Thursday, August 4, 2011

[www.keralites.net] സ്‌പാര്‍ക്ക് പ്ലഗ്ഗുകള്‍ക്ക് പകരം ഇനി ലേസര്‍

 

സ്‌പാര്‍ക്ക് പ്ലഗ്ഗുകള്‍ക്ക് പകരം ഇനി ലേസര്‍ 
 

ടോക്യോ: 150 വര്‍ഷത്തിലേറെയായി എന്‍ജിനുകളില്‍ ഇന്ധനത്തിന്റെ ജ്വലനം സാധ്യമാക്കുന്ന സ്പാര്‍ക് പ്ലഗ്ഗുകള്‍ വൈകാതെ വാഹന ലോകത്തുനിന്ന് അപ്രത്യക്ഷമായേക്കും. സ്പാര്‍ക് പ്ലഗ്ഗുകള്‍ക്ക് പകരം ലേസര്‍ ഉപയോഗിച്ച് ആന്തരദഹന എന്‍ജിനുകളില്‍ ഇന്ധനം ജ്വലിപ്പിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ലേസര്‍ ഉപയോഗിക്കുന്നതുവഴി എന്‍ജിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ലേസര്‍ സ്പാര്‍ക് ജ്വലന സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.



1850 മുതല്‍ കാറുകളും ബൈക്കുകളും ട്രക്കുകളും അടക്കം ലോകമെമ്പാടുമുള്ള വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കാന്‍ സഹായിക്കുന്നത് സ്പാര്‍ക് പ്ലഗ്ഗുകളാണ്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി സ്പാര്‍ക്ക് ഉപയോഗിച്ച് എന്‍ജിന്‍ സിലിണ്ടറിനുള്ളില്‍വച്ച് ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം കത്തിക്കുകയാണ് സ്പാര്‍ക്ക് പ്ലഗ്ഗുകള്‍ ചെയ്യുന്നത്. ഇതിന്റെ ഫലമായി ഉണ്ടാവുന്ന ചെറുസ്‌ഫോടനത്തിന്റെ ശക്തിയിലാണ് പിസ്റ്റണുകള്‍ ചലിക്കുന്നതും ചക്രങ്ങളെ എന്‍ജിന്‍ കറക്കുന്നതും.



സ്പാര്‍ക്ക് പ്ലഗ്ഗ് ഉണ്ടാക്കുന്ന തീപ്പൊരികള്‍ക്ക് ഇന്ധനത്തെ ജ്വലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇന്ധനത്തെ വളരെ വേഗത്തില്‍ പൂര്‍ണ്ണമായി ജ്വലിപ്പിക്കാന്‍ ലേസറിന് കഴിയുമെന്ന് അവര്‍ കണ്ടെത്തി. ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതത്തിന്റെ മധ്യഭാഗത്തുതന്നെ ജ്വലനമുണ്ടാക്കാന്‍ ലേസറിന് കഴിയും. മില്ലി സെക്കന്‍ഡുകള്‍കൊണ്ട് സ്പാര്‍ക്ക് പ്ലഗ്ഗുകള്‍ ചെയ്യുന്നത് നാനോ സെക്കന്‍ഡുകള്‍കൊണ്ട് ചെയ്യാന്‍ ലേസറിന് കഴിയുമത്രെ.



പ്രതികൂല കാലാവസ്ഥ അടക്കമുള്ളവ മൂലം വാഹനം സ്റ്റാര്‍ട്ടാകാത്തത് ഒഴിവാക്കാന്‍ ലേസര്‍ സംവിധാനത്തിന് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. നൈട്രജന്‍ ഓക്‌സൈഡുകള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനാല്‍ എന്‍ജിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുകയും മലിനീകരണം കുറയുകയും ചെയ്യും. കുറഞ്ഞ ചിലവില്‍ ലേസര്‍ ജ്വലന സംവിധാനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാമെന്നും ജപ്പാന്‍, റൊമേനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ സംഘം അഭിപ്രായപ്പെടുന്നു
www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment