[www.keralites.net] സനàµà´§àµà´¯à´à´³àµâ പറയàµà´¨àµà´¨à´¤àµ..,
  
സന്ധ്യകള്‍ പറയുന്നത്..,തളയ്ക്കപ്പെടുന്ന രാവുകളുടെ നിശ്വാസങ്ങളെക്കുറിച്ചാവാം കുഴമ്പിന്റെ ഗന്ധം നിറഞ്ഞ കോലായില്‍ ഗതകാല വീരകഥകള്‍ മന്ത്രിച്ചു ,താംബൂലം നിറയ്ക്കാതെ ചാഞ്ഞിരിക്കുന്ന രൂപങ്ങളെക്കുറിച്ചാവാം    സന്ധ്യകള്‍ പറയുന്നത്....,ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്ന ഇടവഴികളെക്കുറിച്ചാവാം ഒരു കാല്‍പ്പെരുമാറ്റത്തില്‍ പോലും ഉയിര്‍- ത്തെഴുന്നേല്‍ക്കുന്ന കരിയിലകളെക്കുറിച്ചാവാം    ശിരസു തകര്‍ക്കുവാന്‍ ,കടമകളുടെ കടങ്കഥകളുമായി ജീവിതത്തിനുമേല്‍ പതിയിരിക്കുന്ന വേതാളങ്ങളെക്കുറിച്ചാവാം സന്ധ്യകള്‍ പറയുന്നത്..,സത്രങ്ങളാവുന്ന    മനസുകള്‍ താണ്ടി ,മൌനം ഭജിച്ച്, ബന്ധങ്ങളുടെ വേദനകള്‍ പേറി ,പ്രണവ മന്ത്രം ഉപാസിക്കുന്ന അവധൂതനെക്കുറിച്ചാവാം.. സന്ധ്യകള്‍ പറയുന്നത് നിന്നെക്കുറിച്ചാവാം    ദീപങ്ങള്‍ മിന്നുന്ന ഒരുപാട് സന്ധ്യകള്‍ വരമായ് നേടി ,ആര്‍ദ്രമാകുന്ന സ്നേഹങ്ങള്‍ക്ക് സ്വന്തം നിറവും,ഗന്ധവും നല്‍കി സന്ധ്യകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ് രാവിന് വഴി മാറാന്‍ അരുതാതെ... |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment