Friday, August 19, 2011

[www.keralites.net] സ്‌പോണ്‍സറെയും ഇഴജന്തുക്കളെയും പേടിച്ച് 18 തൊഴിലാളികള്‍ വെയിലത്ത് ഷെഡില്‍ കഴിയുന്നു

 

Fun & Info @ Keralites.net

സ്‌പോണ്‍സറെയും ഇഴജന്തുക്കളെയും പേടിച്ച് 18 തൊഴിലാളികള്‍ വെയിലത്ത് ഷെഡില്‍ കഴിയുന്നു

(madhyamam news)Fun & Info @ Keralites.net
മുസന്ന: വെയിലില്‍ ചുട്ടുപഴുക്കുന്ന തകര മേല്‍ക്കൂര, ഒരുവശം പ്ലൈവുഡ് കൊണ്ട് മറച്ച ഷെഡ്, ഇവിടെ കാര്‍പെറ്റ് കഷണങ്ങളില്‍ അന്തിയുറങ്ങുന്ന പതിനെട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ക്രൂരമായി മര്‍ദ്ദിക്കുന്ന സ്‌പോണ്‍സറെ മാത്രം പേടിച്ചാല്‍ പോര. രാത്രി ഷെഡിലേക്ക് ഇഴഞ്ഞെത്തുന്ന വിഷപാമ്പുകളെയും ഇഴജന്തുക്കളെയും പേടിക്കണം.
മുസന്ന ഷിറസിലെ ഒരു നിര്‍മാണകമ്പനിയില്‍ ജോലി ചെയ്തിരുന്ന മലയാളികളടക്കമുള്ള ഈ തൊഴിലാളികളുടെ നരകജീവിതത്തിന്റെ കാഴ്ചകളാണിത്. ഇവരില്‍ ആറുപേര്‍ മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. തുടങ്ങിയിട്ട് രണ്ടുവര്‍ഷം പോലും തികഞ്ഞിട്ടില്ലാത്ത കമ്പനിയിലേക്ക് നാട്ടില്‍ അറുപതിനായിരവും, മുപ്പതിനായിരവുമൊക്കെ വിസക്ക് നല്‍കിയാണ് അടൂര്‍ സ്വദേശി സുല്‍ത്താന്‍ ബാവ, കണ്ണൂര്‍ സ്വദേശി ഷാജി, കൊല്ലം കുണ്ടറ സ്വദേശി ജ്യോതിലാല്‍, പാരിപള്ളി സ്വദേശി പ്രശാന്ത്, തിരുവനന്തപുരം പാറശ്ശാല സ്വദേശികളായ വര്‍ഗീസ്, സേവ്യര്‍, ആന്റണി എന്നിവരക്കമുള്ളവര്‍ ഇവിടെ എത്തിയത്.
കഴിഞ്ഞ അഞ്ചുമാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. വേതനം ചോദിച്ചതിന് രാത്രി രണ്ടിന് ആളുകളെയും കൂട്ടിവന്ന സ്‌പോണ്‍സര്‍ ഇവരെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് തൊഴിലാളികള്‍ പറയുന്നു. സഹികെട്ട് ഇവര്‍ ഈമാസം ഒന്നിന് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. കേസ് ഇപ്പോള്‍ ബര്‍ഖയിലെ ലേബര്‍വകുപ്പിന്റെ പരിഗണനയിലാണ്. ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും കൈയടക്കി വച്ചിരിക്കുന്ന സ്‌പോണ്‍സര്‍ ഇവരെ സഹായിക്കാന്‍ രംഗത്തുവന്ന ഒമാനിയെയും ഭീഷണിപ്പെടുത്തുകയാണ്. ഇവര്‍ താമസിക്കുന്ന ഷെഡിലേക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന ഒമാന്‍ സ്വദേശിയോട് സഹായങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടെങ്കിലും മനുഷ്യത്വത്തിന്റെ പേരില്‍ താന്‍ നല്‍കുന്ന സഹായം തുടരുമെന്ന് സ്വദേശി നിലപാടെടുത്തത് തൊഴിലാളികള്‍ക്ക് ആശ്വാസമായി.
ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ അടുത്തിടെ എംബസിയില്‍ നിന്ന് ഭക്ഷണത്തിനായി നല്‍കിയ തുക മാത്രമാണ് ഇവരുടെ കൈയിലുള്ളത്. വീണ്ടും എംബസിയിലേക്കും ലേബര്‍വകുപ്പിലേക്കും യാത്രചെയ്യാന്‍ പോലും പണമില്ല. ജോലിക്കിറങ്ങാതായപ്പോള്‍ താമസിക്കുന്ന ഷെഡില്‍ നിന്ന് ഇവര്‍ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സ്‌പോണ്‍സര്‍ എടുത്തുമാറ്റി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അവ തിരിച്ചുകിട്ടി.
ഇനി കേസില്‍ വിധി വരുന്നത് വരെ ഇവര്‍ക്ക് ഭക്ഷണവും സൗകര്യവുമില്ലാതെ ഇവര്‍ക്ക് ഈ ഷെഡില്‍ കിടക്കേണ്ടി വരും. ഇവരുടെ അവസ്ഥകള്‍ അറിയാവുന്ന ചില സുഹൃത്തുക്കള്‍ മാത്രമാണ് ഇപ്പോള്‍ സഹായത്തിനെത്തുന്നത്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment