Tuesday, August 2, 2011

[www.keralites.net] റമദാന്‍ ഒരു പുതു മഴ

 

ആകാശത്തു റമളാന്‍ ചന്ദ്രിക മിന്നി തെളിഞ്ഞു .താഴെ ഭൂമിയില്‍ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തി.. റമളാന് സ്വോഗതം. 12 അറബ് മാസങ്ങളില്‍ വെച്ച് 9 ആം മാസമായി വരുന്ന ഏറ്റവും സ്രേഷ്ട്ടമായ മാസം ..റമളാന് മുന്‍പേ 8 ആം മാസമായി ശഅബാനും.. 7 ആം മാസമായി റജബുമാണ് വരുന്നത് ..റജബ് മാസത്തിലേ പ്രവാജകാന്‍ (സ) പ്രാര്‍ത്ഥന തുടങ്ങിയിരുന്നു :രക്ഷിതാവേ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് നീ കരുണ ചൊരിയേണമേ റമളാന്‍ ഞങ്ങള്‍ക്ക് നീ എത്തികേണമേ ...... റമളാന് 2 മാസം മുന്‍പേ പ്രവാജകന്‍ നടത്തിയ പ്രാര്‍ത്ഥന അനുജരന്മ്മാര്‍ക്ക് പ്രതീക്ഷ നല്‍കലായിരുന്നു. അതാ റമളാന്‍ വരാന്‍ പോകുന്നു അനുഗ്രഹത്തിന്‍റെ മാസം. പ്രവാജകനും അനുയായികളും ആ മാസത്തിനു വേണ്ടി കാത്തിരിക്കലായിരുന്നു. അതിന്‍റെ പുണ്യം കരസ്ഥമാക്കാന്‍ സത്യം പറ നമ്മളില്‍ ആരെങ്കിലും റമളാന്‍റെ വരവിനെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ടോ ? റമളാന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു തരം അരോചകമാണ് നമുക്ക് അല്ലെ ..ബുദ്ധിമുട്ടിന്റെയും കഷ്ട്ടപാടിന്റെയും ഒരു മാസമായാണ് എല്ലാവരും അതിനെ കാണുന്നത് …………റംള റമിള എന്നീ അറബ് വാക്കുകള്‍ക്കു കടുത്ത വേനലിനോടുവില്‍ ലഭിക്കുന്ന മഴ എന്നൊരു അര്‍ഥം ഉണ്ട് അതെ പുതു മഴ.. അങ്ങനെ നോക്കുന്പോള്‍ റമളാന്‍ ഒരു പുതു മഴയാണ് ..പാപങ്ങളുടെ അത്യുഷ്ണത്താല്‍ വിണ്ടു കീറിയ സത്യ വിശ്വാസികളുടെ ഹൃദയത്തിന്‍റെ പാടത്തേക്കു അനുഗ്രഹത്തിന്‍റെ പേന്മാരി ....ഒരു മഴയെ ഭൂമി സ്വീകരിക്കുന്നത് മൂന്നു വിധത്തിലാണ്.. ഭൂമിയുടെ ചില സ്ഥലങ്ങളില്‍ എത്ര കനത്ത മഴ പെയ്താലും കുറച്ചു കഴിഞ്ഞു നമ്മളവിടെ നോക്കിയാല്‍ മഴ പെയ്തത്തിന്റെ ഒരു ലക്ഷണവും കാണാന്‍ കഴിയില്ല ഉണങ്ങി കിടക്കും ചില സ്ഥലങ്ങളില്‍ മഴ പെയ്താല്‍ മഴവെള്ളം അവിടെ കെട്ടികിടക്കും വല്ലപ്പോഴും ആടോ മാടോ വന്നു കുടിചാലായി ഭൂമിയുടെ ചില സ്ഥലങ്ങളില്‍ മഴ പെയ്താല്‍ മഴവെള്ളം ഭൂമി വലിച്ചെടുക്കും പിന്നീട് അവിടെ പുതിയ പുല്‍ചെടികള്‍ വളരും ..അത് പൂക്കള്‍ വിടര്‍ത്തും.. ആ ചെടികളില്‍ കൂട് വെയ്ക്കാന്‍ കിളികള്‍ വരും ..പൂവുകളില്‍ നിന്നും തേന്‍ കുടിക്കാന്‍ പൂമ്പാറ്റകല്‍ വരും.. അങ്ങനെ അവിടെ ഒരു പൂങ്കാവനമായി മാറും ..ആവശ്യത്തിനു കുഴിച്ചാല്‍ അവിടെനിന്നും നമുക്ക് വെള്ളവും ലഭിക്കും.. മനുഷ്യ മനസ്സും നന്മയെ ഉള്‍കൊള്ളുന്നതും ഇതുപോലെയാണ് ചിലര്‍ക്ക് എത്രതന്നെ നന്മ ഉപദേശിച്ചാലും അത് യാതൊരു ഫലവും ഉണ്ടാക്കുകയില്ല.. ചിലര്‍ സ്വീകരിക്കും പക്ഷെ അത് പ്രവര്‍ത്തിക്കില്ല ..ചിലര്‍ അത് സ്വീകരിക്കും എന്നിട്ട് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കും ..നന്മയുടെ പുതിയ പൂക്കള്‍ ആ ഹൃദയങ്ങളില്‍ ഉണ്ടാകും ജനങ്ങള്‍ക്ക്‌ ഉപകാരമായ രീതിയില്‍ അവന്‍റെ പ്രവര്‍ത്തനങ്ങള്‍ മാറും ..ഈ റമളാനാകുന്ന അനുഗ്രഹത്തിന്‍റെ പുതു മഴയെ യേത് രീതിയില്‍ ആയിരിക്കും നിങ്ങളുടെ ഹൃദയഭൂമി സ്വീകരിക്കുക തീരുമാനം നിങ്ങളുടെതാണ് ..അവസാനം പറഞ്ഞവരുടെ കൂട്ടത്തിലായാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.. അങ്ങനെ ഈ അനുഗ്രഹത്തിന്‍റെ പുതു മഴത്തുള്ളികള്‍ ഹൃദയത്തിലേക്ക് ആവാഹിക്കുക ..ആ പുതുമഴയേറ്റ് ഹൃദയ പാടങ്ങള്‍ ഉഴുതു മറിച്ചു നന്മയുടെ കൃഷി ഇറക്കുക ..സന്തോഷത്തിന്‍റെ വിത്തുകള്‍ മുളപൊട്ടി നല്ല റോസാപൂക്കള്‍ വിരിയട്ടെ.. ഹൃദയം ഒരു നന്മയുടെ മലര്‍വാടിയാകട്ടെ ..പാപത്തിന്‍റെ ചൂടേറ്റു കരിഞ്ഞു ഉണങ്ങാറായ തക്കുവ (ദൈവത്തെ സൂക്ഷിച്ചു ജീവിക്കുക ) യുടെ വൃക്ഷ്ത്തലപ്പുകള്‍ ഈ മഴയേറ്റ് വീണ്ടും ജീവന്‍ വെക്കട്ടെ..അതില്‍ ആരാധനയുടെ പൂക്കള്‍ വിരിയട്ടെ ..ഹൃദയത്തില്‍ അടിഞ്ഞു കൂടിയ അഴുക്കും ചെളിയും. അഹന്തയുടെ .അഹംങ്കാരത്തിന്റെ .അസൂയയുടെ. കുശുമ്പിന്റെ .കുന്നായ്മയുടെ .ഏഷണിയുടെ പരധൂഷണത്തിന്റെ .പകയുടെ. പാരയുടെ .വിദ്ദ്വേഷത്തിന്‍റെ .തന്പോരിമയുടെ . വലിയവനെന്നുള്ള ഭാവത്തിന്‍റെ.. എല്ലാ ചപ്പും ചവറും റമളാന്‍ എന്ന പുതു മഴത്തുള്ളികള്‍ ചേര്‍ന്ന് ഒരു മഹാ പ്രവാഹമായി ..ആ വെള്ളപ്പാചിലില്‍ ഇതെല്ലാം ഒലിച്ചു പോട്ടെ.. മനസ്സും ശരീരവും അങ്ങനെ ശുദ്ധമാകട്ടെ ... ……….ഒട്ടകം ഒരിക്കല്‍ വെള്ളം കുടിച്ചാല്‍പിന്നീട് 3 മാസംവരെ ഒരു തുള്ളി ജലം പോലും കുടിക്കാതെ മരുഭൂമിയിലൂടെ സഞ്ചരിക്കാന്‍ അതിനു കഴിയും.. വെള്ളം അതിന്‍റെ പൂഞ്ഞയില്‍ അത് സൂക്ഷിക്കുന്നു..ഈ റമളാന്‍ എന്ന പുതു മഴത്തുള്ളികളും നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കാം ..റമളാന്‍ കഴിഞ്ഞു മറ്റൊരു 11 മാസം നമുക്ക് സഞ്ചരിക്കാനുണ്ട് ..ആ മാസങ്ങളില്‍ റമളാനില്‍ നിന്നും ഉള്‍കൊണ്ട ഹൃദയശുദ്ധിയും ഹൃദയവിശാലതയും ദയയും കരുണയും ക്ഷമയും ദാനശീലും ദീനാനുകമ്പയും ദൈവഭയവും നമുക്ക് കൂട്ടായിരിക്കട്ടെ

പ്രവാജകന്‍ (സ) പറഞ്ഞു റമളാന്‍ മാസം ആഗതമായാല്‍ സ്വോര്‍ഗത്തിന്റെ വാതില്‍ മലര്‍ക്കെതുറക്കപെടുന്നുനരകവാതില്‍ അടക്കപ്പെടുന്നു ..പിശാചിനെ ബന്ധിക്കുന്നു .. മാലാഗമാര്‍ ആകാശത്തുനിന്നും വിളിച്ചു പറയും ….നന്മ ആഗ്രഹിക്കുന്നവരെ മുന്നോട്ട് വരിക തിന്മ ആഗ്രഹിക്കുന്നവരെ പിന്നിലേക്ക്‌ പോകുക ..അതെ സ്വോര്‍ഗവാതില്‍ നന്മ ചെയ്യുന്നവര്‍ക്കായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു .അതിലൂടെ പ്രവേശിക്കുക .നരകവാതില്‍ അടക്കപെട്ടിരിക്കുന്നു അതു അടഞ്ഞു കിടന്നോട്ടെ ..അടച്ചിട്ട നരകവാതിലില്‍ എന്ത് പ്രതീക്ഷിച്ചാണ് പോയി ശക്ത്തമായി മുട്ടുന്നത് ? ചവിട്ടിത്തകര്‍ത്തു അകത്തു കടക്കാന്‍ ശ്രമിക്കുന്നത് ?…പിശാച് ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു

ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന പിശാചിനെ ചങ്ങല അഴിച്ചു തോളില്‍ കൈഇട്ടു കൂട്ട്കൂടുന്നതെന്തിനാണ് .?.പിശാചിനെ തോളിലേറ്റി എങ്ങോട്ടാണ് യാത്ര ?.പിശാച് അവിടെ കിടന്നോട്ടെ ..

…………………....റമളാന്‍ വമ്പിച്ച ഓഫരാണ് ഒരു വിശ്വാസിക്ക് നല്‍കുന്നത് പ്രവാചകന്‍ പറഞ്ഞു ഒരു നന്മക്കു 70 ഇരട്ടിയാണ് റമളാനില്‍ പ്രതിഫലം.. ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിനോ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിനോ ഒന്നെടുത്താല്‍ ഒന്നാണ് ഫ്രീ എങ്കില്‍ ..ഇവിടെ ഒന്നിന് 70 ഇരട്ടിയാണ് ഫ്രീ ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ ജിട്ടെക്സും പ്രതീക്ഷിചിരിക്കുന്നവരെ സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവലിനായി കാത്തിരിക്കുന്നവരെ അതിലെ ഓഫറുകളും ഫ്രീ കൂപ്പനുകളും പ്രതീക്ഷിചിരിക്കുന്നവരെ നിങ്ങള്‍ക്കിതാ പടച്ച തമ്പുരാന്‍റെ വമ്പിച്ച ഓഫര്‍ നന്മ എത്രത്തോളം വാരിക്കൂട്ടാന്‍ പറ്റുമോ അത്രത്തോളം വാങ്ങി കൂട്ടുക ..ഒരു നിര്‍ബന്ധ നമസ്കാരത്തിനു 70 നിര്‍ബന്ധ നമസ്കാരത്തിന്‍റെ കൂലി ഒരു ഐച്ചികനമസ്കാരത്തിനു (സുന്നത്ത്) ഒരു നിര്‍ബന്ധ നമസ്കാരത്തിന്‍റെ കൂലി.. ഇനിയും ഓഫറുകള്‍ പ്രവാചകന്‍ പറഞ്ഞു "വിശ്വാസത്തോടൊപ്പം പ്രതിഫലം ആഗ്രഹിച്ചു ആരെങ്കിലും റമദാന്‍ നോന്‍പ് അനുഷ്ടിച്ചാല്‍ അവരുടെ മുന്കഴിഞ്ഞ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും.. സ്വോര്‍ഗത്തില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു വാതിലുണ്ട് നോമ്പുകാരല്ലാതെ അതിലൂടെ പ്രവേശിക്കുകയില്ല .,,അതെ സ്വോര്‍ഗത്തില്‍ നോമ്പുകാര്‍ക്ക് മാത്രമായി ഒരു വാതില്‍ ...... " അള്ളാഹു പറഞ്ഞു "നോമ്പ് എനിക്കുള്ളതാണ് അതിന്‍റെ പ്രതിഫലവും ഞാന്‍ നല്‍കും അവന്‍ അന്നപാനീയങ്ങളും വികാര വിചാരങ്ങളും ഉപേക്ഷിച്ചത് എനിക്കുവേണ്ടിയാണ് ..തീര്‍ന്നില്ല അതില്‍ ഒരു രാത്രിയുണ്ട് ലൈലത്തുല്‍ ഖത്ര്‍ (നിര്‍ണ്ണയത്തിന്‍റെ രാത്രി ) എന്നാണ് ആ രാത്രിയുടെ പേര് 1000 മാസത്തേക്കാള്‍ സ്രേഷ്ട്ടമായ ഒരു രാത്രി ആ രാത്രി ആരാധനകളില്‍ ഒരാള്‍ ഏര്‍പെട്ടാല്‍ ആയിരം മാസം ആരാധന നടത്തിയതിന്‍റെ പ്രതിഫലം ലഭിക്കും ..... ................നോമ്പ് എന്ന് പറഞ്ഞാല്‍ പുലര്‍ച്ചമുതല്‍ വൈകീട്ട് വരെ ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ പട്ടിണി കിടക്കല്‍ മാത്രമല്ല അതാണ്‌ നോമ്പ് എന്ന് തെറ്റിദ്ധരിച്ച ആള്‍ക്കാരും ഉണ്ട് പ്രവാചകന്‍ (സ) പറഞ്ഞു "ആര് മോശമായ സംസാരങ്ങള്‍ ഉപേക്ഷിചില്ലയോ മോശമായ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടു നിന്നില്ലയോ നിങ്ങള്‍ പട്ടിണി കിടക്കുന്നത് കൊണ്ട് അല്ലാഹുവിനു യാതൊരു ആവശ്യവുമില്ല ; മറ്റൊന്ന് ;" എത്ര എത്ര നോമ്പുകാരാണ് വിശപ്പും ദാഹവും സഹിച്ചു എന്നതിലപ്പുറം ആ നോമ്പ്കൊണ്ട് അവര്‍ക്കൊന്നും കിട്ടിയില്ല .,. അതെ പട്ടിണി കിടക്കല്‍ മാത്രമല്ല നോമ്പ് അല്ലാഹു ഉദ്ധേശിക്കുന്നത് ഒരു മനുഷ്യനെ ഒരു മാസം കൊണ്ട് നന്മയില്‍ അധിഷ്ട്ടിതമായ ഒരു ജീവിതക്രമം ഉണ്ടാക്കിഎടുക്കാനുള്ള ഒരു ട്രൈനിംഗ് സമയം അതാണ്‌ നോമ്പ് എന്തൊക്കെയാണ് ഇസ്ലാം വിലക്കിയത് അതില്‍ നിന്നെല്ലാം വിട്ടുനിന്നുകൊണ്ട്.. എന്തൊക്കെയാണ് ഇസ്ലാം കല്‍പ്പിച്ചത് അതെല്ലാം അനുഷ്ടിച്ചു കൊണ്ട് നല്ലതുമാത്രം പറയുക .നാവിനു നോമ്പായി. നല്ലത് മാത്രം കാണുക കണ്ണിന്നു നോമ്പായി .നല്ലത് മാത്രം കേള്‍ക്കുക കാതിനു നോമ്പായി.. നല്ലത് മാത്രം ചിന്തിക്കുക ഹൃദയത്തിനു നോമ്പായി ..നന്മയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം നടക്കുക കാലിന്നു നോമ്പായി ..നല്ലത് മാത്രം പ്രവര്‍ത്തിക്കുക കൈക്ക് നോമ്പായി.. പ്രവാചകന്‍ എന്തെല്ലാമാണ് വിലക്കിയത് "പരദൂഷണം പറയരുതേ നിങ്ങളുടെ നോമ്പിന്‍റെ പ്രതിഫലം നഷ്ട്ടമാകും ,ആരെങ്കിലും നിങ്ങളുമായി വഴക്കിനു വരികയാണെങ്കില്‍ അവന്‍ പറഞ്ഞു കൊള്ളട്ടെ ഞാന്‍ നോമ്പുകാരനാണെന്ന് എന്നിട്ട് ഒഴിഞ്ഞു പോകുക ,,, വളരെ

