Monday, December 12, 2011

[www.keralites.net] ഇടുക്കി തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന്‌............

 

ഇടുക്കി തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന്‌ തമിഴകത്തെ കോണ്‍ഗ്രസ്‌ എം.പിമാര്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്‌ എം.പി.മാര്‍ ഒരു ഫോര്‍മുല പ്രധാനമന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചു-'ഇടുക്കിയെ തമിഴ്‌നാട്ടില്‍ ലയിപ്പിക്കുക'. അണക്കെട്ടു നിലനില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ ഹിതപരിശോധന നടത്തിയാല്‍ ഭൂരിപക്ഷം ജനങ്ങളും അനുകൂന്ഥലമായി വിധിയെഴുതുമെന്നു എം.പിമാര്‍ പ്രധാനമന്ത്രിക്കു'ഉറപ്പ്‌' നല്‍കി. 

ഇപ്രകാരം സംഭവിച്ചാല്‍ തമിഴ്‌നാടിനു വെളളവും കിട്ടും, അണക്കെട്ടില്‍ കേരളത്തിന്‌ അവകാശവും പറയാനുമാവില്ല. തേനി എം.പി. ഹാറൂണ്‍ റഷീദ്‌, ദിണ്ഡിഗല്‍ എം.പി എന്‍.എസ്‌.വൈ.ചിത്തന്‍ എന്നിവര്‍ ചേര്‍ന്നാണു ഡോ. മന്‍മോഹന്‍സിംഗിനു ബുദ്ധി ഉപദേശിച്ചു നല്‍കിയത്‌.

ഇടുക്കി ജില്ലയില്‍ നല്ലൊരു വിഭാഗം തമിഴ്‌വംശജരാണ്‌. ഭൂരിപക്ഷം ജനതയും തമിഴകത്തെ തുണയ്‌ക്കുന്നവരുമാണ്‌. ഈ സാഹചര്യത്തില്‍ ഹിതപരിശോധന നടത്തിയാല്‍ വാസ്‌തവം വ്യക്‌തമാകും. ഹിതപരിശോധനയ്‌ക്കുളള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇവര്‍ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പറയുന്ന കാര്യങ്ങളില്‍ കഴമ്പില്ലെന്നും അവയൊന്നും അംഗീകരിക്കരുതെന്നും അവര്‍ പറഞ്ഞു. 

പ്രധാനമന്ത്രിയെ കണ്ടശേഷം എം.പിമാര്‍ കൃഷ്‌ണസ്വാമി, മാണിക്‌ ടാഗോര്‍, വിശ്വനാഥന്‍ എന്നിവരോടൊപ്പം പ്രതിരോധമന്ത്രി എ.കെ.ആന്റണിയേയും സന്ദര്‍ശിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വത്തിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യമാണ്‌ ഇവര്‍ ആന്റണിയുടെ മുമ്പാകെ അവതരിപ്പിച്ചത്‌. കേരളത്തില്‍ നിന്നുളള സീനിയര്‍ നേതാവായ ആന്റണിയുടെ സഹായം ആവശ്യപ്പെട്ടെന്നും നിലവിലെ സംഘര്‍ഷാവസ്‌ഥ പരിഹരിക്കാന്‍ അദ്ദേഹത്തിനാകുമെന്നും എം.പിമാര്‍ പ്രത്യാശിക്കുന്നു.
Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment