| നയന്‍സ് എന്റേതുമാത്രം: പ്രഭുദേവ | ||
| പ്രഭുദേവയും നയന്താരയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ അങ്ങനെ സത്യമാകുന്നു. ഡിസംബറില് തങ്ങളുടെ വിവാഹം കാണുമെന്ന വാര്ത്തയ്ക്ക് പ്രഭുദേവ തന്നെ അനുകൂലമായ മറുപടി നല്കിയതോടെയാണിത്. പൃഥ്വിരാജ് നായകനായ 'ഉറുമി'യുടെ സെറ്റില്‍ വച്ച് ഒരു ഇംഗ്ലീഷ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് പ്രഭു മനസുതുറന്നത്. തങ്ങള് കടുത്ത പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തുന്നു. പ്രണയവും വിവാഹവും വ്യക്തിപരമായ കാര്യങ്ങളാണെന്നും ഇക്കാര്യം ആരുമായും പങ്കുവയ്ക്കേണ്ട കാര്യമില്ലെന്നും പ്രഭു പറയുന്നു. 'മുമ്പൊക്കെ എനിക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. ഇപ്പോള് എന്റെ സുഹൃത്തുക്കളും അസിസ്റ്റന്റ്സും പറയുന്നത് എനിക്ക് ഏറെ മാറ്റം വന്നു എന്നാണ്. നയന്താര വളരെ സ്ട്രോംഗ് ആയ ഒരു പെണ്കുട്ടിയാണ്. എന്നെയും ആ രീതിയില്‍ മാറ്റിയെടുത്തു. ഉപാധികളില്ലാതെ എങ്ങനെ സ്നേഹിക്കാമെന്ന് അവള് എന്നെ പഠിപ്പിച്ചു. മറ്റുള്ളവരോട് എങ്ങനെ ഇടപെടണമെന്നും പൊതുസ്ഥലങ്ങളില്‍ എങ്ങനെ പ്രത്യക്ഷപ്പെടണമെന്നും അവളാണ് എനിക്കു പറഞ്ഞു തന്നത്. അവള് വളരെ സിമ്പിളായ ഒരു പെണ്കുട്ടിയാണ്'- നയന്‍സിനെക്കുറിച്ച് പറയുമ്പോള്‍ പ്രഭുവിനു നൂറു നാവ്. ചെയ്ത 'വില്ല്' ബോക്സോഫീസില് മുനയൊടിഞ്ഞെങ്കിലും ഇരുവരുടെയും ജീവിതത്തില്‍ വന്‍ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ബന്ധം സുദൃഢമായതോടെ ഭാര്യ റംലത്തിനെയും രണ്ടു മക്കളെയും കൈവിട്ട് പ്രഭുദേവ നയന്സുമായി ചേരുകയായിരുന്നു. കൈത്തണ്ടയില്‍ 'പ്രഭു എന്ന പച്ചകുത്തലുമായി നയന്താര പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവരുടെ ബന്ധം പരസ്യമായത്. |
__._,_.___




No comments:
Post a Comment