Sunday, September 26, 2010

[www.keralites.net] ഇന്ത്യയെ മെഡലണിയിക്കാന്‍ മലയാളിച്ചാട്ടം..



ഇന്ത്യയെ മെഡലണിയിക്കാന്‍ മലയാളിച്ചാട്ടം 
Posted on: 27 Sep 2010

കെ.വിശ്വനാഥ്‌ 

Fun & Info @ Keralites.netകോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അത്‌ലറ്റിക്‌സ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാകും. ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സില്‍ ലോകോത്തര താരങ്ങളോടാണ് ഇന്ത്യ പോരാടേണ്ടിവരിക. ഉസൈന്‍ ബോള്‍ട്ടിനെപ്പോലുള്ള വി.വി.ഐ.പി. താരങ്ങള്‍ എത്തുന്നില്ലെങ്കിലും, അതിനൊപ്പം നില്‍ക്കുന്ന ഒട്ടേറെ താരങ്ങള്‍ ഡല്‍ഹിയില്‍ തീപാറിക്കും. ഇംഗ്ലണ്ട്, കാനഡ, ജമൈക്ക, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളുടെ സാന്നിധ്യം മേളയുടെ നിലവാരം ലോകോത്തരമായി നിലനിര്‍ത്തുമെന്നുറപ്പാണ്. 

അതിലറ്റിക്‌സില്‍നിന്ന് ഇന്ത്യ കാര്യമായ മെഡല്‍നേട്ടം പ്രതീക്ഷിക്കുന്നില്ല. വിരലിലെണ്ണാവുന്ന ഇനങ്ങളിലേ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുള്ളൂ. അവരില്‍ രണ്ടുപേര്‍ മലയാളികളാണ്. ജമ്പിങ് താരങ്ങളായ രഞ്ജിത്ത് മഹേശ്വരിയും മയൂഖ ജോണിയും. കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇതിനുമുമ്പ് മെഡല്‍ നേടിയ രണ്ടു മലയാളികളും ജമ്പിങ് താരങ്ങളാണെന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. 

1978-ലെ എഡ്മണ്ടന്‍ ഗെയിംസില്‍ ലോങ്ജമ്പില്‍ സുരേഷ്ബാബു (7.94 മീ.) നേടിയ വെങ്കലമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു മലയാളി അത്‌ലറ്റിന്റെ ആദ്യ നേട്ടം. പിന്നീട് 2002-ല്‍ മാഞ്ചസ്റ്ററില്‍ അഞ്ജു ബി.ജോര്‍ജ് (6.49 മീ.) വനിതാവിഭാഗം ലോങ്ജമ്പിലും വെങ്കലം നേടി. ഇത്തവണ ഡല്‍ഹിയില്‍ അഞ്ച് മലയാളി ജമ്പിങ് താരങ്ങളാണ് ഇന്ത്യയെ പ്രതിനിധാനംചെയ്യുക. പുരുഷ വിഭാഗം ട്രിപ്പിള്‍ജമ്പില്‍ രഞ്ജിത്ത് മഹേശ്വരി, ലോങ്ജമ്പില്‍ ഹരികൃഷ്ണന്‍, വനിതകളുടെ ലോങ്ജമ്പിലും ട്രിപ്പിള്‍ജമ്പിലും മത്സരിക്കുന്ന മയൂഖ ജോണി, എം.എ. പ്രജുഷ, ലോങ്ജമ്പില്‍ മത്സരിക്കുന്ന രശ്മി ബോസ് എന്നിവര്‍. കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് പടിഞ്ഞാറേ കാരോട്ട് രാധാകൃഷ്ണന്‍-മഹേശ്വരി ദമ്പതിമാരുടെ മകനായ രഞ്ജിത്തിന്റെ ട്രിപ്പിള്‍ജംപിലെ മികച്ച പ്രകടനം 17.19 മീറ്ററാണ്. ഈ പ്രകടനം ആവര്‍ത്തിക്കാനായാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്കവാറും സ്വര്‍ണമെഡല്‍തന്നെ പ്രതീക്ഷിക്കാനാകൂം.

മലയാളിതാരങ്ങള്‍മാത്രം ഇന്ത്യയ്ക്കായി മത്സരിക്കുന്ന രണ്ടിനങ്ങളിലൊന്നാണ് വനിതാ ലോങ്ജമ്പ്. മയൂഖയും പ്രജുഷയും രശ്മിയും. മറ്റൊന്ന് വനിതകളുടെ 800 മീറ്ററാണ്. ടിന്റു ലൂക്കയും സിനിമോള്‍ പൗലോസുമാണ് ഈയിനത്തിലെ മത്സരാര്‍ഥികള്‍. 

കോഴിക്കോട് ജില്ലയിലെ കല്ലാനോട് മാതാളികുന്നേല്‍ ജോണി-ലൂസി ദമ്പതിമാരുടെ മകളാണ് ഇരുപത്തിരണ്ടുകാരിയായ മയൂഖ. ലോങ്ജമ്പില്‍ മയൂഖയുടെ മികച്ച പ്രകടനം 6.64 മീറ്ററാണ്. കോമണ്‍വെല്‍ത്ത് നിലവാരത്തില്‍, മെഡല്‍പ്രതീക്ഷ തരുന്ന പ്രകടനമാണിത്. ചാലക്കുടി അമ്പഴക്കാട് മാളിയേക്കല്‍ ആന്റണിയുടേയും ആനീസിന്റെയും മകളാണ് പ്രജുഷ. രശ്മി കിളിമാനൂര്‍ തുറുവിള ചന്ദ്രബോസ്-കലാമണി ദമ്പതിമാരുടെ മകളും. മയൂഖയും പ്രജുഷയും രശ്മിയും ബാംഗ്ലൂര്‍ കെങ്കേരിയിലെ സായി സെന്ററിലാണ് പരിശീലനം നേടുന്നത്. മയൂഖയുടേയും രശ്മിയുടേയും പരിശീലകന്‍ തലശ്ശേരി സായ് സെന്ററില്‍നിന്നുള്ള ജോസ് മാത്യുവാണ്. പ്രജുഷയുടെ കോച്ച് പെരുമ്പാവൂര്‍ സ്വദേശി എം.എ. ജോര്‍ജും. 

പാട്യാലയിലെ എന്‍.ഐ.എസ്സില്‍ നടക്കുന്ന ഇന്ത്യന്‍ ക്യാമ്പില്‍ രഞ്ജിത്തിനൊപ്പം പരിശീലനം നേടുന്ന ഹരികൃഷ്ണന്‍ കൊല്ലം ജില്ലയിലെ നിലമേല്‍ സ്വദേശിയാണ്. അടുത്തിടെ ബാംഗ്ലൂരില്‍ നടന്ന ഏഷ്യന്‍ ഗ്രാന്റ്പ്രീ മീറ്റില്‍ ലോങ്ജമ്പില്‍ 7.92 മീറ്റര്‍ ചാടിയ ഹരികൃഷ്ണനും മികച്ച ഫോമിലാണ്. രണ്ടുപേരുടേയും പരിശീലകനും മലയാളിതന്നെ - തിരുവനന്തപുരം സ്വദേശി നിഷാദ് കുമാര്‍. 


കടപ്പാട്: മാതൃഭൂമി.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment