Saturday, August 20, 2011

[www.keralites.net] ഹിന്ദുസ്‌ഥാനി സംഗീതം പഠിച്ച ആളായിട്ടു പോലും ഗായത്രിയെ വിളിച്ച്‌ പാടിക്കുന്നില്ല

 

ഗായത്രിക്ക്‌ അസൂയാമാനിയ?

Fun & Info @ Keralites.net

ഗായിക ഗായത്രിക്ക്‌ അസൂയാ മാനിയയാണെന്ന്‌ സുപ്രസിദ്ധ നിരൂപകന്‍ ടി.പി. ശാസ്‌തമംഗലം. ശ്രേയാ ഘോഷാലിനെതിരേയുള്ള ഗായത്രിയുടെ പരാമര്‍ശമാണ്‌ ശാസ്‌തമംഗലത്തിന്റെ ആരോപണത്തിനു കാരണം. ബോളിവുഡ്‌ ഗായികമാരെ മലയാള സിനിമാ ആവശ്യമില്ലാതെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു ഗായത്രി പറഞ്ഞിരുന്നത്‌. ശ്രേയാ ഘോഷാലിന്‌ അവര്‍ അര്‍ഹിക്കുന്നതിലധികം പരിഗണന മലയാള സിനിമ നല്‍കുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. 'ബോളിവുഡിലെ പാട്ടുകാരോട്‌ നമ്മളെന്തിനാണ്‌ അന്ധമായ ആരാധന കാട്ടുന്നത്‌? ശ്രേയാഘോഷാലിനെ പോലെയുള്ളവര്‍ക്ക്‌ അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം നല്‍കുന്നതായി തോന്നുന്നു. ബോളിവുഡിനോട്‌ നമ്മള്‍ കാട്ടുന്ന ഈ പരിഗണന അവര്‍ക്ക്‌ തിരിച്ചിങ്ങോട്ടില്ലല്ലോ? ഇങ്ങനെ പോകുന്നു ഗായത്രിയുടെ വിലയിരുത്തലുകള്‍.

സിനിമാ മംഗളത്തില്‍ എഴുതുന്ന പ്രതിവാര ചലച്ചിത്ര ഗാനനിരൂപണ പംക്‌തിയായ 'ഗാനദര്‍പ്പണ'ത്തിലാണ്‌ ടി.പി. ശാസ്‌തമംഗലം ഇതിനെതിരേ ആഞ്ഞടിച്ചത്‌. മലയാള ദേശത്തു മാത്രം കഷ്‌ടിച്ച്‌ അറിയപ്പെടുന്ന ഒരു ഗായികയുടെ അസൂയയെന്നാണ്‌ ശാസ്‌തമംഗലം ഗായത്രിയുടെ അഭിപ്രായത്തോടു പ്രതികരിച്ചത്‌. മലയാളത്തില്‍ മാത്രമല്ല ശ്രേയ പാടുന്നത്‌. ഭാരതത്തിലെ മിക്ക ഭാഷകളിലും അവര്‍ നിരന്തരം പാടുന്നു. ഇതിനകം നാലു തവണ ദേശീയ പുരസ്‌കാരം നേടിയ ഗായികയാണ്‌ അവര്‍. മലയാളത്തിലായാലും മറ്റു ഭാഷകളിലായാലും ശ്രേയ കൂടുതല്‍ അവസരങ്ങള്‍ നേടുന്നതും അതുകൊണ്ടുതന്നെയാണ്‌.- ശാസ്‌തമംഗലം പറയുന്നു.

മലയാളത്തില്‍ ശ്രേയ ഘോഷാല്‍ പാടിയ ഗാനങ്ങള്‍ ഒരു മലയാളി പാടിയതല്ലെന്ന്‌ ആരെങ്കിലും പറയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അര്‍ഹിക്കുന്ന അംഗീകാരങ്ങളും പുരസ്‌കാരവുമാണ്‌ ശ്രേയ നേടിയിട്ടുള്ളതെന്നും തന്റെ നിരുപണ പംക്‌തിയില്‍ അദ്ദേഹം സമര്‍ഥിക്കുന്നു.

ഗായത്രി മികച്ച ഗായികയാണെങ്കിലും അവര്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നും ശാസ്‌തമംഗലം പറയുന്നു. അതില്‍നിന്നുണ്ടായ കൊതിക്കെറുവാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ചില പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും അവ ജനപ്രീതി നേടാത്തത്‌ ഗായത്രിക്ക്‌ തിരിച്ചടിയാണ്‌. സ്വന്തം പരാജയം മൂടിവയ്‌ക്കാന്‍ മറ്റുള്ളവരെ പഴി പറയുന്നതെന്തിന്‌? ഹിന്ദുസ്‌ഥാനി സംഗീതം പഠിച്ച ആളായിട്ടു പോലും ഹിന്ദിക്കാര്‍ ഗായത്രിയെ വിളിച്ച്‌ പാടിക്കുന്നില്ല. ആ കൊതിക്കെറുവാണ്‌ ബോളിവുഡിലെ പാട്ടുകാരെ മൊത്തമായും ശ്രേയാ ഘോഷാലിനെ വ്യക്‌തിപരമായും കടന്നാക്രമിക്കാന്‍ നമ്മുടെ ഗായികയെ പ്രേരിപ്പിച്ചത്‌.- ഗാനദര്‍പ്പണത്തില്‍ ശാസ്‌തമംഗലം കടന്നാക്രമിക്കുന്നു. എന്നാല്‍ തനിക്ക്‌ അസൂയയില്ലെന്നും ശ്രേയയുടെ ആരാധികയാണെന്നുമായിരുന്നു ഇതിനോട്‌ ഗായത്രിയുടെ മറുപടി. ദേശീയ തലത്തില്‍ ഗാനരംഗത്ത്‌ കൂടുതല്‍ പുരസ്‌കാരം നേടിയിട്ടുള്ളത്‌ മലയാളികളായിട്ടും ബോളിവുഡ്‌ മലയാളികള്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതിനാലാണ്‌ താന്‍ ഇങ്ങനെ പറഞ്ഞതെന്നും ഗായത്രി പറഞ്ഞു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A good idea is checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment