Friday, September 3, 2010

[www.keralites.net] നോക്കിയയുടെ ഇരട്ട സിം ഫോണ്‍ ഇന്ത്യയില്‍



ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ പരിണിതഫലം' -ഡ്യുവല്‍ സിം (ഇരട്ട സിം) മോഡല്‍ മൊബൈല്‍ഫോണുകളിറക്കാനുള്ള തീരുമാനത്തെ നോക്കിയ ഇന്ത്യ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മേരി മക്ഡവല്‍ നിര്‍വചിക്കുന്നതിങ്ങനെയാണ്. എന്നാല്‍ 'വൈകിയുദിച്ച വിവേകം' എന്നതാകും കുടുതല്‍ അനുയോജ്യമായ വിശേഷണമെന്നാണ് എതിരാളികളുടെ പരിഹാസം. വൈകിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് രണ്ടു വിലകുറഞ്ഞ ഡ്യുവല്‍ സിം മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ മത്സരത്തിനൊരുങ്ങുകയാണ്.

രണ്ടു മൊബൈല്‍ കണക്ഷനുകള്‍ ഒരേ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ളവയാണ് ഡ്യൂവല്‍ സിം ഫോണുകള്‍ എന്നറിയപ്പെടുന്നത്. ഓഫീസ് ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി ഒന്നിലധികം മൊബൈല്‍ നമ്പറുകളുള്ളവര്‍ക്ക് ഒരൊറ്റ ഫോണില്‍ തന്നെ ഇവ രണ്ടും ഉപയോഗിക്കാമെന്നതാണ് ഡ്യുവല്‍ സിമ്മുകളുടെ പ്രയോജനം. ഇന്ത്യയില്‍ ഈ വിദ്യ ആദ്യം നടപ്പില്‍വരുത്തി കാണിച്ചുതന്നത് ചൈനീസ് ഫോണുകളായിരുന്നു. പിന്നീട് ഇന്ത്യന്‍ കമ്പനികളും ഡ്യുവല്‍ സിം മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചിലേറെ ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ ഡ്യുവല്‍ സിം മോഡലുകള്‍ അവതരിപ്പിച്ചപ്പോഴും വിപണിയില്‍ 54.1 ശതമാനം മേധാവിത്തമുള്ള നോക്കിയ കോര്‍പ്പറേഷന്‍ ആ വഴിക്ക് ചിന്തിച്ചിരുന്നതേയില്ല. ഒലിവ് എന്ന കമ്പനിയാകട്ടെ ട്രിപ്പിള്‍ സിം മൊബൈലിറക്കിക്കൊണ്ട് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. മത്സരത്തില്‍ തൊട്ടു പുറകിലുള്ള സാംസങ്ങും എല്‍.ജി.യുമൊക്കെ ഒന്നിലേറെ ഡ്യൂവല്‍ സിം മോഡലുകളിറക്കി കൈയടി നേടി.

ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍ ഒന്നിലേറെ സിം കാര്‍ഡുകള്‍ കൈവശം വെക്കുന്നവരാണ്. സ്വകാര്യതയ്ക്കും വിവിധ മൊബൈല്‍ കമ്പനികളുടെ വ്യത്യസ്തമായ ഓഫറുകളൂടെ സൗജന്യം ആസ്വദിക്കാനും വേണ്ടിയാണിത്. ഈ വസ്തുതകളൊക്കെ തിരിച്ചറിഞ്ഞുകൊണ്ടാകും ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകളിറക്കാന്‍ വൈകിയാണെങ്കിലും നോക്കിയ തീരുമാനമെടുത്തത്.

സി 1-00, സി 2 എന്നീ പേരുകളിലുള്ള രണ്ട് മോഡലുകളാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നോക്കിയ അവതരിപ്പിച്ചത്. വിലകുറഞ്ഞ ഫോണുകളുടെ ശ്രേണിയായ എന്‍ട്രിലെവല്‍ സെഗ്‌മെന്റിലുള്‍പ്പെടുത്തിയ രണ്ടു മോഡലുകളും മാസങ്ങള്‍ക്ക് മുമ്പ് തന്നെ കമ്പനി ആഗോളവിപണിയിലെത്തിച്ചിരുന്നു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലാണ് നോക്കിയ ഈ മോഡലുകള്‍ ആദ്യം അവതരിപ്പിച്ചത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം മൊബൈല്‍ഫോണുകള്‍ വിറ്റഴിയുന്ന രാജ്യമാണ് കെനിയ. അവിടെ വന്‍വിജയമെന്ന് കണ്ടതോടെയാണ് ലോകത്തിലെ മറ്റൊരു പ്രധാനമൊബൈല്‍ വിപണിയായ ഇന്ത്യയിലേക്ക് നോക്കിയ ഡബിള്‍ സിം എത്തിച്ചത്.

ആറാഴ്ചത്തെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി ആയുസാണ് സി 1-00 ന് നോക്കിയ അവകാശപ്പെടുന്നത്. എഫ്.എം. റേഡിയോ, ടോര്‍ച്ച്, കളര്‍ സ്‌ക്രീന്‍ എന്നീ സൗകര്യങ്ങളും ഫോണിലുണ്ട്. ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുന്നതിലുടെ ഒരു സിമ്മില്‍ നിന്ന് അടുത്തതിലേക്ക് മാറാനാകും. രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകില്ലെന്ന പോരായ്മ ഇതിനുണ്ട്. ആക്ടിവേറ്റ് ആക്കാത്ത സിമ്മിലേക്ക് ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാകും ലഭിക്കുക. -1,999 ആണ്് ഫോണിന്റെ വില.

രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകുന്ന മോഡലാണ് നോക്കിയ സി 2. സ്‌ക്രീനില്‍ രണ്ടു മൊബൈല്‍ കമ്പനികളുടെയും പേരുകള്‍ തെളിഞ്ഞുകാണും. രണ്ടു സിമ്മിലേക്കും വരുന്ന കോളുകള്‍ സ്വീകരിക്കുകയും ചെയ്യാം. ഫോണ്‍ ഓഫാക്കാതെ തന്നെ രണ്ടാമത്തെ സിം ഊരിയെടുക്കാവുന്ന 'ഹോട്ട് സ്വാപ്പ്' സൗകര്യവും ഈ മോഡലിലുണ്ട്. ജി.പി.ആര്‍.എസ്., സ്റ്റീരിയോ എഫ്.എം. റേഡിയോ, വി.ജി.എ. കാമറ, മ്യൂസിക് പ്ലെയര്‍, മൈക്രോ എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയ്‌ക്കൊപ്പം നോക്കിയ ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഫോണില്‍ ലഭ്യമാണ്. - 2500 ആണ്് ഈ മോഡലിന് വില.

ആദ്യഘട്ടത്തില്‍ സി 1-00 മാത്രമേ ഇന്ത്യന്‍വിപണിയില്‍ ലഭിക്കുകയുള്ളുവെന്ന് മേരി മക്ഡവല്‍ വ്യക്യതമാക്കി. ഏതാനും ആള്ചകള്‍ക്കുള്ളില്‍ സി 2 ഇന്ത്യയിലെത്തും. വരുംമാസങ്ങളില്‍ മറ്റുചില ഡ്യുവല്‍സിം മോഡലുകള്‍ കൂടി നോക്കിയ അവതരിപ്പിക്കുമെന്നും അവര്‍ സൂചന നല്‍കി.


--

¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´

Noorudheen M.P
Ali Ahmed Al Kuwaiti
Bahrain
00973-39414379

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment