Monday, August 22, 2011

[www.keralites.net] രഞ്ജിനി ഹരിദാസിന് ഒരു മറുപടി

 

നാട്ടിലെ ഒരു പരിപാടിയുടെ,ഉദാഹരണത്തിന്,അമ്പല കമ്മിറ്റി,പള്ളി പെരുന്നാള് അങ്ങനെ- മൈക്ക് അനൌന്സ്ര്‍

ചെയ്യുന്ന ജോലി തന്നെയല്ലേ ഈ രഞ്ജിനിയും ചെയുനത്‌? പ്രത്യക്ഷത്തിലും,പരോക്ഷമായും,തത്വത്തിലും,പ്രയോഗത്തിലും ,

announcer തന്നെ,അത് ചാനലുകളില്‍ ചെയുന്നു എന്നത് മാത്രം ആണിവിടെ വ്യത്യാസം.

നാട്ടിലെ കുടിയനായ ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു, ബൈജു ആണ് ഞങ്ങള്ക് ഈ നാട്ടില്‍ ഒരു identity ഉണ്ടാക്കി തന്നതെന്ന്.

അതുപോലെ എന്തൊക്കെയോ

ഈ മൈക്ക് അനൌന്സര്‍ ആയ മേല്പറഞ്ഞ സ്ത്രീയും സ്വയം ധരിച്ചു വച്ചിരിക്കുന്നു.



ആ മാന്യ ദേഹത്തിന്റെ പ്രസന്റേഷന്‍ ഒരു അകാടെമി അവാര്‍ഡിന് നിര്‍ദേശിക്കാന്‍ കേരള സര്കാരിനോട് നിര്‍ദേശിക്കാം..മൈക്ക് അനൌന്സര്‍,ആ പണി ചെയ്‌താല്‍ മതിയല്ലോ, സംഘാടക ആകാനോ,വിധി കര്‍ത്താവ്‌ ആകാനോ ശ്രമിക്കരുത്,എങ്കില്‍ വിധികര്‍ത്താക്കളുടെ ആവശ്യം എന്തിനാ അന്നൌന്സര്‍ പോരെ? എന്നാ ജഗതിയുടെ നിര്‍ദേശത്തോട്, ചോദ്യത്തോട് .പരിപൂര്‍ണമായും യോചിക്കുന്നു..

പിന്നെ അതവതരിപ്പിച്ച രീതി..അദ്ദേഹത്തിന്റെ തനതായ രീത്യിയില്‍ അവതരിപ്പിച്ചു എന്നേയുള്ളു...അത് പറഞ്ഞ കാര്യവും സാഹചര്യവും വച്ച് നീതീകരിക്കപെടാം.അല്ല അതില്‍ ഒട്ടുംതന്നെ തെറ്റില്ല എന്നെനിക് തോന്നുന്നു..കാരണം.


കോടിക്കണക്കിനു വരുന്ന മലയാളികളെ,ഒരുപാട് സാഹിത്യ സമൃധമായ് മലയാള ഭാഷയെ തന്നെ ഇങ്ങനെ ക്രൂരമായി പീഡിപ്പിക്കുന്ന,കൊല്ലുന്ന,അവരുടെ തന്നെ ഭാഷണത്തില്‍: 'rape ചെയ്യുന്ന' , ഈ അന്നൌന്സിര്‍,ഇങ്ങനെ തന്നെ മലയാളം പറഞ്ഞാലേ ശരിയാകൂ..എന്ന ധാരണ പലരിലും ഉണ്ടാകുകയാനെന്നതില്‍ സംശയം ഇല്ല...ഒരു പുതു ജനകീയ(?) വൈകൃത മലയാള ഭാഷണ രീതി തന്നെ ഇവര്‍ ഉണ്ടാകിയെടുക്കുന്നു.അത് ആവശ്യം ആണോ ?നല്ലതാണോ എന്നൊക്കെ നാമ്മല്‍ ചര്‍ച്ച ചെയ്തു,അല്ലെങ്ങില്‍ സ്വയം തീരുമാനിക്കണം.അതിനോടുള്ള എന്റെ വ്യക്തിപരമായ് അഭിപ്രായം: "അരോചകം" എന്ന് തന്നെയാണ്.ഒരു ഭാഷ അതിന്റെ രീതിയില്‍ തന്നെ,അല്ലെങ്ങില്‍ പൊതുവില്‍ അംഗീകരിച്ച രീതിയില്‍ തന്നെ പ്രയോഗിക്കുമ്പോള്‍ അല്ലെ അതിനു,സൌന്ദര്യവും,ഭംഗിയും,ഈണവും,ലാളിത്യവും ഒക്കെ ഉണ്ടാകൂ?അതല്ലേ ഈ ലോകത്തിലുള്ള ഏത് ഭാഷയുടെയും ഒരു "സൌന്ദര്യത്മകമായ" വശം?

കപട ഇമാജിനെ ഭയക്കുന്ന പലര്ക്കും ഇതിനെക്കുറിച്ച് അറിയാമെനിരിക്കിലും...അത് പറയാത്തത്...പലതിനെയും ഭയന്നാണ്,നഷ്ടപെടുമെന്നോര്തിട്ടാണ്.ജഗതി അതിനു വിരുദ്ധമായി ധൈര്യവും,തന്റേടവും കാണിച്ചു..ശ്ലാഖനീയം തന്നെ....

ഇവിടെ ശ്രീ ശങ്കര പിള്ള സാറിന്റെ കഷണ്ടി എന്ന കവിത ഓര്മവരുന്നു

കൂട്ടുകാര,ഭീരുതം മൂലം ഒരിക്കലും ഒരു പട്ടിയും കുറയ്കാതിരിക്കില്ല..

ഇതാ കാലന്‍, ഇതാ ജാരന്‍, ഇതാ കശ്മലന്‍, ഇതാ ബോറന്‍,

ഇതാ പിരിവികാരോ,വിരുന്നുകാരോ വരുന്നെന്നു പട്ടി തന്റെ ദര്‍ശനം

അപ്പാടെ വിളിച്ചു പറയുന്നു...

ഒരു ദൈവത്തിന്റെയും വാഹനം അല്ലാത്തവന്‍..

സുഹൃത്തേ, പറയേണ്ടത് പറയാതെ, ഒരു പട്ടി പോലും

ആകാതെ, വാല് പോലും ഇല്ലാതെ നമ്മള്‍ ഈ സൌധങ്ങളില്‍ ചീഞ്ഞു നാറുന്നു...."


ജഗതി അങ്ങനെ ആകാന്‍ തീരുമാനിച്ചിട്ടില്ല എന്ന് മനസിലാകുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു..


--
Joe, The Knight Templar

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment