[www.keralites.net] à´à´²àµâവിളà´àµà´àµâ
|
എന്നും കരിന്തിരി കത്തി അണഞ്ഞുപോകുന്ന, ഒരു കരിപിടിച്ച കല്‍വിളക്കായിരുന്നു ഞാന്‍. അഥവാ ഞാന്‍ വസിക്കുന്ന മച്ചിനകത്ത്, വെളിച്ചത്തിന് സ്ഥായിയായ ഭാവങ്ങളുണ്ടായിരുന്നില്ല.
 ആരോ തെളിയിച്ചിട്ട് അനാഥമാക്കി പോകുന്ന ഒരു ദീപനാളത്തിന്റെ കാവല്‍ക്കാരന്‍ മാത്രമായിരുന്നു ഞാന്‍. ഒരു നാള്‍ കരിന്തിരി കത്തിക്കെടും മുന്‍പേ, എന്റെ വെളിച്ചത്തിന്റെ സീമകള്‍ മച്ചിന്റെ മൂലകളിലേവം വിരാജിക്കവേ -
ചൂണ്ടുവിരല്‍ പൊള്ളിച്ച്, എണ്ണയില്‍ തിരി കുതിര്‍ത്തികൊണ്ടാരോ മെല്ലെയെന്‍ ദീപനാളമണച്ചു. പിന്നെ ഞാന്‍ എന്നും കാത്തിരുന്നു. കാലടികള്‍ മറന്നിടാതെ, പദനിസ്വനങ്ങളുണ്ടാക്കാതെ, ഒരു പൂനുള്ളുന്ന മൃദുലതയോടെ എന്നെയുറക്കുവാന്‍ വരുന്നവരെ... സന്ധ്യയുടെ വെണ്‍മാറില്‍, ചുവന്ന നഖക്ഷതങ്ങളവശേഷിപ്പിച്ച് പകലകന്നുപോയൊരു രാവില്‍, രു തുള്ളി കണ്ണുനീര്‍ കൊണ്ടെന്റെ തിരിതാഴ്‌ത്തിയണച്ച് അവരും അകന്നുപോയ്. അന്നടഞ്ഞുപോയ മച്ചിന്റെ വാതില്‍, പിന്നെയൊരിയ്ക്കലും തുറന്നുമില്ല - എങ്കിലും കരിന്തിരികത്താതെ, തിരിശീല കരിഞ്ഞ ധൂപങ്ങളില്‍ ആത്മാഹുതി ചെയ്യാതെ, ഒരു കുഞ്ഞു ദീപത്തിന്‍ ആത്മാവും പേറി, ഞാനെന്ന കല്‍വിളക്ക് ഇന്നും മച്ചിലെ ദേവനു കൂട്ടായിരിയ്ക്കുന്നു.    |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment