Sunday, January 23, 2011

[www.keralites.net] ചേരുന്ന വസ്ത്രം



ചേരുന്ന വസ്ത്രം

cherunna.jpg

ആകര്‍ഷിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. ഫാഷന്റെ മര്‍മ്മം അതാണ്. ഏറ്റവും നല്ല ബ്രാന്‍ഡ് ധരിച്ചതുകൊണ്ടുമാത്രം ഫാഷനബിളാവില്ല. ചേരുന്ന വസ്ത്രങ്ങളണിയാനും അതിനൊത്ത ആക്‌സസറീസ് ഉപയോഗിക്കാനും ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ല വഴി. ധരിക്കാനുള്ള സുഖവും അതുപോലെ പ്രധാനമാണ്. സ്വന്തം വാസനകളെ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് ആദ്യത്തെ പടി. ഫാഷന്‍ ടിപ്‌സ് ശ്രദ്ധിക്കുകയാണ് അടുത്ത പടി.

ഫാഷന്‍ ടിപ്‌സ്

പുതിയ ഫാഷനാണെന്ന കാരണംകൊണ്ട് മാത്രം ഒന്നും ധരിക്കരുത്. നന്നായി ഫിറ്റ് ചെയ്യുന്ന വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. വ്യത്യസ്ഥമായ ഉടയാടകള്‍ ഉടുത്ത് പരീക്ഷിച്ച് നോക്കി ഏറ്റവും ചേര്‍ന്നത് തിരഞ്ഞെടുക്കണം. പെട്ടെന്നു വരുന്ന ആഗ്രഹംകൊണ്ട് വാങ്ങിക്കൂട്ടരുത്. ചിലപ്പോള്‍ ഇഷ്ടപ്പെട്ട വസ്ത്രം ചേരാത്ത കാരണംവെച്ച് ഉപേക്ഷിക്കേണ്ടതായി വരും.

ആക്‌സസറീസ്

വസ്ത്രത്തിന് അനുയോജ്യമായ ആക്‌സസറീസ് ഉപയോഗിക്കണം. ഉടുക്കുന്ന വസ്ത്രത്തിന്റെ മോടി കൂട്ടുന്നവയായിരിക്കണം ആക്‌സസറീസ്. നിങ്ങളുടെ വസ്ത്രം ഉജ്ജ്വലമാണെങ്കില്‍ കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കുന്നതായിരിക്കും ബുദ്ധി. എന്നാല്‍ വസ്ത്രങ്ങള്‍ ലളിതമാണെങ്കില്‍ ആക്‌സസറീസില്‍ ശ്രദ്ധകൊടുത്ത് നല്ല ലുക്ക് ഉണ്ടാക്കാന്‍ ശ്രമിക്കാം.

ലോവര്‍

പാന്റ്‌സ് സ്റ്റ്രെയ്റ്റ് ലഗ്ഗ്‌ഡോ ബൂട്ട് കട്ടോ ആകാം. ബൂട്ട് കട്ടാണെങ്കില്‍ അടിയറ്റം (ഹെംലൈന്‍) നീണ്ടതായിരിക്കും നന്നാവുക. തടിയുള്ള കൂട്ടത്തിലാണെങ്കില്‍ ബ്ലാക്കോ ബ്രൗണോ ധരിക്കാം. കാരണം അവ സ്ലിം ലുക്ക് നല്‍ക്കും. പാന്റ്‌സ ലൂസ് ആയിരിക്കരുത്. എന്നാല്‍ വല്ലാതെ ഇറുങ്ങിയതും ആയിരിക്കരുത്. സ്റ്റൈല്‍ ടിപ്പുകള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും. .

അവയവങ്ങളുടെ അനുപാതം

ശരീരാവയവങ്ങളുടെ അനുപാതത്തിനനുസരിച്ചുവേണം വസ്ത്രം ധരിക്കാന്‍. ശരീരത്തിന്റെ താഴേപ്പകുതി മെലിഞ്ഞതാണെങ്കില്‍ ഇറുകിയ ബോട്ടത്തോടൊപ്പം ഫൂള്‍ ടോപ്പ് നന്നായിരിക്കും. അരക്കെട്ട് ചെറുതാണെങ്കില്‍ ലോങ് ടോപ്പും ഷോര്‍ട്ട് സ്‌കര്‍ട്ടും ഭംഗിയായിരിക്കും. അരയ്ക്ക് മേലെ സുന്ദരമായ ഉടലാണെങ്കില്‍ ഫുള്‍ ലങ്ത് പാന്റ്‌സും ഫിറ്റഡ് ടോപ്പും ചേരും. അരക്കെട്ട് നീണ്ടതാണെങ്കില്‍ ചേര്‍ച്ച ലോങ് ബോട്ടം വെയറും ഷോര്‍ട്ട് ടോപ്പുമാണ്. ശരീരത്തിന്റെ മേലേപ്പകുതി നീണ്ടതാണെങ്കില്‍ കോളറുള്ള ഷര്‍ട്ട് ധരിച്ചാല്‍ ഉയരം കൂടിയതായി തോന്നും. മാത്രമല്ല കോളര്‍ മുഖത്തിന്റെ ഒരു ഫ്രെയിംപോലെ തോന്നിപ്പിക്കും.

സ്റ്റൈലും സൗകര്യവും

അടി മുതല്‍ മുടി വരെ ഒരേ കളര്‍ ഉടുപ്പിട്ടാല്‍ സ്ലിം ലുക്ക് കിട്ടും. നല്ല നിറ്റഡ് ടോപ്പുകളും ജേഴ്‌സി വെറൈറ്റിയും ഫ്ലപ്പില്ലാത്ത ഫ്ലറ്റ് ഫ്രണ്ട്, പോക്കറ്റുകളുള്ള, പാന്റ്‌സും ധരിക്കാന്‍ സുഖവും സ്റ്റൈലിഷുമായ വസ്ത്രങ്ങളാണ്.

നെക്ക്‌ലൈന്‍

'വി' നക്കുള്ള ടോപ്പുകള്‍ കഴുത്തിന് നീളം തോന്നിപ്പിക്കും. തോളുകള്‍ കാണാന്‍ മനോഹരമാണെങ്കില്‍ ബോട്ട് നക്ക്‌സ് നല്ല ചേര്‍ച്ചയാണ്. സ്‌ക്വയര്‍ നക്ക്‌സ് എല്ലാവര്‍ക്കും ചേരും. നക്ക്‌ലൈന്‍ ചെറുതാണെങ്കില്‍ റൗണ്ട് നക്ക്‌സ് ധരിക്കരുത്.

ലഗ്‌സ്

അകത്തേയ്ക്ക് നിറഞ്ഞ് നില്‍ക്കുന്ന കാലുകളുള്ളവര്‍ക്ക് സൈഡ് സ്ലിറ്റ് ഭംഗിയായിരിക്കും. പുറത്തേയ്ക്ക് നിറഞ്ഞു നില്‍ക്കുന്ന കാലുകളുള്ളവര്‍ക്ക് മുന്നിലോ (മിഡ്ഫ്രണ്ട്) പുറകിലോ സ്ലിറ്റ് ചേരും. തടിച്ച കാലുകളാണെങ്കില്‍ വളരെ ചെറിയ സ്‌കര്‍ട്ടും മുഴുനീള സ്‌കര്‍ട്ടും ഒഴിവാക്കണം.

ബാഗ്

നിങ്ങളുടെ ലുക്കിനെ നിര്‍ണ്ണയിക്കുന്ന പ്രധാന ആക്‌സസറികളില്‍ ഒന്നാണ് ബാഗ്. കളറിന്റേയും മെറ്റീരിയലിന്റേയും കാര്യത്തിരല്‍ ബാഗ് നിങ്ങളുടെ വസ്ത്രത്തോട് മാച്ച് ആയിരിക്കണം. അതുപോലെ വലിപ്പത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ശരീര ഘടനയ്ക്ക് യോജിച്ചതുമായിയിരിക്കണം. ചെറിയ ഒരാള്‍ ഒരു വലിയ ബാഗും പിടിച്ച് നടക്കുന്നത് വിരോധോഭാസമാണ്. അധികം വലുതും വല്ലാതെ ചെറുതുമല്ലാത്ത ബ്ലാക്ക് ബാഗ് എല്ലാവര്‍ക്കും ചേരുന്നതാണ്.

Thanks mathrbhumi

Regards..maanu


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment