Tuesday, December 13, 2011

[www.keralites.net] ഹൃദയത്തിനാവശ്യം നല്ല കൊഴുപ്പ്- ബദാം മസിലുകള്‍ ബലപ്പെടുത്തും

 

ഹൃദയത്തിനാവശ്യം നല്ല കൊഴുപ്പ്

ഹൃദയാരോഗ്യത്തിന് ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. കൊഴുപ്പുള്ള ഭക്ഷണം ഹൃദയത്തിന് നല്ലതല്ലെന്നാണ് പറയുക. എന്നാല്‍ എല്ലാതരം കൊഴുപ്പുകളും ദോഷമില്ല. ഹൃദയത്തിന്റെ ആരോഗ്യത്തിനുതകുന്ന നല്ല കൊഴുപ്പുകളും ആരോഗ്യത്തെ ബാധിക്കുന്ന ചീത്ത കൊഴുപ്പുകളുമുണ്ട്.

സാച്ച്വറേറ്റഡ്
, ട്രാന്‍സ്ഫാറ്റുകളാണ് ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്നതും കൊളസ്‌ട്രോളും ഹൃദയാഘാതവും ഉണ്ടാക്കുന്നതും.

മോണോസാച്ച്വറേറ്റഡ്
, പോളി സാച്ച്വറേറ്റഡ് കൊഴുപ്പുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും അതുവഴി ഹൃദയത്തെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.

ഒലീവ്
, ഒലീവ് ഓയില്‍, റിഫൈന്‍ഡ് സണ്‍ഫഌവര്‍ ഓയില്‍, പീനട്ട് ഓയില്‍, ബട്ടര്‍ ഫ്രൂട്ട്, ബദാം, നിലക്കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ മോണോസാച്ച്വറേറ്റഡ് കൊഴുപ്പുകളാണ്. ഇവ ഹൃദയത്തിന് നല്ലതാണ്.

ഫഌക്‌സീഡ്
, ചോളം, മത്തങ്ങ, എള്ള്, സോയാബീന്‍, വാള്‍നട്ട് എന്നിവയും ട്യൂണ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളും പോളിസാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയവയാണ്. ഇവയും ആരോഗ്യത്തിന് ഗുണം ചെയ്യും.

ബദാം മസിലുകള്‍ ബലപ്പെടുത്തും

ബദാം ദിവസവും കഴിക്കുന്നവരും ബദാമിന്റെ ഗുണത്തെക്കുറിച്ച് അധികമൊന്നും കടന്നു ചിന്തിക്കാന്‍ വഴിയില്ല. ബദാം ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞു നിര്‍ത്തുന്നതായിരിക്കും പതിവ്.

കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.

വൈറ്റമിന്‍ ഇ
, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും.

ക്യാന്‍സര്‍ തടയാനും ബദാം നല്ലതാണ്. രക്തധമനികളിലെ തടസം മാറ്റാനും ഇത് പറ്റിയ ഭക്ഷണമാണ്.

 

സൗന്ദര്യത്തിനും ബദാം നല്ലതാണ്. ബദാം കൊണ്ട് ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം. ബദാം കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ത്രീകള്‍ക്ക് ശരീരവടിവ് ലഭിക്കുമത്രെ


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment