സെക്‌സ് മൂവിയുടെ പേരില്‍ വൈറസ് പടരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ പേടിസ്വപ്‌നമായി മാറിയ 'പ്രണയവൈറസി'ന്റെ മാതിരി മറ്റൊരെണ്ണം ലോകമങ്ങും പടരുന്നതായി റിപ്പോര്‍ട്ട്. സൗജന്യമായി സെക്‌സ് മൂവികള്‍ കാണാമെന്ന അവകാശവാദവുമായെത്തുന്ന ഇമെയിലുകള്‍ വഴിയാണ് വൈറസ് പടരുന്നത്.
ഇമെയിലിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കുടുങ്ങി. സിനിമ കിട്ടില്ലെന്നു മാത്രമല്ല, വൈറസടങ്ങിയ ദുഷ്ടപ്രോഗ്രാം (malware) നിങ്ങളുടെ ഔട്ട്‌ലുക്ക് അഡ്രസ്സ് ബുക്കിലെ മുഴുവന്‍ വിവരങ്ങളും കൈക്കലാക്കുകയും ചെയ്യും. അതിലുള്ള ഇമെയില്‍ അഡ്രസുകളിലേക്കെല്ലാം നിങ്ങളറിയാതെ നിങ്ങള്‍ ആയയ്ക്കുന്നു എന്ന രൂപത്തില്‍ വൈറസിന്റെ ലിങ്കുകള്‍ പോകും.
ദുഷ്ടപ്രോഗ്രാം പ്രചരിപ്പിക്കുന്ന ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ ഇങ്ങനെയാകും ഉണ്ടാവുക-'Here you have' ഒപ്പം ഒരു പി.ഡി.എഫ്. ഡോക്യുമെന്റ് എന്ന രൂപത്തിലൊരു ലിങ്കും. ഒരിക്കല്‍ ഈ പ്രോഗ്രാം കയറിപ്പറ്റിയാല്‍, കമ്പ്യൂട്ടറിലെ സുരക്ഷാസോഫ്ട്‌വേര്‍ അത് നശിപ്പിച്ചു കളയും. അതിനാല്‍, വൈറസ് കടന്ന കാര്യം മനസിലാകില്ല.
ഇമെയിലുകള്‍ വഴി മാത്രമല്ല, യു.എസ്.ബി.ഡ്രൈവുകളിലെ വിന്‍ഡോസ് ഓട്ടോറണ്‍ (Autorun) സംവിധാനമുപയോഗിച്ചും ഈ വൈറസ് പടരുന്നതായാണ് റിപ്പോര്‍ട്ട്. നാസ, എ.ഐ.ജി., ഡിസ്‌നി തുടങ്ങി ഒട്ടേറെ പ്രമുഖ അമേരിക്കന്‍ സ്ഥാപനങ്ങള്‍ ഈ പുതിയ വൈറസിന്റെ ആക്രമണത്തിന് വിധേയമായി. ഈ സ്ഥാപനങ്ങളുടെ ഇമെയില്‍ ഇന്‍ബോക്‌സുകളില്‍, വൈറസ് ലിങ്കുള്ള ആയിരക്കണക്കിന് ഇമെയില്‍ കോപ്പികള്‍ എത്തി.
ഔട്ട്‌ലുക്ക് അഡ്രസ്സ് ബുക്കുകളെ ചൂഷണം ചെയ്തു പടര്‍ന്നിരുന്ന പ്രണയ വൈറസു (ILoveYou bug) മായി പുതിയ വൈറസിന് സാമ്യമുള്ളതായി കമ്പ്യൂട്ടര്‍ സുരക്ഷാകമ്പനിയായ 'കാസ്‌പെര്‍സ്‌കി' അറിയിക്കുന്നു. ..................................................................................................................................
Source: Mathrubhumi
|
No comments:
Post a Comment