷ്ട്ടപെട്ടത് എന്‍റെ ജീവിതമാണ് ..... എന്‍റെ മാത്രം ജീവിതം ... എങ്കിലും നീ പറയാഞ്ഞതെന്തേ നീ എന്നില്‍ നിന്ന് അകലുകയാണെന്ന് അറിയാതെ കണ്ണില്‍ നിന്ന് വീഴുന്ന കണ്ണ് നീരിന്‍റെ അര്‍ഥം തേടുകയാണ് ഞാനിപ്പോഴും . അത് നീ എനിക്ക് നല്‍കിയ സ്നേഹമാണെന്ന് ഞാന്‍ പലപ്പോഴും അറിയുന്നു . നിന്‍റെ എല്ലാമെല്ലാമായിരുന്ന ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന ഈ പഴ്ജന്മത്തെ നീ എന്നെങ്കിലും ഈപോഴെങ്കിലും ഓര്‍ക്കുമോ .....? ഈനെങ്കിലും നീയിതു വായിക്കുകയാണെങ്കില്‍ മനസിലാക്കുക ഞാന്‍ നിന്നെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു എന്ന് . നീ എന്നെങ്കിലും എന്നെ തേടി വരുമെന്ന പ്രതിക്ഷയോടെ ഒരിക്കലും നിനക്കെന്നെ മറക്കാനാവില്ല എന്നാ വിശ്വാസത്തോടെ നിനക്കായി എന്നും ഞാന്‍ കാത്തിരിക്കും  |
No comments:
Post a Comment