Tuesday, August 2, 2011

[www.keralites.net] Please search for this person

 

നിഷാദിനേയും കാത്ത് ഒരു നാടുമുഴുവന്‍


ദുബായ്: ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാതായിട്ട് രണ്ട് വര്‍ഷം തികയുന്നു. ദുബായില്‍ നിന്ന് ബാംഗ്ലൂരിലും ബാംഗ്ലൂരില്‍ നിന്ന് മംഗലാപുരത്തും വിമാനമിറങ്ങിയ കണ്ണൂര്‍ കസാനക്കോട്ടയില്‍ കോഹിനൂര്‍ ഹൗസില്‍ നിഷാദ് മജീദെന്ന ഇരുപത്തിയൊന്നുകാരന്റെതിരോധാനമാണ് വീട്ടുകാരെയും നാട്ടുകാരേയും പ്രവാസികളേയും ഒരു പോലെ കണ്ണീരിലാഴ്ത്തുന്നത്. 2009 ജൂണ്‍ 27ന് രാത്രി 7.30നാണ് നിഷാദ് ദുബായില്‍ നിന്ന് എമിറേറ്റ്‌സിന്റെ ഇ.കെ 0568 നമ്പര്‍ വിമാനത്തില്‍ കയറുന്നത്. 28 ന് രാവിലെ 7.30 ന്റെ കിംഗ്ഫിഷറിന്റെ ഐടി 2741 വിമാനത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മംഗലാപുരത്തേക്കും വിമാനം കയറി. ബാജ്‌പെ വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരം റെയില്‍വേ സ്‌റ്റേഷന്‍ വരെ നിഷാദെത്തിയിട്ടുണ്ട്. വിമാനത്താവള രേഖകളും ബജ്‌പെലില്‍ നിന്നും വിളിച്ച ടാക്‌സിയുടെ ഡ്രൈവറും ഇത് സാക്ഷ്യപ്പെടുത്തുന്നു. അതിന് ശേഷം നിഷാദിനെ ആരും കണ്ടിട്ടില്ല.



നിഷാദിന്റെ പിതാവ് കണ്ണൂര്‍ മുട്ടം സ്വദേശി കൊച്ചപ്പുറത്ത് മജീദ് ഉമ്മുഖൊയാനിലാണ് ജോലി ചെയ്യുന്നത്. മജീദിന്റെ സഹോദരപുത്രന്‍ ആസാദിന്റെ ഉമ്മുഖൊയാനിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായിരുന്നു നിഷാദ്. അവധിക്ക് നാട്ടില്‍പ്പോയ ആസാദ് തിരികെ ഉമ്മുഖൊയാനിലെത്തി പിറ്റേദിവസമാണ് നിഷാദ് ആരോടും പറയാതെ വിമാനം കയറിയത്. നിഷാദിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ ചില ജോലികള്‍ പൂര്‍ത്തിയാക്കാതിരുന്നത് കാണാനായി. ഇതിന്റെ വിഷമം കാരണമാണ് നാട്ടിലേക്ക് പോയതെന്ന് കരുതാമെങ്കിലും രണ്ടു വര്‍ഷമായിട്ടും വീട്ടിലേക്ക് വരാതിരിക്കുന്നതെന്തിനെന്ന ചോദ്യത്തിനുത്തരമില്ല. നിഷാദിന്റെ മാതാവ് കാനപ്പുറത്ത് ഷാഹിനക്ക് കണ്ണീര്‍തോര്‍ന്ന നേരമില്ല. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായാല്‍ മതിയെന്നേ അവര്‍ക്കുള്ളൂ. നിഷാദിനെ കൂടാതെ വിദ്യാര്‍ത്ഥിയായ ഷിഹാദാണ് മറ്റൊരു മകന്‍.

സ്‌പോണ്‍സറായ ആസാദ് നല്‍കിയ തുക മുഴുവനും ബാങ്കിലടച്ച് ശമ്പളമായി നല്‍കിയ ദിര്‍ഹം മാത്രമായാണ് നിഷാദ് വിമാനം കയറിയത്. പാസ്‌പോര്‍ട്ടടങ്ങിയ ചെറിയ ഹാന്റ്ബുക്ക് മാത്രമേ കയ്യിലെടുത്തിട്ടുള്ളൂ. മാറാന്‍ ഒരു ജോഡി വസ്ത്രം പോലും ഉണ്ടായിരുന്നില്ല. ബാജ്‌പെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും രണ്ട് വര്‍ഷമായിട്ടും യാതൊരു വിവരവും ഇല്ല. കുടുംബക്കാര്‍ പലയിടങ്ങളിലും അന്വേഷണം തുടരുകയാണ്. തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണിവര്‍.

 


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment