Tuesday, August 9, 2011

[www.keralites.net] നിധി-വിവരം പരസ്യമാക്കിയതില്‍ ദേവന്‌ അതൃപ്‌തിയുണ്ട്‌

 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി രഹസ്യമായി സൂക്ഷിക്കേണ്ടത്‌: ദേവപ്രശ്‌നം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി രഹസ്യമായി സൂക്ഷിക്കണമെന്ന്‌ താംബൂല ദേവപ്രശ്‌നം. വിവരം പരസ്യമാക്കിയതില്‍ ദേവന്‌ അതൃപ്‌തിയുണ്ട്‌ . ധനശേഖരം ഒരുകാലത്തും ക്ഷേത്രത്തില്‍ നിന്ന്‌ നഷ്‌ടപ്പെടില്ല. ശ്രീപത്മനാഭന്റെ സ്വത്ത്‌ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നും ദേവപ്രശ്‌നത്തില്‍ നിര്‍ദ്ദേശിച്ചു.

നിലവറകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഷ്‌ടമംഗലദേവപ്രശ്‌നം ഇന്നലെ രാവിലെയാണ്‌ ക്ഷേത്രത്തിലെ നാടകശാലയില്‍ തുടങ്ങിയത്‌. മധൂര്‍രംഗഭട്ടിന്റെ നേതൃത്വത്തില്‍ അഞ്ചു ജ്യോതിഷപണ്ഡിതരാണു മൂന്നുദിവസം നീളുന്ന ദേവപ്രശ്‌നം നടത്തുന്നത്‌. സംശയനിവൃത്തിക്കായി ഭക്‌തര്‍ക്കും പങ്കെടുക്കാം.

ക്ഷേത്രത്തില്‍ അടുത്തകാലത്തെങ്ങും അഷ്‌ടമംഗലദേവപ്രശ്‌നം നടത്തിയിട്ടില്ല. ക്ഷേത്രനടത്തിപ്പില്‍ രാജകുടുംബാംഗങ്ങള്‍ക്കു വീഴ്‌ച വന്നിട്ടുണ്ടോ, കോടതിവിധിയുടെ അടിസ്‌ഥാനത്തില്‍ നിലവറകള്‍ തുറന്നതിന്റെ പേരില്‍ പരിഹാരക്രിയ ആവശ്യമാണോ, ക്ഷേത്രത്തില്‍ കാമറയും സായുധസുരക്ഷയും ഏര്‍പ്പെടുത്തിയതില്‍ അഹിതമുണ്ടോ, പരിശോധനാ സംഘാംഗത്തിന്റെ കാല്‍ മുറിഞ്ഞു ക്ഷേത്രത്തില്‍ രക്‌തം വീണതിനു പരിഹാരക്രിയ ചെയ്യേണ്ടതുണ്ടോ എന്നിങ്ങനെ പ്രധാനമായും നാലു പ്രശ്‌നങ്ങളാണ്‌ ഇന്ന്‌ ഉന്നയിക്കപ്പെടുന്നത്‌.

ഉച്ചപൂജാവേളയില്‍ ദേവപ്രശ്‌നം നിര്‍ത്തിവയ്‌ക്കും. പ്രശ്‌നത്തില്‍ കാണുന്നതെല്ലാം വൈകിട്ടു പരസ്യപ്പെടുത്താന്‍ രാജകുടുംബാംഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

 

 

പരമ്പരാഗതമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ കുറവ്‌ കണ്ടെത്തിയതിനാല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ അനര്‍ഥങ്ങളും ദുര്‍നിമിത്തങ്ങളും ഉണ്ടാകുമെന്ന്‌ അഷ്‌ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു.

ആപത്തും ദുര്‍ഗതിയും ഉടന്‍തന്നെ ഉണ്ടാകുമെന്നും ഭഗവാന്റെ അതൃപ്‌തി മാറുന്നതിന്‌ അടിയന്തരമായി പ്രത്യേക പൂജകള്‍ നടത്തണമെന്നും ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിലോ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കോ മരണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ പ്രശ്‌നത്തില്‍ തെളിഞ്ഞത്‌ ആശങ്ക പരത്തിയിട്ടുണ്ട്‌.

മഹാമൃത്യുഞ്‌ജയഹോമം, ഗണപതിഹോമം, ഭഗവതിസേവ, വിശേഷാല്‍ പൂജകള്‍ എന്നിവ പരിഹാരമായി ദേവജ്‌ഞന്‍മാര്‍ നിര്‍ദേശിച്ചു. ഇന്നലെ കാസര്‍കോട്‌ മധൂര്‍ നാരായണ രംഗഭട്ടിന്റെ നേതൃത്വത്തിലാണ്‌ അഷ്‌ടമംഗല ദേവപ്രശ്‌നം നടന്നത്‌. രാശി പൂജയില്‍ വൃശ്‌ചിക രാശിയിലാണ്‌ സ്വര്‍ണാരൂഡം പതിഞ്ഞത്‌. ഇത്‌ വിഷരാശിയാണെന്ന്‌ ദേവജ്‌ഞന്‍മാര്‍ അഭിപ്രായപ്പെട്ടു.

ദേവന്റെ ചൈതന്യത്തിന്‌ കുറവുണ്ടായിട്ടില്ല. പക്ഷേ, മൗഡ്യം നിലനില്‍ക്കുന്നുണ്ട്‌. ശ്രീപത്മനാഭസ്വാമിയുടെ അനുഗ്രഹത്തില്‍ പോരായ്‌മകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ആറ്‌ ആരൂഡംവച്ചാണ്‌ ദേവന്റെ ഹിതം പരിശോധിച്ചത്‌.

ഇതില്‍ നാല്‌ ആരൂഡങ്ങള്‍ അനുകൂലമായിരുന്നുവെങ്കിലും രണ്ട്‌ ആരൂഡങ്ങളില്‍ മാത്രമായിരുന്നു വ്യാഴത്തിന്റെ സാന്നിധ്യമുണ്ടായിരുന്നത്‌. സ്വര്‍ണാരൂഡത്തില്‍ സ്വര്‍ണത്തിന്റെ നില ഭൂഗര്‍ഭത്തില്‍ മലര്‍ന്ന്‌ കിടക്കുന്ന നിലയിലാണ്‌ കണ്ടതെന്ന്‌ പ്രധാന ദേവജ്‌ഞന്‍ മധൂര്‍ നാരായണ രംഗഭട്ട്‌ പറഞ്ഞു.

ശ്രീപത്മനാഭസ്വാമിക്കുമുന്‍പ്‌ പ്രതിഷ്‌ഠ നടത്തിയ വിഗ്രഹങ്ങളോട്‌ അവജ്‌ഞയും അവഗണനയും കാട്ടിയതായി പ്രശ്‌നത്തില്‍ തെളിഞ്ഞു. തിരുവമ്പാടി കൃഷ്‌ണന്‍, മറ്റ്‌ ക്ഷേത്രവുമായി ബന്ധമുള്ള മറ്റ്‌ ദേവപ്രതിഷ്‌ഠകളെക്കുറിച്ചും പരാമര്‍ശമുണ്ടായി. ഇതില്‍ വില്ല്വമംഗലം ക്ഷേത്രത്തില്‍ കാലങ്ങളായി നിത്യപൂജ മുടങ്ങിക്കിടക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളുമായി അടുത്തബന്ധമാണ്‌ വില്ല്വമംഗലത്തുള്ളത്‌.

ക്ഷേത്രത്തില്‍ കണ്ട അജ്‌ഞാത ദേവി സാന്നിധ്യം ആരുടെതാണെന്ന്‌ വരുംദിവസങ്ങളില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന്‌ ജ്യോതിഷികള്‍ അഭിപ്രായപ്പെട്ടു.

മൂലസ്‌ഥാനമായി കണക്കാക്കേണ്ട ചില ദേവസ്‌ഥാനങ്ങളുടെ സാന്നിധ്യവും ദര്‍ശിക്കുന്നുണ്ട്‌. ഇവയോടുളള അവഗണനയാണ്‌ ഇപ്പോഴുളള അരിഷ്‌ടതകള്‍ക്ക്‌ പ്രധാനകാരണമെന്ന്‌ അവര്‍ പറഞ്ഞു.

രാശിപൂജ കുലശേഖര മണ്ഡപത്തില്‍വച്ചായിരുന്നു. ഉച്ചയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. രാശി കണ്ടെത്താനുളള നിയോഗം ആന്‌ധ്ര ബാലനായ ചിതുര്‍വേതല വെങ്കിട നരസിംഹ മണികണ്‌ഠ കാശിപനായിരുന്നു (എട്ട്‌ വയസ്‌). നാടകശാലയില്‍ വച്ചായിരുന്നു ദേവപ്രശ്‌നത്തിന്റെ വ്യാഖ്യാനം നടന്നത്‌. ഇന്ന്‌ ഒന്‍പതിന്‌ വീണ്ടും ദേവപ്രശ്‌നം ആരംഭിക്കും.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment