Friday, August 5, 2011

[www.keralites.net] വൈദ്യുത കാറുകളുമായി ബി.എം.ഡബ്ല്യൂ - ഐ

 

വൈദ്യുത കാറുകളുമായി ബി.എം.ഡബ്ല്യൂ - ഐ 
 

 



ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ വൈദ്യുത കാര്‍ മേഖലയില്‍ ചുവടുറപ്പിക്കുന്നു. ബി.എം.ഡബ്ല്യൂ ഐ എന്ന ഇലക്ട്രിക് മോട്ടോറിങ് ഡിവിഷനാവും വൈദ്യുത കാറുകളുടെ ഗവേഷണവും വികസനവും നിര്‍മ്മാണവും നടത്തുക. ആദ്യം വിപണിയിലെത്തുന്ന ഐ 3, ഐ 8 കാറുകളുടെ മാതൃകകള്‍ ബി.എം.ഡബ്ല്യൂ ഐ ഫ്രാങ്ക്ഫര്‍ട്ടില്‍ അവതരിപ്പിച്ചു. ഓള്‍ ഇലക്ട്രിക് ചെറുകാറാണ് ഐ 3, ശക്തമായ മൂന്നു സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച വൈദ്യുത സ്‌പോര്‍ട്‌സ് കാറാണ് ഐ 8.



ഭാരം കുറയ്ക്കാനായി ഭാരം കുറഞ്ഞ അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നിവ ഉപയോഗിച്ചാണ് രണ്ടു വൈദ്യുത കാറുകളും നിര്‍മ്മിച്ചിരിക്കുന്നത്. ചെറു സിറ്റി കാറായ ഐ 3 2013 ല്‍ നിരത്തിലിറങ്ങും. ഒറ്റചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെറുകാറിന് കഴിയും. ഫ്ലോറിന് അടിയിലാവും ബാറ്ററിയുടെയും വൈദ്യുത മോട്ടോറിന്റെയും സ്ഥാനം. ഉള്‍വശത്ത് പരമാവധി സ്ഥലസൗകര്യം ലഭ്യമാക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. നാലു സീറ്റുകളുള്ള ഐ 3 യില്‍ 200 ലിറ്റര്‍ ലഗേജ് സ്‌പെയ്‌സുമുണ്ട്.

കൂടുതല്‍ എയ്‌റോ ഡൈനാമിക്കും വലുതെങ്കിലും സ്ഥലസൗകര്യം കുറഞ്ഞതുമാണ് ഐ 8. ശക്തികൂടിയ എന്‍ജിന്‍ ആയതിനാല്‍ ഒരുതവണ ചാര്‍ജ്ജു ചെയ്താല്‍ 35 കിലോമീറ്റര്‍ മാത്രമെ എ 8 ന് സഞ്ചരിക്കാന്‍ കഴിയൂ. 2014 ല്‍ വൈദ്യുത സ്‌പോര്‍ട്‌സ് കാര്‍ നിരത്തിലിറക്കാനാണ് ബി.എം.ഡബ്ല്യൂ ഐ ലക്ഷ്യമിടുന്നത്. വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്ന ജര്‍മ്മനിയിലെ പ്ലാന്റില്‍ 800 പേരെ പുതുതായി ഉടന്‍ നിയമിക്കും. കാര്‍ നിര്‍മ്മാണത്തിന് ഉരുക്ക് ഉപയോഗിക്കാത്തതിനാല്‍ ബി.എം.ഡബ്ല്യൂ ഐ പ്ലാന്റുകളില്‍ വെല്‍ഡിങ്, പെയിന്റിങ് എന്നിവ ഉണ്ടാകില്ല.

 

വൈദ്യുത കാറുകളുടെ എത്ര യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുമെന്ന് ബി.എം.ഡബ്ല്യൂ ഐ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വൈദ്യുത കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ഉണ്ടാവുമെന്നാണ് ബി.എം.ഡബ്ല്യൂ പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ വൈദ്യുത കാര്‍ മോഡലുകള്‍ അവതരിപ്പിക്കാനാണ് ബി.എം.ഡബ്ല്യൂ ഐയുടെ പദ്ധതി. ഇന്ധനക്ഷമമായ ഡീസല്‍ കണ്‍സപ്റ്റ് കാറായ വിഷന്‍ എഫിഷ്യന്റ് ഡൈനമിക്അടുത്തിടെ ബി.എം.ഡബ്ല്യൂ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment