പുതിയ മൊബൈലുകള്‍ തുടരെ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പുതിയ ഒന്നില്‍ ആളുകള്‍ക്ക് താത്പര്യമുണ്ടാകണമെങ്കില്‍ തീര്‍ച്ചയായും അതിന് എന്തെങ്കിലും വ്യത്യസ്തതയുണ്ടാകണം. വ്യത്യസ്തമായ ഒന്നാണ് സോണി എറിക്‌സന്റെ പുതിയ 'സൈലോ'. ശബ്ദവ്യക്തതയാണ് പൊതുവേ സോണിഎറിക്‌സന്‍ ഫോണുകളുടെ പ്രത്യേകത. എന്നാല്‍ അതിനൊപ്പം മറ്റ് ഫോണുകള്‍ക്കില്ലാത്ത വ്യത്യസ്ത ഫീച്ചറുകളുടെ ഒരു നിരയും സൈലോ എന്ന വാക്മാന്‍ഫോണില്‍ ഒരുക്കിയിരിക്കുന്നു.
സംഗീതം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യംവെച്ച് അവതരിപ്പിച്ച വാക്മാന്‍ സീരീസിലുള്ള ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത, 'ഫ്ലക്' (FLAC-Free Lossless Audio Codec) ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്യാന്‍ കഴിയും എന്നതാണ്. അധികമാര്‍ക്കും പരിയചമില്ലാത്ത ഒരു ഓഡിയോ ഫോര്‍മാറ്റാണ് ഫ്ലക്. സംഗീതാസ്വാദനത്തിന് സാധാരണ ഉപയോഗിക്കുന്ന എംപിത്രി ഫയലുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും പാട്ടുകള്‍ യഥാര്‍ത്ഥ ഫോര്‍മാറ്റില്‍ നിന്ന് എംപിത്രിയിലേക്ക് മാറ്റുമ്പോള്‍ അതിന്റെ ഗുണങ്ങളും നഷ്ടപ്പെടുന്നുണ്ട്. ഇതാണ് എംപിത്രിയുടെ പോരായ്മ. എന്നാല്‍ ഫ്ലക് ഫോര്‍മാറ്റിലുള്ള ഓഡിയോ ഫയലുകള്‍ സംഗീതത്തിന്റെ ഗുണം ഒട്ടും തന്നെ കുറക്കാതെ സറൗണ്ട് ക്വാളിറ്റിയില്‍ ലഭിക്കുന്നു. എംപിത്രീയേക്കാള്‍ ഫയല്‍ സൈസ് അല്‍പം കൂടുതലാണെങ്കിലും സംഗീത പ്രേമികള്‍ക്ക് വിത്യസ്ത അനുഭവം ഇത് സമ്മാനിക്കും.
സൈലോയുടെ ഉയര്‍ന്ന സ്റ്റീരിയോ ക്വാളിറ്റിയും ബാസ്സും റെക്കോര്‍ഡിങ് റൂമില്‍ ലഭിക്കുന്ന അതേ വ്യക്തതയോടുകൂടി സംഗീതം ആസ്വദിക്കാന്‍ സഹായിക്കുന്നു. കൂടെ തന്നെ എംപിത്രി അടക്കമുള്ള മറ്റ് ഓഡിയോ ഫോര്‍മാറ്റുകളിലുള്ള പാട്ടുകളും എഫ്.എം സൗകര്യവും ലഭ്യമാണ്.
ശ്രോതാവിന്റെ മൂഡിനനുസരിച്ചുള്ള പാട്ടുകള്‍ മാത്രം ആസ്വദിക്കാനുള്ള സൗകര്യമാണ് സൈലോയുടെ 'സെന്‍സ് മി' നല്‍കുന്നത്. ഈ 'സെന്‍സ് മി' പ്രകാരം ഉപഭോക്താവിന്റെ താത്പര്യത്തിനനുസരിച്ച് ടെമ്പോ സെലക്ട് ചെയ്താല്‍ ആ ടെമ്പോയിലുള്ള പാട്ടുകള്‍ മാത്രം തിരഞ്ഞെടുത്ത് കേള്‍ക്കാന്‍ സാധിക്കും. ഈ സൗകര്യം സംഗീതപ്രേമികള്‍ക്ക് തീര്‍ച്ചയായും ആകര്‍ഷിക്കും.
സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ വരുന്ന ടെലഫോണ്‍ കോളുകള്‍, സംഗീതത്തെ തടസ്സപ്പെടുത്താതെ തന്നെ സ്വീകരിക്കാനുള്ള
മ്യൂസിക് കാള്‍ സൗകര്യം. മറ്റുള്ള ഉപകരണങ്ങളില്‍ നിന്ന് ബ്ലൂടൂത്ത് സ്റ്റീരിയോ വഴിയും സംഗീതം മൊബൈലിലേക്ക് എത്തിക്കാനുള്ള സംവിധാനം എല്ലാം സൈലോയെ മറ്റുള്ള മ്യൂസിക് ഫോണുകളില്‍ നിന്ന് വിത്യസ്തമാക്കുന്നു. ഒരുപാട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ മൊബൈല്‍ ചെറുതായി ഇളക്കിയാല്‍ (Shake) മാത്രം മതി.
സൈലോയുടെ തന്നെ 'നെറ്റ്ഫ്രണ്ട്' വെബ് ബ്രൗസര്‍ സോഫ്ട്‌വേറില്‍ വെബ്‌പേജുകളെ വലുതാക്കിയും വശങ്ങളിലേക്ക് നീക്കിയും കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഫേസ്ബുക്ക്, യുട്യൂബ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്പ് തുടങ്ങിയവയിലേക്കു പെട്ടെന്ന് പ്രവേശിക്കാനുള്ള ഷോര്‍ട്ട് കട്ടുകളും സൈലോയില്‍ ലഭ്യമാണ്.
രണ്ട് എക്‌സ് സൂമോടുകൂടെയുള്ള 3.2പിക്‌സല്‍ ക്യാമറ. ത്രീഡി ഗെയിം, എഡ്ജ്, ബ്ലൂടൂത്ത്, ഫോട്ടോഎഡിറ്റിങ്, ജിയോ ടാഗ്, 260 എം.ബി ഇന്റേണല്‍ മെമ്മറി, 16 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്‌ളോട്ട്, 2000 ഫോണ്‍ ബുക്ക് കൂടാതെ ചിത്രങ്ങളും വീഡിയോയും നേരിട്ട് വെബ്‌സൈറ്റുകളിലേക്കും ബ്ലോഗുകളിലേക്കും അയക്കാനുള്ള സംവിധാനം, വീഡിയോ കോളുകള്‍ക്ക് വേണ്ടിയുള്ള ഫ്രണ്ട് ക്യാമറ തുടങ്ങിയവയും സൈലോയിലുണ്ട്.
തീര്‍ന്നില്ല വിശഷങ്ങള്‍ 'വാക്‌മെയ്റ്റ്' (Walkmate) എന്ന മറ്റാര്‍ക്കുമില്ലാത്ത മറ്റൊരുസവിശഷത കൂടി സൈലോ ഒരുക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ സൈലോയുമായി നടക്കുമ്പോള്‍ ഈ സംവിധാനം നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ എത്ര നടക്കുന്നുവെന്ന് കണക്കാക്കി നിങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധമായ വിവരങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ഇതൊരു ത്രിജി ഫോണ്‍ ആണെന്നുള്ളതും യുവതലമുറയെ ആവേശം കൊള്ളിക്കും.
മറ്റാര്‍ക്കും ഇതുവരെ നല്‍കാന്‍ കഴിയാതിരുന്ന ഒരുപിടി സംവിധാനങ്ങളുമായി ഇറങ്ങിയ സോണിഎറിക്‌സന്റെ സൈലോ തീര്‍ച്ചയായും സ്മാര്‍ട്ടും ഇന്റലിജന്റുമായ ഫോണുകളില്‍ മുന്‍നിരയില്‍ തന്നെ ഉള്‍പ്പെടുത്താം. വാക്മാന്‍ ഫോണുകളില്‍ ഒന്നാം സ്ഥാനത്തും. സൈലോയുടെ ഇന്ത്യന്‍ വില വെറും 8500 രൂപയേ വരൂ.
www.keralites.net |
__._,_.___
No comments:
Post a Comment