കാത്തിരിപ്പ്
ജനിമൃതികളുടെ കല്‍പടവില്‍ ഞാന്‍ കാത്തിരിക്കാം നിന്‍റെ പുനര്‍ജന്മത്തിനായി...... അന്ന് നീ വരികയാണെങ്കില്‍ ഞാന്‍ നെയ്ത സ്വപ്‌നങ്ങള്‍ നിനക്ക് കാണിച്ചു തരാം..... സ്വപ്നങ്ങല്‍ കൊണ്ട് ഒരു കൊട്ടാരം പണിയാം.. അതില്‍ നമ്മുടെ സ്വപ്നങ്ങല്‍ നിരത്തി വയ്ക്കം... അതുനോക്കി ചിരിക്കാം, പൊട്ടി പൊട്ടി ചിരിക്കാം, പിന്നെ വേണമെങ്കില്‍ ഒന്ന് പോട്ടികരയാം.... ഈ ജന്മം ഞാന്‍ ഇവിടെ അഭിനയിച്ചു തീര്‍ക്കാം ജീവിതം ഒരു യാത്രയാണ്... സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്‍ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്‍വിധികളില്ലാത്ത യാത്ര... ഈ യാത്രയില്‍ വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍... ഓര്‍ത്തു വയ്ക്കാന്‍ ചില മോഹന സ്വപ്നങ്ങള്‍... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്‍റെ ഭാഷയില്‍ നമുക്കിവിടെ സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം... എല്ലാവരേയും ക്ഷണിക്കുന്നു... ഹൃദയപൂര്‍വ്വം.... കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളാല്‍... പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിക്കട്ടെ...
Ashif.v dubai uae
| www.keralites.net | 
__._,_.___
 
No comments:
Post a Comment