മഴ പെയ്തൊഴിയുന്ന പുലരികളില്‍ മാനത്ത് തെളിയുന്ന മാരിവിലുപോലെ പുല്‍നാമ്പുകളില്‍ ഊറികൂടുന്ന - പുലര്മാഞ്ഞു തുള്ളിപോലെ പനിനീര്‍ ദളങ്ങളില്‍ , അടരാതെ- തങ്ങുന്ന മഴതുള്ളിപോലെ ഏകാന്തതയില്‍ എവിടെനിന്നോ - ഒഴുകിയെത്തുന്ന പാട്ടിന്‍ ശകലം പോലെ എവിടെനിന്നോ എത്തി തഴുകി പിന്നെ- എവിടെയോ മറയുന്ന കാറ്റിന്‍റെ കുളിരുപോലെ നിനക്ക് മാത്രമായോരെന്‍ പ്രണയം പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ ആയിരം വസന്തങ്ങള്‍ ഒന്നായ് വന്നപോലെ ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ - ഒന്നുചെര്‍ന്ന്‍ വന്നപോലെ നിലാവോളിച്ച രാവില്‍ താരകളെല്ലാം - മണ്ണിലേക്ക് ഇറങ്ങിയത് പോലെ പല ജന്മങ്ങളായ് ഞാന്‍ കരുതിയ - സ്നേഹമത്രയും നിനക്കായ് ഏകുന്നു ഞാന്‍ ഒരു മഞ്ഞുതുള്ളിയില്‍ ഒരു മഴനിര്തുള്ളിയില്‍ ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍ എന്‍ ആത്മാവിനെ നിന്നിലേക്ക് അടുപ്പിച്ചു എന്റെ ജീവിത സമസ്യയുടെ - പൂരകമാവാന്‍ നിന്നെ ക്ഷണിക്കുന്നു സ്നേഹത്തിന്‍ മാലാഖമാര്‍ - കാവല്‍ നില്‍കുന്ന ഈ രാവില്‍ പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ - വന്നുമൂടുന്ന കോടമഞ്ഞില്‍ കയ്കള്‍ കോര്‍ത്ത് പുലരും വരെ നമുക്ക് നടക്കാം അവിടെ വെച്ച് എന്റെ പ്രണയം - ഞാന്‍ നിനക്ക് നല്കും എന്‍ ഹൃദയ രക്തത്താല്‍ ചുവന്ന പുഷ്പം ആ പ്രണയ നിമിഷത്തില്‍ - നിനക്കായ് ഏകും ഞാന്‍ |
No comments:
Post a Comment