വ്യക്തമാണ് കാര്യങ്ങള്‍ ഒരു മാസം സത്യശ്വാസി പുലര്‍ച്ചമുതല്‍ വൈകീട്ടുവരെ നല്ലതുമാത്രം പ്രവര്‍ത്തിച്ചു നല്ലതുമാത്രം ചിന്തിച്ചു.. ആരോടും വഴക്കില്ല .ഉടക്കില്ല .പകയില്ല .വിദ്വേഷമില്ല .പരദൂഷണമില്ല .പാരയില്ല ദൈവഭയമുള്ളവനായി. നന്മയില്‍ അധിഷ്ട്ടിതമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയുന്നവനായി .ഒരു വിശ്വാസിയെ ഒരു മാസം കൊണ്ട് വാര്‍ത്തെടുക്കല്‍ അതാണ്‌ ഇസ്ലാമിലെ നോമ്പ് .സഹജീവിയുടെ പട്ടിണി അറിയാന്‍ വേണ്ടി മാത്രമുള്ളതല്ല ഈ നോമ്പ് .അതാണ്‌ അല്ലാഹു പറഞ്ഞത് " സത്യവിശ്വാസികളെ നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി ,…. കിട്ടിയ അവസരം ഉപയോഗിക്കുക ..ഉറക്കത്തിന്റെയും ആലസ്യത്തിന്റെയും മാസമല്ല റമളാന്‍ കഴിയുന്നത്ര ആരാധനകളില്‍ മുഴുകുക ..സഹജീവികളോട് കരുണ കാണിക്കുക.. ഖുറാന്‍ വായനക്കൊപ്പം പഠനത്തിനും സമയം കണ്ടെത്തുക.. റമളാന്‍ എന്ന അറബി വാക്കിന്‍റെ അര്‍ത്ഥം കരിച്ചുകളയുക എന്നാണു അതെ വീടും പരിസരവും ചപ്പു ചവറുകളാല്‍

നിറയുന്പോള്‍ അതെല്ലാം അടിച്ചു വാരി തീയിലിട്ടു കത്തിച്ചുകളയും കരിച്ചുകളയും അതുപോലെ ചെയ്തുപോയ പാവങ്ങളെ മുഴുവന്‍ കരിച്ചുകളയാന്‍ ദൈവം കനിഞ്ഞുനല്‍കിയ മാസമാണ് റമളാന്‍ പാപങ്ങളുടെ ഭാണ്ടകെട്ടുകള്‍ അതിലേക്കു വലിച്ചെറിയൂ ..അതുവഴി മനസ്സും ശരീരവും ശുദ്ധമാക്കൂ.. നോമ്പുകാലത്ത് അലസ്സമ്മാരും മടിയമ്മാരുമായി ജീവിതം തള്ളിനീക്കുന്നവരെ ഇനിയൊരു അനുഗ്രഹത്തിന്‍റെ റമളാന്‍ നിങ്ങളിലേക്ക് കടന്നുവരുമെന്ന ഉറപ്പു ആരാണ് നിങ്ങള്‍ക്ക് നല്‍കിയത് ? റമളാന്‍ മാസത്തെ ആടംബരത്തിന്റെയും ദൂര്‍ത്തിന്റെയും കാലമാക്കുന്നവരെ ഈ സമ്പത്ത് ഇങ്ങനെ തന്നെ തുടര്‍ന്നും നിങ്ങളില്‍ നിലനില്‍ക്കുമെന്ന ഉറപ്പു നല്‍കിയത് ആരാണ് ? ആയുസ്സ് ഇനിയും ബാക്കിയുണ്ടെന്നുള്ള ഉറപ്പു എവിടെനിന്നാണ് നിങ്ങള്‍ക്ക് ലഭിച്ചത് ?

 

 

 

അന്‍സാരി M. മുല്ലക്കര


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment