ചിക്കന്‍ ചെട്ടിനാട്
ചിക്കന്‍ കറികള്‍ പലതരത്തിലുണ്ട്. കേരളത്തില്‍മാത്രം ഇത് ഒട്ടേറെ രീതികളില്‍ വയ്ക്കുന്നുണ്ട്. കേരളത്തിന് പുറത്ത് മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ട് ചിക്കനില്‍ വെറൈറ്റി രുചികള്‍. കഴിച്ചാല്‍ കൊതിതീരാത്ത തരം ചിക്കന്‍ കറികളുമുണ്ട് ഇക്കൂട്ടത്തില്‍, ഇതിലൊന്നാണ് ചിക്കന്‍ ചെട്ടിനാട്, തമിഴ്‌നാട്ടിലെ ചിക്കന്‍ കറി രീതികളില്‍ ഒന്നാണിത്
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - 1കിലോഗ്രാം
സവോള- 4എണ്ണം അരിഞ്ഞത്
തക്കാളി-3എണ്ണം അരിഞ്ഞത്
പച്ചമുളക്- 4എണ്ണം നെടുകേ കീറിയത്
ഇഞ്ചി- ഇടത്തരം കഷണം
ഇഞ്ചി,വെളുത്തിള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍
കുരുമുളക് പൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
ജീരകം- 1 ടീസ്പൂണ്‍
വലിയജീരകം- 2 ടീസ്പൂണ്‍
കറിവേപ്പില-2 തണ്ട്
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കന്‍ കഷണങ്ങളില്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് പുരട്ടി വയ്ക്കുക. പരന്ന അടി കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേയ്ക്ക് രണ്ടുതരം ജീരകവും കുരുമുളക്, പച്ചമുളക്, കറിവേപ്പില എന്നിവയും ഇട്ട് വഴറ്റുക. ഇവ നന്നായി പൊരിഞ്ഞാല്‍ കോരി മാറ്റിവയ്ക്കുക.
പിന്നീട് ഇതേ എണ്ണയിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്ത് അത് ബ്രൗണ്‍ നിറമാകുമ്പോള്‍ അരിഞ്ഞുവച്ച സവോള ചേര്‍ത്ത് ഇളക്കുക. ഉള്ളി ഇളം ചുവപ്പ് നിറമാകുന്നതുവരെ വഴറ്റണം.
പിന്നീട് ഇതിലേയ്ക്ക് അരിഞ്ഞുവച്ച തക്കാളി, മല്ലിപ്പൊടി, എന്നിവ ചേര്‍ത്തിളക്കിയശേഷം മുകളില്‍ ചിക്കന്‍ കഷണങ്ങള്‍ ഇടുക. ഉപ്പുചേര്‍ത്ത് ഇവ വീണ്ടും നന്നായി അഞ്ചുമിനിറ്റുനേരം ഇളക്കുക.
പാത്രം അടച്ചുവച്ച് അരമണിക്കൂര്‍ ചിക്കന്‍ വേവിയ്ക്കുക. ചിക്കന്‍ നന്നായി വെന്ത് ചാറ് കുറുകുമ്പോള്‍ കുറച്ച് വെള്ളം ചേര്‍ത്തിളക്കുക. പിന്നീട് ഇതിലേയ്ക്ക് നേരത്തെ പൊരിച്ചുവച്ച ജീരകവും മറ്റും പൊടിച്ച് ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുചൂടില്‍ വിളമ്പുക
മേമ്പൊടി
ചിക്കന്‍ ചെട്ടിനാടിന് അല്‍പം എരിവുവേണം, അതിനായി പച്ചമുളകിന്റെ എണ്ണം വേണമെങ്കില്‍ കൂട്ടാം. അപ്പം , ചപ്പാത്തി, പുട്ട്, ചോറ് എന്നിവയ്‌ക്കെല്ലാം യോജിച്ച കറിയാണ് ചിക്കന്‍ ചെട്ടിനാട്.
www.keralites.net |
__._,_.___
No comments:
Post a Comment