Tuesday, August 2, 2011

[www.keralites.net] ആനക്കൊമ്പ് കൈമാറണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന്റെ കത്ത്

 

മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു പിടിച്ച ആനക്കൊമ്പ് കൈമാറണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന്റെ കത്ത്

Fun & Info @ Keralites.net

മലപ്പുറം: ആദായനികുതി വകുപ്പ് റെയ്ഡില്‍ നടന്‍ മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍നിന്ന് കണ്ടെടുത്ത ആനക്കൊമ്പുകള്‍ തുടരന്വേഷണത്തിനായി കൈമാറണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ആദായനികുതി വകുപ്പിന് കത്ത് നല്‍കി. എറണാകുളം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ എസ്. ഉണ്ണികൃഷ്ണനാണ് കത്ത് നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ആനക്കൊമ്പ് വനംവകുപ്പിന് കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അഡീ. പി.സി.സി.എഫ് രാജരാജ വര്‍മ അറിയിച്ചു.  മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമേ വനംവകുപ്പിന്റെ മുമ്പിലുള്ളു.

 റെയ്ഡില്‍ ആനക്കൊമ്പ് പിടിച്ചതായി സ്ഥിരീകരിച്ചാല്‍ മോഹന്‍ലാലിനോട് അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടും.

 ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് നിയമതടസ്സമില്ല.

2003ലാണ് ഒടുവില്‍ ആനക്കൊമ്പിന് വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മോഹന്‍ലാലിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ വന്യജീവി നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് രാജരാജ വര്‍മ വ്യക്തമാക്കി.

മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റെയ്ഞ്ചിന്റെ പരിധിയില്‍പ്പെടുന്ന മേഖലയില്‍നിന്നാണ് ആനക്കൊമ്പ് പിടിച്ചത്. എന്നാല്‍, മലയാറ്റൂര്‍ ഡിവിഷന്‍ അധികൃതര്‍ വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

Peoples comment

·                     Appol "ownership certificate" kodukkan venty ayirunnu kathezhuthan ithrayum vaikiyathu.Suhruthaya vanam manthry ithinakam certificate koduthittuntakum. Anakombu Lalinte veettil udane thirikeyethum.

·                      

·                     ആനക്കൊമ്പ് മരക്കൊമ്പ് ആവാതെ നോക്കണേ ഫോരസ്റ്റ്കാരെ... നേരത്തെ ഏതോ ഒരു കേസില്‍ ചന്ദനതൈലം പച്ചവേള്ളമയതും ബ്രൌന്സുഗര്‍  പാല്‍പ്പൊടി ആയതുമൊക്കെയുള്ള ചരിത്രം ദൈവത്തിന്ടെ സ്വന്തം നാടായ കേരളത്തില്തന്നെയുണ്ട്

 

 

·                     ഇവിടെയാണ്‌ ജനം പ്രതികരിക്കേണ്ടത് അല്ലാതെ എല്ലാത്തിനും രാഷ്ട്രീയമായി പ്രതികരിക്കുകയല്ല വേണ്ടത് ...ജനങ്ങള്‍ക്ക്‌ എല്ലാവര്ക്കും നിയമം ഒരുപോലെയാവണം.......... (അത് നടക്കില്ല എന്ന് അ ജനത്തിനു അറിയാം എങ്കിലും .! അതിനു വേണ്ടി പരിശ്രമിക്കുക .......

 


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment